Get Updates
Get notified of breaking news, exclusive insights, and must-see stories!

2 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റിൽ 1200 കോടി രൂപ ചിലവ്, തമിഴ്നാടിന്റെ 4 നൂറ്റാണ്ടിന്റെ ചരിത്രം തിരുത്താൻ വിജയ്

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയ നിയമസഭാ മന്ദിരം നിര്‍മ്മിക്കാനുളള തീരുമാനവുമായി വിജയ് സര്‍ക്കാര്‍. നിലില്‍ ഫോര്‍ട്ട് സെന്റ് ജോര്‍ജിലുളള നിയമസഭാ മന്ദിരം ചെന്നൈയിലെ തന്നെ മറ്റൊരിടത്തേക്കാണ് മാറ്റി പണിയുക. നിലവിലെ കെട്ടിടത്തില്‍ ആവശ്യത്തിനുളള സ്ഥലം ഇല്ലെന്നും നിലവിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്താനുളള സാഹചര്യവും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

1200 കോടി രൂപ ചിലവഴിച്ചാണ് പുതിയ നിയമസഭാ മന്ദിരം പണിയുകയെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് നിയമസഭയെ അറിയിച്ചു. അത്യാധുനികമായ നിയമസഭാ കോംപ്ലക്‌സ്, അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ അടക്കമുളള കെട്ടിട സമുച്ചയും ഭിന്നശേഷി സൗഹൃദപരവും പരിസ്ഥിതി സൗഹൃദപരവും ആയിരിക്കും. 2 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റിലായിരിക്കും പുതിയ നിയമസഭാ മന്ദിരം നിര്‍മ്മിക്കുക.

ആവശ്യത്തിനുളള പാര്‍ക്കിംഗ് സൗകര്യങ്ങള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍, പബ്ലിക് സര്‍വ്വീസ് സെന്ററുകള്‍, ജീവനക്കാര്‍ക്കുളള അത്യാധുനിക സൗകര്യങ്ങള്‍ എന്നിവയുമുണ്ടാകും. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഈ പുതിയ ഭരണനിര്‍വ്വഹണ സമുച്ചയത്തില്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്ന തരത്തിലായിരിക്കും പുതിയ നിയമസഭാ മന്ദിരമെന്നും വിജയ് നിയമസഭയെ അറിയിച്ചു.

Vijay

ഏകദേശം നാല് നൂറ്റാണ്ടായി തമിഴ്‌നാടിന്റെ ഭരണസിരാകേന്ദ്രമാമ് ഫോര്‍ട്ട് സെന്റ് ജോര്‍ജ്. എന്നാല്‍ നിലവില്‍ നിയമസഭ സ്ഥിതി ചെയ്യുന്ന ഫോര്‍ട്ട് സെന്റ് ജോര്‍ജ് കോംപ്ലക്‌സിന്റെ ഏകദേശം 107 ഏക്കര്‍ സ്ഥലം മാത്രമാണ് സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്‌നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളളത്. ബാക്കി ഭാഗങ്ങള്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെയും പുരാവസ്തു വകുപ്പിന്റെയും നിയന്ത്രണത്തിലാണെന്നും അതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാരിന് പരിമിതികളുണ്ടെന്നും വിജയ് വ്യക്തമാക്കി.

'ഒരു വശത്ത് പ്രതീക്ഷ തന്ന് മറുവശത്ത് അയാൾ ചതിക്കുകയായിരുന്നു', ട്രോമയെ കുറിച്ച് തുറന്ന് പറഞ്ഞ് ആര്യ
'ഒരു വശത്ത് പ്രതീക്ഷ തന്ന് മറുവശത്ത് അയാൾ ചതിക്കുകയായിരുന്നു', ട്രോമയെ കുറിച്ച് തുറന്ന് പറഞ്ഞ് ആര്യ

ഈസ്റ്റ് ഇന്ത്യ കമ്പനി തങ്ങളുടെ കച്ചവട ആവശ്യങ്ങൾക്കായി ചെന്നൈയിൽ വാങ്ങിയ സ്ഥലത്താണ് ഈ കോട്ട നിർമ്മിച്ചതെന്നും 1644ൽ ഇതിന്റെ നിർമ്മാണം പൂർത്തിയായെന്നും വിജയ് ചൂണ്ടിക്കാട്ടി. പിന്നീട് 1652ൽ പ്രസിഡൻസി പദവി ലഭിച്ചതോടെ ഈ കോട്ട ബ്രിട്ടീഷ് ഭരണത്തിന്റെ പ്രധാന ആസ്ഥാനമായി മാറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+