Get Updates
Get notified of breaking news, exclusive insights, and must-see stories!

നാത്തൂന്‍ അമേരിക്കയില്‍; നാട്ടില്‍ ദമ്പതികള്‍ക്ക് അസൂയകൊണ്ട് ഇരിക്കപ്പൊറുതിയില്ല; ' സാഹസം'..അറസ്റ്റ്

നാത്തൂന്‍ അമേരിക്കയില്‍; നാട്ടില്‍ ദമ്പതികള്‍ക്ക് അസൂയകൊണ്ട് ഇരിക്കപ്പൊറുതിയില്ല; ' സാഹസം'..അറസ്റ്റ്

അഹമ്മദാബാദ് : വ്യാജരേഖകൾ ഉപയോഗിച്ച് അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ. ഗുജറാത്ത് സ്വദേശികളായ സർക്കാർ ഉദ്യോഗസ്ഥയും ഭർത്താവും ആണ് അഹമ്മദാബാദ് വിമാനത്താവളത്തിൽ വച്ച് അറസ്റ്റിലായത്.

വ്യാജ രേഖകൾ ചമച്ച് അമേരിക്കയിലേക്ക് കടക്കാൻ ദമ്പതികൾ ശ്രമിച്ചതിന് ഒരു കാരണമുണ്ട്. ഈ ഒരു കാരണം കൊണ്ടാണ് എങ്ങനെയെങ്കിലും അമേരിക്കയിലേക്ക് കടക്കണം എന്ന് ദമ്പതികളായ ഹിതേഷും ബിനാൽ പട്ടേവും ശ്രമിച്ചത്. എന്നാൽ ശ്രമത്തിനൊടുവിൽ ഇവർ ജയിലിൽ ആകുകയും ചെയ്തു.

1

ഹിതേഷിന്റെ സഹോദരിയും ഭർത്താവും അമേരിക്കയിൽ ആണ് ജോലി ചെയ്യുന്നത്. അത്യാവശ്യം നല്ല നിലയിലാണ് സഹോദിരിയും ഭർത്താവും അവിടെ കഴിയുന്നത്. ഇവർ ധാരാളം പണം സമ്പാദിക്കുകയും ചെയ്യുന്നുണ്ട്.

ആരോ​ഗ്യമുള്ള പല്ലുകളാണോ നിങ്ങൾക്ക് വേണ്ടത് എന്നാൽ തുടങ്ങാം ഈ ശീലങ്ങൾ

2

അത് കണ്ട ഹിതേഷിനും ബിനാലയ്ക്കും അവരെ പോലെ ജീവിക്കാൻ ആ​ഗ്രഹമായി. എങ്ങനെയെങ്കിലും അമേരിക്കയിൽ പോയി പണം സമ്പാദിക്കണമെന്ന ആ​ഗ്രഹം കൂടിവന്നു. എങ്ങനെയും അമേരിക്കയിൽ പോകാൻ ഏറെ നാളായി തയ്യാറെടുക്കുകയായിരുന്നു ഹിതേഷും ബിനാലും. ഇതിന് മുമ്പും അമേരിക്കയിൽ കടക്കാൻ ശ്രമിച്ച ഇവർ പിടിക്കപ്പെട്ടിരുന്നു. എന്നാൽ ഇവർ വീണ്ടും സാഹസം ചെയ്യുകയായിരുന്നു.

3

നാല് വർഷം മുമ്പ് വ്യാജ പാസ്‌പോർട്ടിൽ അമേരിക്കയിൽ എത്താൻ ദമ്പതികൾ ശ്രമിച്ചിരുന്നു എന്നാൽ അന്ന് അയർലണ്ടിൽ നിന്ന് നാടുകടത്തപ്പെടുകയായിരുന്നു. ഈ വിവരങ്ങൾ പാസ്‌പോർട്ടിൽ നിന്നും നീക്കം ചെയ്താണ് ദമ്പതികൾ ഇപ്പോൾ വീണ്ടും അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തിയത്. ഒരു കോടി രൂപ മനുഷ്യക്കടത്ത് സംഘത്തിന് നൽകിയാണ് ഇവർ വീണ്ടും വ്യാജപാസ്‌പോർട്ട് സംഘടിപ്പിച്ച് യാത്രയ്ക്ക് ഒരുങ്ങിയത്. പ്രൈമറി സ്‌കൂളിലെ അദ്ധ്യാപികയായ ബിനാലിന്റെ ജോലി കളഞ്ഞിട്ടാണ് ഇവർ അമേരിക്കൻ മോഹത്തിന് പിന്നാലെ കൂടിയത്.

4

അഹമ്മദാബാദിൽ നിന്നും ദുബായ് വഴി അമേരിക്കയിലേക്ക് കടക്കാനാണ് ഇവർ പദ്ധതിയിട്ടത്. വ്യാജ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് ഞായറാഴ്ച വൈകി യാത്രയ്‌ക്കെത്തിയ ദമ്പതികളെ ഇമിഗ്രേഷൻ ഓഫീസർ പിടികൂടുകയായിരുന്നു. പാസ്‌പോർട്ടിൽ നിന്ന് സ്റ്റാമ്പുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ദമ്പതികൾ പിടിയിലായയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+