• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പനി വന്നെന്ന് കരുതി ആരും മനുഷ്യരെ കൊല്ലാറില്ലല്ലോ? തെരുവ് നായ വിഷയത്തില്‍ ശ്രീനാഥ് ഭാസി

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി നടന്‍ ശ്രീനാഥ് ഭാസി. തെരുവ് നായ പ്രശ്നത്തെ കേരളം കുറച്ച് കൂടി നല്ല രീതിയില്‍ കൈകാര്യം ചെയ്യേണ്ടതുണ്ട് എന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ശ്രീനാഥ് ഭാസിയുടെ പ്രതികരണം.

പനി വന്നു എന്ന് കരുതി മനുഷ്യരെ കൊല്ലാറില്ലല്ലോ എന്നും അതുകൊണ്ട് അതുപോലെ എന്തെങ്കിലും തീരുമാനം തെരുവ് നായ്ക്കളുടെ കാര്യത്തിലും ചെയ്യേണ്ടതുണ്ട് എന്നും അഭിമുഖത്തില്‍ ശ്രീനാഥ് ഭാസി പറഞ്ഞു. സംസാരിക്കാന്‍ പറ്റാത്ത മൃഗങ്ങള്‍ക്കിട്ട് പണിയുന്നതില്‍ തനിക്ക് വലിയ താല്‍പര്യമില്ല എന്നും ശ്രീനാഥ് ഭാസി കൂട്ടിച്ചേര്‍ത്തു.

1

എനിക്ക് മൂന്ന് പട്ടികളാണുള്ളത്. പട്ടിയെ പട്ടിയായി തന്നെയാണ് എല്ലാവരും കാണുന്നത് എന്നും എന്നാലും അതിന് അതിന്റേതായ റെസ്പക്ടും സ്നേഹവും എല്ലാ ആള്‍ക്കാരും കൊടുക്കുന്നുണ്ട് എന്നും ശ്രീനാഥ് ഭാസി വിശദമാക്കി. തെരുവു നായകള്‍ക്ക് വേണ്ട ഷെല്‍റ്ററും കാര്യങ്ങളുമൊക്കെ കൊടുക്കുന്നുണ്ട്. നമ്മുടെ സംസ്ഥാനം വളരെ സെന്‍സിബിളാണ് എന്നും ശ്രീനാഥ് ഭാസി പറഞ്ഞു.

ശ്രീനാഥ് ഭാസിയെ ഉടന്‍ ചോദ്യം ചെയ്‌തേക്കും, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊലീസ്ശ്രീനാഥ് ഭാസിയെ ഉടന്‍ ചോദ്യം ചെയ്‌തേക്കും, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊലീസ്

2

എങ്ങനെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്ന് അറിയാവുന്ന ആള്‍ക്കാരാണ് ഇവിടെയുള്ളത് എന്നതിനാല്‍ ഒരു സംസ്ഥാനമെന്ന നിലയില്‍ തെരുവ് നായ്ക്കളുടെ വിഷയം നമുക്ക് കുറച്ചുകൂടി നല്ല രീതിയില്‍ കൈകാര്യം ചെയ്യാമെന്ന് തോന്നുന്നു എന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ക്ക് പേവിഷ ബാധ വരാന്‍ കാരണം ഈ നായ്ക്കള്‍ പുറത്തിറങ്ങി നടക്കുന്നത് കൊണ്ടാണ് എന്നും ശ്രീനാഥ് ഭാസി ചൂണ്ടിക്കാട്ടി.

'10 വര്‍ഷമായി അനുഭവിക്കുന്നു... ആത്മഹത്യ പോലും ചെയ്തവരുണ്ട്'; സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മൈഥിലി'10 വര്‍ഷമായി അനുഭവിക്കുന്നു... ആത്മഹത്യ പോലും ചെയ്തവരുണ്ട്'; സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മൈഥിലി

3

ഈ തെരുവ് നായ്ക്കളെ ഷെല്‍റ്ററിലേക്ക് മാറ്റിക്കഴിഞ്ഞാല്‍ ഈ പ്രശ്നമൊന്നും ഉണ്ടാകില്ല എന്നും ശ്രീനാഥ് ഭാസി പറഞ്ഞു. എനിക്കും പട്ടികളെ ഭയങ്കര പേടിയായിരുന്നു, എന്റെ വീട്ടില്‍ ഒരു പട്ടി വന്നതോടെ അത് മാറി. ഇത് റിലേറ്റീവായ കാര്യമാണ്. തന്റെ കൂട്ടുകാരില്‍ തന്നെ പട്ടികളെ ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരും പേടിയുള്ളവരുമുണ്ട് എന്നും ശ്രീനാഥ് ഭാസി പറഞ്ഞു.

'കേരളം കത്തുമ്പോള്‍ മുഖ്യന്‍ ചെണ്ടകൊട്ടുന്നു, മറ്റൊരു മഹാന്‍ കണ്ടെയ്‌നറില്‍ ഉറങ്ങുന്നു'; പരിഹസിച്ച് മുരളീധരന്‍'കേരളം കത്തുമ്പോള്‍ മുഖ്യന്‍ ചെണ്ടകൊട്ടുന്നു, മറ്റൊരു മഹാന്‍ കണ്ടെയ്‌നറില്‍ ഉറങ്ങുന്നു'; പരിഹസിച്ച് മുരളീധരന്‍

4

പൊതുവായി സംസാരിക്കുമ്പോള്‍, ഒരു മിണ്ടാപ്രാണിയെ നമ്മള്‍ കുറച്ചുകൂടി വൃത്തിയായി ഡീല്‍ ചെയ്യേണ്ടതുണ്ട് എന്നും അവര് ചെയ്യുന്നത് തെറ്റ്, ഇവര് ചെയ്യുന്നത് ശരി എന്നൊന്നുമല്ല താന്‍ പറയുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും അവരുടേതായ കാരണങ്ങളുണ്ട് എന്നും ശ്രീനാഥ് ഭാസി ചൂണ്ടിക്കാട്ടി. പേവിഷ ബാധ വന്ന് ആരും മരിക്കാന്‍ പാടില്ല.

5

അതിന് ഇപ്പോഴും ചികിത്സയുണ്ട് എന്നിരിക്കെ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നാണ് നമ്മള്‍ ചിന്തിക്കേണ്ടത്. പനി വന്നു എന്ന് കരുതി നമ്മള്‍ മനുഷ്യരെ കൊന്നുകളയില്ലല്ലോ എന്നും അതുകൊണ്ട് അതുപോലെ എന്തെങ്കിലും നമ്മള്‍ ചെയ്യേണ്ടതുണ്ട് എന്നും ശ്രീനാഥ് ഭാസി പറഞ്ഞു.

English summary
here is what Actor Sreenath Bhasi's reaction on stray dog issue in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X