Viral Video- പാലം പൊളിക്കുന്നതിനിടെ പുഴയിലേക്ക് വീണ് ബുള്‍ഡോസര്‍, തലനാരിഴക്ക് രക്ഷപ്പെട്ട് ഡ്രൈവര്‍, ഞെട്ടല്‍!
ലഖ്‌നൗ: ഗംഗാ നദിക്ക് കുറുകെയുള്ള പാലം പൊളിച്ച് മാറ്റുന്നതിനിടെ പുഴയിലേക്ക് വീണ് ബുള്‍ഡോസര്‍. അപകടത്തില്‍ നിന്ന് ബുള്‍ഡോസര്‍ ഡ്രൈവര്‍ തലനാരിഴയ്ക്ക് ആണ് രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ മുസാഫര്‍ ജില്ലയിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള പാലം പൊളിക്കുന്നതിനിടെയാണ് ബുള്‍ഡോസറും ഡ്രൈവറും അപകടത്തില്‍പ്പെട്ടത്. പാലം പൊളിക്കുന്നതിനിടെ പാലത്തിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും ഇടിഞ്ഞ് പുഴയിലേക്ക് പതിക്കുകയായിരുന്നു.
പിന്നാലെ ബുള്‍ഡോസറും വീണു. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതോടെ വന്‍ ദുരന്തം ഒഴിവായി. തകര്‍ന്ന് വീണ പാലത്തിലൂടെ ഓടിയാണ് ഡ്രൈവര്‍ രക്ഷപ്പെട്ടത്. നാട്ടുകാരുടെ സഹായത്തോടെ പോലീസ് എത്തിയാണ് ഇയാളെ പുറത്തെടുത്തത്.
തകര്‍ന്ന് വീണ പാലത്തിന് നൂറിലേറേ വര്‍ഷം പഴക്കം ഉണ്ട് എന്നാണ് റിപ്പോര്‍ട്ട്. പാനിപ്പത്ത് - ഖാത്തിമ ഹൈവേ വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് ഈ പാലം പൊളിച്ച് മാറ്റിയത്. കനാലിലൂടെ പാനിപ്പത്ത്-ഖാത്തിമ ഹൈവേ വീതി കൂട്ടുന്ന പദ്ധതിയുടെ ഭാഗമായാണ് പൊളിക്കുന്ന ജോലികള്‍ നടക്കുന്നത് എന്നും വൃത്തങ്ങള്‍ പറയുന്നു.
പനി വന്നെന്ന് കരുതി ആരും മനുഷ്യരെ കൊല്ലാറില്ലല്ലോ? തെരുവ് നായ വിഷയത്തില്‍ ശ്രീനാഥ് ഭാസി












Click it and Unblock the Notifications