• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നദിയില്‍ കുളിക്കാനിറങ്ങിയ 10 വയസുകാരനെ മുതല വിഴുങ്ങി; നടുക്കം വിട്ടുമാറാതെ ഗ്രാമം

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശിലെ ഷിയോപൂരില്‍ 10 വയസുകാരനെ മുതല വിഴുങ്ങി. തിങ്കളാഴ്ച രാവിലെ ചമ്പല്‍ നദിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് മുതല കുട്ടിയെ ആക്രമിച്ചത്. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ ഉടന്‍ തന്നെ വീട്ടുകാരെയും ബന്ധുക്കളെയും വിളിച്ച് വടിയും കയറും വലയും ഉപയോഗിച്ച് മുതലയെ പിടികൂടി.

രഘുനാഥ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റെജേത ഗ്രാമത്തിലാണ് സംഭവം. അടര്‍ സിംഗ് സുഹൃത്തുക്കളോടൊപ്പം നദിയില്‍ കുളിക്കാന്‍ പോയപ്പോള്‍ പെട്ടെന്ന് മുതല നദിയില്‍ വെച്ച് കുട്ടിയെ ആക്രമിക്കുകയും താടിയെല്ലില്‍ പിടിച്ച് വെള്ളത്തിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങുകയും ചെയ്തു.

കുട്ടിയുടെ കരച്ചില്‍ കേട്ട് നിരവധി പേര്‍ തടിച്ചുകൂടി വല വീശി കൂറ്റന്‍ മുതലയുടെ ഇരുകാലുകളും കെട്ടി പുഴയില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു. കുട്ടിയെ വയറ്റില്‍ നിന്ന് പുറത്തെടുക്കാന്‍ ആളുകള്‍ മുതലയുടെ വായില്‍ തടി വെച്ച് ഇളക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

അതിനിടെ, സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അലിഗേറ്റര്‍ വിഭാഗവും പോലീസ് സംഘവും സ്ഥലത്തെത്തി. ഗ്രാമവാസികളുടെ പിടിയില്‍ നിന്ന് മുതലയെ രക്ഷിക്കാന്‍ ഇരു ടീമുകളും ശ്രമിച്ചു. എന്നാല്‍ വൈകുന്നേരമായിട്ടും കുട്ടിയുടെ വീട്ടുകാര്‍ ഇതിന് സമ്മതിച്ചില്ല.

 'അത്ര ഉറപ്പുണ്ടെങ്കില്‍ നടിയെ കണ്ട് ഈ കേസ് ഒത്തുതീര്‍പ്പാക്കിയാല്‍ പോരായിരുന്നോ?' ശ്രീലേഖയോട് പ്രകാശ് ബാരെ 'അത്ര ഉറപ്പുണ്ടെങ്കില്‍ നടിയെ കണ്ട് ഈ കേസ് ഒത്തുതീര്‍പ്പാക്കിയാല്‍ പോരായിരുന്നോ?' ശ്രീലേഖയോട് പ്രകാശ് ബാരെ

മുതലയുടെ വയറ്റില്‍ കുട്ടി ജീവനോടെയുണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു 10 വയസ്സുകാരന്റെ കുടുംബാംഗങ്ങള്‍. കുട്ടിയെ തുപ്പിയാല്‍ മാത്രമേ മുതലയെ വിട്ടുകൊടുക്കൂ എന്നായിരുന്നു ഇവര്‍ പറഞ്ഞത്.

പാര്‍ട്ട് 1 ആയിട്ടുള്ളൂ.. ഇനിയും വരാനുണ്ട്; വിവാഹ നിശ്ചയ ചിത്രങ്ങളുമായി ഷംന കാസിം

'കുട്ടി കുളിക്കുന്നതിനിടെ നദിയിലേക്ക് ആഴ്ന്നിറങ്ങി. കുട്ടിയെ മുതല വിഴുങ്ങിയതാണെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. തുടര്‍ന്ന് വലയും വടിയും ഉപയോഗിച്ച് മുതലയെ പിടികൂടി. അലിഗേറ്റര്‍ ഡിപ്പാര്‍ട്ട്മെന്റ് ഇക്കാര്യത്തില്‍ നടപടി തുടങ്ങിയിട്ടുണ്ട്', രഘുനാഥ്പൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ശ്യാം വീര്‍ സിംഗ് തോമര്‍ പറഞ്ഞു.

'ശ്രീലേഖ എന്ത് തരത്തിലും തുള്ളാന്‍ തയ്യാറായ പൊലീസ് ഉദ്യോഗസ്ഥ, പിന്നില്‍ വന്‍ സംഘം'; ആഞ്ഞടിച്ച് അജിത'ശ്രീലേഖ എന്ത് തരത്തിലും തുള്ളാന്‍ തയ്യാറായ പൊലീസ് ഉദ്യോഗസ്ഥ, പിന്നില്‍ വന്‍ സംഘം'; ആഞ്ഞടിച്ച് അജിത

പോലീസ് ഉദ്യോഗസ്ഥരുടെയും അലിഗേറ്റര്‍ വിഭാഗത്തിന്റെയും അനുനയത്തിന് ശേഷം ഗ്രാമവാസികള്‍ മുതലയെ പിന്നീട് വൈകീട്ട് മോചിപ്പിച്ചു. സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ അടര്‍ സിംഗ് എന്ന 10 വയസുകാരനാണ് മുതലയുടെ ആക്രമണത്തിന് ഇരയായത്.

സംഭവത്തിന് ശേഷം അലിഗേറ്റര്‍ വിഭാഗം മുതലയെ അവിടെ നിന്ന് എടുത്ത് മറ്റൊരു നദിയില്‍ കൊണ്ടുപോയിരിക്കുകയാണ്. മുതലയുടെ ആക്രമണത്തില്‍ നടുങ്ങിയിരിക്കുകയാണ് ഗ്രാമവാസികള്‍.

Recommended Video

cmsvideo
  ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം? നികേഷ് കുമാറിന്റെ വെല്ലുവിളി
  English summary
  A 10-year-old boy was swallowed by a crocodile while bathing in the river
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X