ഇങ്ങനെയും ഒരു സ്വർണമുണ്ടോ? 9 കാരറ്റിനും ഹാൾമാർക്ക് നിർബന്ധം, പവൻ വില വെറും 48,480 രൂപ മാത്രം..!
നമ്മുടെ നാട്ടിൽ കല്യാണങ്ങൾക്ക് ആയാലും മറ്റ് ആഘോഷ വേളകളിൽ ആയാലും സ്വർണം ഒരു അനിവാര്യ ഘടകം ആണെന്ന് അറിയാമല്ലോ. എന്നാൽ കൂടുതൽ പേരും ഈ സമയത്ത് തിരഞ്ഞെടുക്കുക പരമ്പരാഗതമായ 22 കാരറ്റ് ആഭരണങ്ങൾ ആയിരിക്കും. പക്ഷേ, അതിനപ്പുറം മറ്റ് ചില വിഭാഗങ്ങൾ കൂടി ഉണ്ടെന്ന് പലർക്കും അറിയില്ല. ഇനി അറിഞ്ഞവർക്ക് തന്നെ അവയുടെ ഒന്നും ഹാൾമാർക്കിംഗ് കൃത്യമാവണം എന്നത് തീരെ അറിയാൻ വഴിയില്ല.
കൂടുതൽ പേർക്കും സ്വർണത്തിന്റെ ഹാൾമാർക്കിംഗ് വ്യാപകമായി അറിയാമെങ്കിലും, 9 കാരറ്റ് ആഭരണങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്ക് വേണ്ടത്ര അറിവില്ല. കഴിഞ്ഞ ജൂലൈ മുതൽ ഇന്ത്യയിൽ 9 കാരറ്റ് സ്വർണത്തിന് ഹാൾമാർക്കിംഗ് നിർബന്ധമാവുകയാണ്. എങ്കിലും, കൺസ്യൂമർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് സെന്റർ നടത്തിയ സർവേ പ്രകാരം, മിക്ക ഉപഭോക്താക്കൾക്കും അതിന്റെ സർട്ടിഫിക്കേഷനെക്കുറിച്ചോ, വിശ്വാസ്യതയെക്കുറിച്ചോ, പരിശോധനാ മാനദണ്ഡങ്ങളെക്കുറിച്ചോ യാതൊരു അറിവുമില്ല.

കൗതുകകരമായ വസ്‌തുത എന്തെന്നാൽ 9 കാരറ്റ് സ്വർണത്തെക്കുറിച്ചും അതിന്റെ നിർബന്ധിത ഹാൾമാർക്കിംഗിനെക്കുറിച്ചും 20 ശതമാനം പേർക്ക് മാത്രമാണ് അറിവുണ്ടായിരുന്നത്. 18 കാരറ്റ്, 22 കാരറ്റ്, 24 കാരറ്റ് പോലുള്ള ഉയർന്ന പരിശുദ്ധിയുള്ള സ്വർണത്തിന് ഹാൾമാർക്കിംഗ് ആവശ്യമാണെന്ന് ഏകദേശം 80 ശതമാനം പേർക്കും അറിയാമെങ്കിലും, ഹാൾമാർക്കിന്റെ എല്ലാ ഘടകങ്ങളും ശരിയായി തിരിച്ചറിയാൻ പലർക്കും കഴിയാറില്ല.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബിഐഎസ്) ലോഗോ, പരിശുദ്ധി ഗ്രേഡ്, ആഭരണ വ്യാപാരിയുടെ തിരിച്ചറിയൽ അടയാളം, ഹാൾമാർക്കിംഗ് കേന്ദ്രത്തിന്റെ മുദ്ര എന്നിവ ഇതിൽ ഉൾപ്പെടുന്നു. മറ്റൊരു കാര്യം എന്തെന്നാൽ ഓരോ ഹാൾമാർക്ക് ചെയ്‌ത ആഭരണത്തിലും ആറ് അക്കമുള്ള ഹാൾമാർക്കിംഗ് യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ ഉണ്ടായിരിക്കണമെന്ന് ചുരുക്കം ചില ഉപഭോക്താക്കൾക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. സാങ്കേതിക പരിശോധനകളെക്കാൾ വിൽപ്പനക്കാരനിലുള്ള വിശ്വാസമാണ് ഉപഭോക്താക്കൾക്ക് പ്രധാനം.
ജെൻ സീ ഇക്കാര്യത്തിൽ മുന്നിൽ
30 വയസിൽ താഴെയുള്ളവർക്ക് ഹാൾമാർക്കിംഗ് വിവരങ്ങളെക്കുറിച്ച് കൂടുതൽ ധാരണയുണ്ടായിരുന്നത് ശ്രദ്ധേയമായ കാര്യമാണ്. ഉയർന്ന ഡിജിറ്റൽ സാക്ഷരതയും ഓൺലൈൻ ഉപഭോക്തൃ അവബോധ ഉറവിടങ്ങളുമായുള്ള സമ്പർക്കവുമാണ് ഇതിന് കാരണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. 9 കാരറ്റ് സ്വർണത്തിന് ഹാൾമാർക്കിംഗ് നിർബന്ധമാക്കിയ കാര്യം പലർക്കും അറിയാത്തത് ഈ മേഖലയിലെ തട്ടിപ്പ് വർധിപ്പിക്കാൻ കാരണമാവും.
9 കാരറ്റ് സ്വർണം എവിടെയാണ് കൂടുതൽ ഉപയോഗിക്കുന്നത്?
ഉയർന്ന വിലയിലും സാധാരണ സ്വർണത്തോടാണ് ഇപ്പോഴും ഉപഭോക്താക്കൾക്ക് താൽപറയാമെങ്കിലും, റോസ് ഗോൾഡ് അല്ലെങ്കിൽ വൈറ്റ് ഗോൾഡ് ഡിസൈനുകൾക്ക് 9 കാരറ്റ് സ്വർണമാണ് കൂടുതൽ അനുയോജ്യമെന്ന് ജ്വല്ലറി ഉടമകൾ പറയുന്നു. പരിശുദ്ധ സ്വർണ്ണത്തിന്റെ അളവ് കുറവായതിനാൽ, ഉയർന്ന കാരറ്റുള്ള സ്വർണത്തിന്റെ തിളക്കമുള്ള മഞ്ഞനിറം ഇതിനില്ല. എങ്കിലും, ഈട് നിൽക്കുന്നതിലും താങ്ങാനാവുന്ന വിലയിലും ഇത് ഒട്ടും പിന്നിൽ അല്ല
സവിശേഷതകൾ ഇങ്ങനെ
9 കാരറ്റ് സ്വർണത്തിനായുള്ള ബിഐഎസ് ഹാൾമാർക്ക് '375' എന്ന് രേഖപ്പെടുത്തുന്നു. ഇത് ആഭരണത്തിൽ 37.5 ശതമാനം ശുദ്ധമായ സ്വർണവും 62.5 ശതമാനം മറ്റ് ലോഹങ്ങളും അടങ്ങിയിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്. ഈ ഘടന 9 കാരറ്റ് സ്വർണത്തെ കൂടുതൽ ഈടുള്ളതും താരതമ്യേന വിലക്കുറവുള്ളതുമാക്കുന്നു. അതിനാൽ, ട്രെൻഡി ആയ, ദൈനംദിന ആഭരണങ്ങൾക്ക് ഏറ്റവും അനുയോജ്യം ഇവയാണ്.
9 കാരറ്റ് സ്വർണത്തിന്റെ വില
ഇന്ത്യയിലടക്കം ഒട്ടുമിക്ക വിപണികളിലും സ്വർണ വില റെക്കോർഡ് നിലവാരത്തിലേക്ക് അടുക്കുമ്പോൾ, സ്വർണത്തിന്റെ ആകർഷണം നിലനിർത്തുന്ന, എന്നാൽ ബജറ്റിന് അനുയോജ്യമായ ഓപ്ഷനുകളിലേക്ക് ആളുകളുടെ ആവശ്യം മാറുകയാണ്. നിലവിൽ 50000 രൂപയിൽ താഴെയാണ് 9 കാരറ്റ് സ്വർണത്തിന് കേരളത്തിൽ വില, കൃത്യമായി പറഞ്ഞാൽ 48,480 രൂപ മാത്രം. ഗ്രാമിന് 6060 രൂപയാണ് ഇപ്പോഴത്തെ മാർക്കറ്റ് റേറ്റ്.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ലേ? പുതിയ നിയന്ത്രണവുമായി കേന്ദ്രം -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
സ്വര്‍ണം വീഴും... വാഴാന്‍ പോകുന്നത് പഞ്ചസാരയോ? ഇന്ത്യയെ കാത്തിരിക്കുന്നത് ഇത് -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത്












Click it and Unblock the Notifications