Get Updates
Get notified of breaking news, exclusive insights, and must-see stories!

150 താഴ്ച്ചയിലേക്ക് വീണ് പതിനേഴുകാരന്‍; അത്ഭുതകരമായി രക്ഷപ്പെടുത്തി, രക്ഷകനായി ആപ്പിള്‍ വാച്ച്

മുംബൈ: ജീവിതത്തില്‍ അപകടം പറ്റുമ്പോള്‍ ആരെങ്കിലും ഒക്കെ രക്ഷകരായി വരാറുണ്ട് അല്ലേ. ചിലപ്പോള്‍ അത് സുഹൃത്തുക്കളാവാം. അതുമല്ലെങ്കില്‍ ബന്ധുക്കളാവാം. ചിലപ്പോള്‍ മനുഷ്യരാവണമെന്നില്ല. സാങ്കേതികവിദ്യയുടെ രൂപത്തിലും സഹായമെത്താം. മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു യുവാവിന് തന്റെ ജീവന്‍ അതുപോലെ രക്ഷിക്കാന്‍ സാധിച്ചിരിക്കുകയാണ്.

പക്ഷേ അത് മനുഷ്യരുടെ സഹായത്താല്‍ അല്ല, മറിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ്. ആപ്പിള്‍ വാച്ചാണ് ഈ യുവാവിനെ രക്ഷിച്ചിരിക്കുന്നത്. അത്ഭുതപ്രവര്‍ത്തി സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

മഹാരാഷ്ട്രയിലെ റായ്ഗഡില്‍ നിന്നുള്ള പതിനേഴുകാരന്‍ സ്മിത് മേത്തയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇയാള്‍ 150 അടി താഴ്ച്ചയിലേക്കാണ് വീണത്. മഹാരാഷ്ട്രയിലെ വിസാപൂര്‍ കോട്ടയിലേക്ക് ട്രക്കിംഗിന് പോയതായിരുന്നു യുവാവ്. ഒപ്പം മൂന്ന് സുഹൃത്തുക്കളുമുണ്ടായിരുന്നു. അവിടെ വെച്ചാണ് അപകടമുണ്ടായത്. ആപ്പിള്‍ സിഇഒ ടിം കുക്ക് അടക്കം സ്മിതിന്റെ അനുഭവം പങ്കുവെച്ചിട്ടുണ്ട്. വേഗത്തില്‍ പരിക്കുകള്‍ മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചിട്ടുണ്ട്.

2

സംഭവം നടക്കുന്ന സമയത്ത് ശക്തമായ മഴയുണ്ടായിരുന്നു. പോകുമ്പോള്‍ നല്ല രീതിയിലുള്ള ട്രക്കിംഗായിരുന്നു. എന്നാല്‍ വരുമ്പോള്‍ കാല് തെന്നി ആഴത്തിലേക്ക് വീഴുകയായിരുന്നു. ചെളി നിറഞ്ഞിരിക്കുന്നത് കൊണ്ടായിരുന്നു ഇത്. ഏകദേശം 130 മുതല്‍ 150 അടിയോളം താഴ്ച്ചയിലേക്കാണ് വീണത്. കാടിന്റെ ഉള്ളിലേക്കായിരുന്നു വീഴ്ച്ച. കണങ്കാലിന്റെ ഭാഗത്തെ എല്ലുകള്‍ തെന്നിമാറിയിരുന്നു. എന്റെ ഫോണ്‍ കൈവശമില്ലായിരുന്നു ആ സമയം. എന്നാല്‍ എന്റെ കൈവശം ഒരു ആപ്പിള്‍ വാച്ചുണ്ടായിരുന്നു. അതിന് ഫോണുമായി ബന്ധപ്പെടാമായിരുന്നുവെന്നും മേത്ത പറഞ്ഞു.

3

കാടാകെ മൂടി നില്‍ക്കുന്നത് കൊണ്ടും, മലഞ്ചെരുവായത് കൊണ്ട് സുഹൃത്തുക്കള്‍ക്ക് സ്മിതിനെ കണ്ടെത്താന്‍ ആയില്ല. ആപ്പിള്‍ വാച്ചിന്റെ സീരീസ് സെവന്‍ ആയിരുന്നു കുട്ടി ധരിച്ചിരുന്നത്. ഇതിലൂടെ രക്ഷിതാക്കളെ വിളിക്കാന്‍ സാധിച്ചു. അവരോട് അപകടത്തെ കുറിച്ച് പറഞ്ഞു. എവിടെയാണ് ഉള്ളതെന്നും കൃത്യമായി പറഞ്ഞ് കൊടുത്തു. തുടര്‍ന്ന് സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞ് കൊടുക്കാനും നിര്‍ദേശിച്ചു. ഇതാണ് വഴിത്തിരിവായത്. രക്ഷിതാക്കള്‍ സുഹൃത്തുക്കളെ വിളിച്ച് കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് കൃത്യമായ സ്ഥലവും പറഞ്ഞു കൊടുത്തു.

4

ഇവരാണ് പാരാമെഡിക്കുകളെയും കൂട്ടി അപകടം നടന്ന സ്ഥലത്തെത്തിയത്. ആപ്പിള്‍ വാച്ച് ഉള്ളത് കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് കുട്ടി പറഞ്ഞു. മാതാപിതാക്കളെ വിളിച്ച് സഹായം ചോദിക്കാന്‍ സാധിച്ചതും അതുകൊണ്ടാണ്. സുഹൃത്തുക്കളെയും താന്‍ വിളിച്ചു. അവര്‍ക്ക് കൃത്യമായ സ്ഥലം പറഞ്ഞ് കൊടുത്തതും ആപ്പിള്‍ വാച്ചിലൂടെയാണ്. വേദന കൊണ്ട് ആര്‍ത്ത് വിളിക്കുകയായിരുന്നു ഞാന്‍. രണ്ട് ട്രക്കര്‍മാരാണ് കാടെല്ലാം വെട്ടിത്തെളിച്ച് എന്നെ രക്ഷിച്ചത്. പൂനെയില്‍ ഓര്‍ത്തോപിഡിക് ആശുപത്രിയിലേക്കാണ് എന്നെ മാറ്റിയതെന്നും സ്മിത് പറഞ്ഞു.

5

HAIR:മുടി നീണ്ടുവളരുന്നില്ലേ, ഇതൊന്ന് ട്രൈ ചെയ്യൂ, ഒന്ന് പുരട്ടിയാല്‍ അമ്പരക്കുന്ന വളര്‍ച്ച ഉറപ്പ്!!

അതേസമയം സ്മിത് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയിട്ടുണ്ട്. ഒരു മാസത്തോളം ബെഡ് റെസ്റ്റായിരുന്നു. ആരുടെയെങ്കിലും സഹായത്തോടെ മാത്രമേ നടക്കാന്‍ പറ്റുമായിരുന്നുള്ളൂ. ആപ്പിള്‍ വാച്ചിനാണ് നന്ദി പറയുന്നതെന്നും സ്മിത് പറഞ്ഞു. ടിം കുക്ക് സ്മിതിന് ഇമെയില്‍ അയച്ചിരുന്നു. വല്ലാത്തൊരു അപകടമായിരുന്നു. ഇങ്ങനൊരു അനുഭവം ഞങ്ങളുമായി പങ്കുവെച്ചതിന് നന്ദി. വേഗത്തില്‍ സുഖംപ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും ടിം കുക്ക് കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+