'മഴ ദൈവത്തെ പ്രീതിപ്പെടുത്തണം' ; തവള കല്യാണം നടത്തി ഗ്രാമവാസികള്‍
ഗോരഖ്‌പൂര്‍: മഴ പെയ്യാൻ തവള കല്യാണം നടത്തി ഗ്രാമവാസികള്‍. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് രസകരമായ കാഴ്‌ച. തവള കല്യാണം നടത്തിയാല്‍ മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താൻ ആകുമെന്നാണ് നാട്ടുകാരുടെ വിശ്വാസം.
മണ്‍സൂണ്‍ എത്തിയെങ്കിലും സാധാരണയിലും കുറവ് മഴയാണ് ഇത്തവണ സംസ്ഥാനത്ത് ലഭിക്കുന്നത്. പല പ്രദേശങ്ങളും വരള്‍ച്ച ഭീഷണി നേരിട്ട് തുടങ്ങി. ഇതോടെയാണ് ദൈവങ്ങളെ പ്രീതിപ്പെടുത്തി മഴപ്പെയ്യിക്കാമെന്ന വിശ്വാസം ഗ്രാമവാസികളില്‍ ഉടലെടുത്തത്. തുടര്‍ന്ന് തവളകളെ തമ്മില്‍ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു.

ചൊവ്വാഴ്ച ഗോരഖ്പൂരിലെ കാളിബാരി ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ആചാര അനുഷ്‌ഠാനങ്ങള്‍ എല്ലാം പാലിച്ചായിരുന്നു കല്യാണം.
ഹിന്ദു മഹാസംഘ് സംഘടിപ്പിച്ച ചടങ്ങ് കാണാൻ ഗ്രാമവാസികള്‍ ഒന്നടങ്കം എത്തിയതോടെ കല്യാണം ആഘോഷമായി.

വിവാഹം കഴിഞ്ഞതോടെ ആചാരം ഫലിക്കുമെന്നും മഴയെത്തും എന്ന വിശ്വാസത്തിലാണ് ഗ്രാമവാസികള്‍. മഴ പെയ്യാനായി കഴിഞ്ഞയാഴ്ച പ്രദേശത്ത് പ്രത്യേക പൂജകളും നടത്തിയിരുന്നു. മഴയെത്താനായായി സംസ്ഥാനത്തെ വിവിധ ജില്ലകളിലും ഗ്രാമാവാസികള്‍ നിരവധി ആചാരങ്ങള്‍ നടത്തുന്നുണ്ട്.

ജൂലായ് 13 ന് മഹാരാജ്ഗഞ്ച് ജില്ലയിലെ സ്ത്രീകള്‍ പ്രദേശത്തെ എംഎല്‍എയുടെ തലയില്‍ ചെളി വെള്ളമൊഴിച്ച് ആചാരം നടത്തിയിരുന്നു. ബിജെപി എംഎല്‍എ ജയ് മംഗല്‍ കനോജിയ, മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് കൃഷ്ണ ഗോപാല്‍ ജയ്‌സ്‌വാള്‍ എന്നിവരെയാണഅ സ്ത്രീകള്‍ ചെളിയില്‍ കുളിപ്പിച്ചത്. ഇതിലൂടെ
ഇന്ദ്ര ദേവനെ പ്രീതിപ്പെടുത്തി മഴയെത്തിക്കാമെന്നായിരുന്നു വിശ്വാസം.

അതേസമയം നാട്ടുകാര്‍ ചൂടില്‍ ബുദ്ധിമുട്ടുന്നത് കണ്ടാണ് ഇത്തരമൊരു പൂജയ്ക്ക് തയ്യാറായതെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം.വരളച്ച രൂക്ഷമാകുന്നതിനാല്‍ പഴയ ആചാരങ്ങള്‍ പിന്തുടരുന്നത് മാത്രമാണ് പ്രതിവിധിയെന്നും ഗ്രാമവാസികള്‍ ഉറച്ച് വിശ്വസിക്കുന്നതിനാല്‍ വിവിധ മേഖലകളിലും വിചിത്ര ആചാരങ്ങള്‍ നടക്കുന്നുണ്ട്.
'ഈ കള്ളച്ചിരിയും ലുക്കും മാത്രം പോരെ ', വൈറലായി മിയയുടെ ചിത്രങ്ങൾ












Click it and Unblock the Notifications