Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇന്ത്യന്‍ കായിക ചരിത്രത്തിലെ സവിശേഷ നിമിഷം, അഭിമാനം നീരജ്'; പ്രശംസയുമായി പ്രധാനമന്ത്രി

ഒറിഗോണ്‍ : ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ ജാവലിന്‍ താരം നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇന്ത്യന്‍ കായിക ചരിത്രത്തിലെ സവിശേഷ നിമിഷമെന്ന് ഒറിഗോണ്‍ മീറ്റിലെ നീരജിന്‍റെ വെള്ളി മെഡല്‍ നേട്ടത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായികതാരങ്ങളില്‍ ഒരാളാണ് നീരജ് ചോപ്ര . വരും ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് ചോപ്രയ്‌ക്ക് എല്ലാവിധ ആശംസകള്‍ നേരുന്നതായും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

ഒളിംപിക്‌സ് ജാവലിനില്‍ സ്വര്‍ണം സ്വന്തമാക്കിയതിന് പിന്നാലെയാണ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ നീരജിന്‍റെ വെള്ളിമെഡല്‍ നേട്ടം.ഇതോടെ ഒളിംപിക്‌സിലും ലോക മീറ്റിലും മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് എന്ന നേട്ടം നീരജ് ചോപ്ര സ്വന്തമാക്കി.നീരജിനെ എക്കാലത്തയും മികച്ച ഇന്ത്യന്‍ അത്‌ലറ്റെന്ന് ഉറപ്പായും പറയാമെന്ന് നേട്ടത്തിന് പിന്നാലെ അഞ്ജു ബോബി ജോര്‍ജും പ്രതികരിച്ചു.ലോക മീറ്റില്‍ ഇതിന് മിമ്പ് ഇന്ത്യക്കായി മെഡല്‍ സ്വന്തമാക്കിയിട്ടുള്ള താരമാണ് അഞ്ജു. പാരീസ് ചാമ്പ്യൻഷിപ്പില്‍ വെങ്കലമ മെഡലായിരുന്നു അഞ്ജുവിന്‍റെ നേട്ടം.

1

'മത്സര നിലവാരം താരതമ്യം ചെയ്താല്‍ 200-ല്‍ ഏറെ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ലോകത്തിലെ തന്നെ ഏറ്റവും കഠിനമായ ഇവന്റുകളില്‍ ഒന്നാണ്. അവിടെ അത്‌ലറ്റിക്‌സില്‍ ഒരു മെഡല്‍ നേടുക എന്നത് മഹത്തായ നേട്ടമാണ്. അവന്‍ ഇതിനോടകം തന്നെ ഒളിമ്പിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പിലും ഓരോ മെഡലുകള്‍ വീതം നേടിക്കഴിഞ്ഞു. അതിനാല്‍ തന്നെ നീരജിനെ എക്കാലത്തയും മികച്ച ഇന്ത്യന്‍ അത്‌ലറ്റെന്ന് ഉറപ്പായും പറയാമെന്ന് ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഞ്ജു പറഞ്ഞു.

2

ഒറിഗോണിലെ യോഗ്യതാ റൗണ്ടിൽ 88.39 മീറ്റർ ദൂരത്തോടെ രണ്ടാം സ്ഥാനക്കാരനായായിരുന്നു നീരജ് ചോപ്ര ഫൈനലിന് യോഗ്യത നേടിയത്. 88.13 മീറ്റര്‍ ദൂരവുമായാണ് നീരജിന്‍റെ വെള്ളി നേട്ടം. 2003 പാരീസ് ലോക ചാമ്പ്യന്‍ഷിപ്പില്‍ 6.70 മീറ്റര്‍ ചാടിയായിരുന്നു അഞ്ജുവിന്‍റെ വെങ്കലം നേട്ടം. ഇതിന് ശേഷം ലോക അത്ലറ്റിക്‌സില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണ് നീരജിന്റെ ജാവലിനിലൂടെ രാജ്യത്തിന് സ്വന്തമായിരിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാദ്‌ലെച്ച്, ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ എന്നിവരുടെ കടുത്ത മത്സരം മറികടന്നാണ് നീരജ് യൂജിനില്‍ ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ മാറോടണച്ചത്.
അതേസമയം ഫൈനലില്‍ മത്സരിച്ച ഇന്ത്യയുടെ മറ്റൊരു താരം രോഹിത് യാദവിന് 10-ാം സ്ഥാനത്തേ ഫിനിഷ് ചെയ്യാനായുള്ളൂ. 90.54 മീറ്ററുമായി ഗ്രാനഡയുടെ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് സ്വര്‍ണം നിലനിര്‍ത്തി.

3

ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് ജാവലിനില്‍ നീരജ് ചോപ്ര സ്വര്‍ണത്തിലൂടെ സ്വന്തമാക്കിയത്. ടോക്കിയോയില്‍ 87.58 ദൂരം താണ്ടിയായിരുന്നു നീരജിന്‍റെ സ്വര്‍ണ നേട്ടം. ആദ്യ ശ്രമത്തില്‍ തന്നെ 87.03 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ് ചോപ്ര രണ്ടാം റൗണ്ടിലാണ് തന്റെ മികച്ച ദൂരം കണ്ടെത്തിയത്. രണ്ടാം റൗണ്ടിൽ 87.58 മീറ്ററാണ് താരം എറിഞ്ഞത്. മൂന്നാം ശ്രമത്തിൽ ചോപ്ര കണ്ടെത്തിയത് 76.79 മീറ്റർ. ഇതിന് ശേഷം എറിഞ്ഞ ശ്രമങ്ങളിൽ ദൂരം മെച്ചപ്പെടുത്താൻ കഴിയാതിരുന്നതിനാൽ താരം അതെല്ലാം ഫൗൾ ആക്കുകയായിരുന്നു. പ്രാഥമിക റൗണ്ട് മുതൽ നീരജ് തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാല്‍ നീരജിന് പുറമെ ഫൈനലിൽ മത്സരിച്ച മറ്റാർക്കും 87 മീറ്റർ ദൂരം താണ്ടാൻ കഴിഞ്ഞിരുന്നില്ല.

4

2017 ലോകചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാനാകാതെ പോയ നീരജിന് 2019-ല്‍ ദോഹയില്‍ പരിക്ക് കാരണം പങ്കെടുക്കാനും സാധിച്ചിരുന്നില്ല. ഓര്‍മ്മയിലെ വെല്ലുവിളികള്‍ എല്ലാം മറന്നാണ് നാല് വര്‍ഷങ്ങള്‍ക്കിപ്പുറം നീരജിന്‍റെ വെള്ളിമെഡള്‍ നേട്ടം. 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും 2018 ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലും നീരജ് സ്വര്‍ണം സ്വന്തമാക്കിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജാവലിനില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും താരം സ്വന്തം പേരിലാക്കിയിരുന്നു. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും സൗത്ത് ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയിട്ടുണ്ട്.

അനുപമ... ഇറ്റ്‌സ് യൂ... ക്യൂട്ട് ഒപ്പം ഹോട്ടും; അടിപൊളിയെന്ന് സോഷ്യല്‍ മീഡിയ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+