ട്രക്ക് കയറിയിറങ്ങി ഗര്‍ഭിണി മരിച്ചു; കുഞ്ഞ് ജീവനോടെ പുറത്ത്
ആഗ്ര: എട്ടു മാസം ഗര്‍ഭിണിയായ യുവതി വാഹനാപകടത്തില്‍ മരിച്ചതിനു പിന്നാലെ പുറത്തുവന്ന പെണ്‍കുഞ്ഞ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍. 'കുഞ്ഞ് പാല്‍ കുടിക്കാന്‍ ആരംഭിച്ചു. മാസം തികയാതെയുള്ള പ്രസവം ആയതിനാല്‍ കുഞ്ഞിനു ഭാരം കുറവാണ്. അപകടത്തെ തുടര്‍ന്ന് പൊക്കിള്‍ക്കൊടി ഞെരുങ്ങി, വയറ്റിനു താഴെ ചെറിയ പരുക്കുണ്ട്. ചികിത്സ തുടരുന്നുണ്ട്' ഫിറോബാദ് മെഡിക്കല്‍ കോളജിലെ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. എല്‍.കെ.ഗുപ്ത പറഞ്ഞു.
അപകടത്തിന്റെ ചിത്രങ്ങള്‍ കണ്ടെന്നും കുട്ടി രക്ഷപ്പെട്ടത് അദ്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയാണ്, യുപിയിലെ ആഗ്ര ജില്ലയിലുള്ള ഫിറോസാബാദില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോയ കാമിനി (26) വാഹനാപകടത്തില്‍ മരിച്ചത്. കോട്ല ഫാരിഹയിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് പോകും വഴിയാണ് അപകടം.

എതിര്‍ദിശയില്‍നിന്നു വന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ ഭര്‍ത്താവ് രാമു ബൈക്ക് വെട്ടിച്ചപ്പോള്‍, നിയന്ത്രണം നഷ്ടപ്പെടുകയും അപകടം സംഭവിക്കുകയും ചെയ്തു. ബൈക്കില്‍നിന്നു താഴെ വീണ കാമിനിയുടെ ശരീരത്തിലൂടെ ട്രക്ക് കയറിയിറങ്ങി. പിന്നാലെ ഗര്‍ഭപാത്രം പൊട്ടി കുഞ്ഞ് ജീവനോടെ പുറത്തു വരികയായിരുന്നു.
ശ്രീകുമാറിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ സ്‌നേഹ...എവിടേക്കാ എന്ന് സുരഭി ലക്ഷ്മി
ട്രക്ക് ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സിസിടിവി ക്യാമറകള്‍ പരിശോധിച്ച് വരികയാണെന്നും ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുമെന്നും എസ്എച്ച്ഒ അറിയിച്ചു. അപകട വാര്‍ത്തയറിഞ്ഞ് കാമിനിയുടെ അമ്മാവന്‍, അറുപത്തഞ്ചുകാരനായ കാളി ചരണ്‍ മരിച്ചു.












Click it and Unblock the Notifications