ഛത്തീസ്ഗഡില്‍ നക്‌സലൈറ്റുകളുമായി ഏറ്റുമുട്ടല്‍; 8 പേരെ വധിച്ചു, സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു
റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സൈന്യവും നക്‌സലൈറ്റുകളുമായി ഏറ്റുമുട്ടല്‍. എട്ട് നക്‌സലൈറ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. നാരായണ്‍പൂര്‍ ജില്ലയിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. അതേസമയം രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കുണ്ട്.
അഭൂജമാദ് വനമേഖലയില്‍ വെച്ച് ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. നാരായണ്‍പൂര്‍, കാങ്കര്‍, ദന്തേവാഡ, കോണ്ഡാഗാവ തുടങ്ങിയ നാല് ജില്ലകളില്‍ നിന്നുള്ള സുരക്ഷാ സംഘത്തിന്റെ സംയുക്ത ദൗത്യത്തിലാണ് നക്‌സലുകളെ വധിക്കാന്‍ സാധിച്ചത്.

നക്‌സല്‍ വിരുദ്ധ ഓപ്പറേഷനാണ് നടത്തിയതെന്ന് റായ്പൂരില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സിന്റെ 53ാം ബറ്റാലിയന്‍ എന്നിവര്‍ ചേര്‍ന്നാണ് ജൂണ്‍ 12ന് ദൗത്യം ആരംഭിച്ചത്.












Click it and Unblock the Notifications