രാജ്യത്ത് 9,419 പുതിയ കൊവിഡ് കേസുകൾ, ആകെ വാക്സിനേഷൻ 130.39 കോടി കടന്നു
ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 9,419 പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. നിലവിലെ പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.73 ശതമാനമാണ്. കഴിഞ്ഞ 66 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്. തുടർച്ചയായ 101 ദിവസമായി 3 ശതമാനത്തിൽ താഴെയുമാണിത്.
തുടർച്ചയായി 42 മത് ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 15,000-ത്തിൽ താഴെയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 8,439 പേർക്കായിരുന്നു പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.74% ആണ്. ഇത് 25 ദിവസമായി 1% ത്തിൽ താഴെയായി തുടരുന്നു. 159 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ ആകെ മരണസംഖ്യ 4,74,111 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരിലെ 8251 പേർ സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,40,97,388 ആയി. രോഗമുക്തി നിരക്ക് 98.36% ആണ്. 2020 മാർച്ച് മുതലുള്ള കാലയളവിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
കൊവിഡ് ബാധിച്ച് രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 94,742 ആണ്. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെയാണ്. നിലവിലെ നിരക്ക് 0.27%. ഇത് 2020 മാർച്ച് മുതലുള്ള കാലയളവിലെ ഏറ്റവും കുറഞ്ഞ നിരക്കാണെന്നാണ് റിപ്പോർട്ട്. രാജ്യത്ത് ആകെ 65.19 കോടി കൊവിഡ് പരിശോധനകൾ ആണ് ഇതുവരെ നടത്തിയത്.

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി 130.39 കോടി ഡോസ് വാക്സിൻ ഇതുവരെ നൽകി. 1,35,89,181 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 80 ലക്ഷത്തിലധികം കൊവിഡ് വാക്സിൻ ഡോസുകൾ ആണ് രാജ്യത്ത് നൽകിയത്. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ രാജ്യത്തെ വാക്സിൻ ഉത്പാദകർ നിർമിക്കുന്ന വാക്‌സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകി വരുന്നു .
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ,140 കോടിയിലധികം ( 1,40,01,00,230) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. 19 കോടിയിൽ അധികം (19,08,75,946) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈവശം അവശേഷിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.
സോ കൂൾ കൽ സോൺ! കണ്ടിട്ട് ദുൽഖറിന് പോലും മനസ്സിലായില്ല, കല്യാണിയുടെ പുത്തൻ ലുക്ക്, ചിത്രങ്ങൾ












Click it and Unblock the Notifications