രാജ്യത്ത് 8,439 പേർക്ക് കൂടി കൊവിഡ്, 9,525 പേർക്ക് രോഗമുക്തി, വാക്സിനേഷൻ 129.54 കോടി കടന്നു
ദില്ലി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 8,439 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 93,733 പേരാണ്. 555 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.27 ശതമാനമാണ്. മാർച്ച് 2020 മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. തുടർച്ചയായി 41ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 15,000-ത്തിൽ താഴെയാണ് എന്നത് ആശ്വാസകരമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,525 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,40,89,137 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.36% ആണ്. ഇത് 2020 മാർച്ച് മുതലുളള ഏറ്റവും ഉയർന്ന നിരക്കാണ്.
സോ കൂൾ കൽ സോൺ! കണ്ടിട്ട് ദുൽഖറിന് പോലും മനസ്സിലായില്ല, കല്യാണിയുടെ പുത്തൻ ലുക്ക്, ചിത്രങ്ങൾ
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,13,130 പരിശോധനകൾ നടത്തി. ആകെ 65.06 കോടിയിലേറെ (65,06,60,144) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.76 ശതമാനമാണ്. കഴിഞ്ഞ 24 ദിവസമായി 1% ത്തിൽ താഴെയാണ് പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.70% ശതമാനമാണ്. കഴിഞ്ഞ 65 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയും, 100 ദിവസമായി 3 ശതമാനത്തിൽ താഴെയുമാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ 73,62,000 ഡോസ് വാക്സിനുകൾ നൽകിയതോടെ രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 129.54 കോടി (1,29,54,19,975) കടന്നു. 1,35,05,139 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. എല്ലാവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21-നാണ് തുടക്കമായത്. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്‌സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകും.
Recommended Video
കേന്ദ്ര സർക്കാർ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 139 കോടിയിലധികം (1,39,51,88,670) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. 19.19 കോടിയിൽ അധികം (19,19,03,551) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ് എന്നാണ് റിപ്പോർട്ട്












Click it and Unblock the Notifications