50,097 വജ്രം പതിപ്പിച്ച മോതിരം; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഈ ജ്വല്ലറി; വില കേട്ടാൽ ഞെട്ടും
ചില ആളുകൾക്ക് സ്വർണത്തോടായിരിക്കും താല്പര്യം, ചിലർക്ക് വജ്രമായിരിക്കും.. അങ്ങനെ ഇഷ്ടങ്ങൾ വ്യത്യസ്തമായിരിക്കും. ഇനി പറയാൻ പോകുന്നത് സ്വർണത്തെ പറ്റിയല്ല, വജ്രത്തെ പറ്റിയാണ്.. അതെ ഗിന്നസ് റെക്കോർഡ്് ലഭിച്ച ഒരു വജ്ര മോതിരത്തെ പറ്റി. 50000 ലധികം വജ്രങ്ങൾ കൊണ്ട് നിർമ്മിച്ച മോതിരമാണ് ഗിന്നസ് ബുക്കിൽ ഇടംപിടിച്ചിരിക്കുന്നത്. 50907 ൽ അധികം വജ്രങ്ങളാണ് ഈ മോതിരത്തിൽ ഉപയോഗിച്ചിട്ടുള്ളത്.
ഗിന്നസ് വേൾഡ് റെക്കോർഡ്സ് വാർത്താക്കുറിപ്പ് അനുസരിച്ച്, വജ്ര നിർമ്മാതാക്കളുടെ ആസ്ഥാനമായ മുംബൈയിൽ ഹരി കൃഷ്ണ എക്‌സ്‌പോർട്ട്‌സും എച്ച്‌കെ ഡിസൈനും ആണ് ഏറ്റവും കൂടുgതൽ വജ്രങ്ങൾ ഉപയോഗിത്ത ഒറ്റ മോതിരത്തിലൂടെ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത്. "ഈ മോതിരം പൂർണ്ണമായും റീസൈക്കിൾ ചെയ്ത വസ്തുക്കളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത് - റീസൈക്കിൾ ചെയ്ത സ്വർണ്ണവും വജ്രങ്ങളും ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നിന്ന് പുനർനിർമ്മിച്ചതാണ്," വെബ്‌സൈറ്റിലെ വിവരണത്തിൽ വ്യക്തമാക്കുന്നു.

"മോതിരത്തിന് ആകെ 8 ഭാഗങ്ങളാണുള്ളത്, അതിൽ 4 പാളി ദളങ്ങൾ, ശങ്ക്, 2 ഡയമണ്ട് ഡിസ്കുകൾ, ചിത്രശലഭം എന്നിവ ഉൾപ്പെടുന്നു. വജ്രങ്ങളുടെ അന്തിമ കണക്ക് 50,907 ആണ്, ഓരോ വജ്രവും വിദഗ്ധരുടെ ഒരു സംഘം കൈകൊണ്ട് തയ്യാറാക്കിയതാണ്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് മോതിരത്തിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത് $785,645 ആണ്, ഇന്ത്യൻ രൂപയിൽ ഇത് ₹ 6,42,22,943.35 രൂപയാണ്.
പൂരം കാണാൻ സ്ത്രീകൾക്ക് ആശങ്കയില്ലാതെ എത്താം; 7 സ്ഥലങ്ങളിൽ പിങ്ക് സെന്റർ
കാണാൻ രസമുള്ള ഡിസൈനിൽ ആണ് ഈ വജ്ര മോതിരം തയ്യാറാക്കിത്. സൂര്യകാന്തി പൂവിന് മുകളിൽ ഒരു പൂമ്പാറ്റ വന്നിരിതക്കുന്നതാണ് ഡിസൈൻ മോതിരത്തിന് Eutierria എന്നാണ് പേരിട്ടിരിക്കുന്നത്, പ്രകൃതിയുമായി ഒന്നാവുക എന്നാണ് ഇതിനർത്ഥം എന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ് പറയുന്നത്. റെക്കോർഡ് സൃഷ്ടിച്ച ഈ മോതിരത്തിന്റെ നിർമ്മാണത്തിന് തുടക്കം മുതൽ അവസാനം വരെ ഒമ്പത് മാസമാണ് എടുത്തത്.
കമ്പ്യൂട്ടർ എയ്ഡ് ഡിസൈൻ മാത്രം പൂർത്തിയാക്കാൻ നാല് മാസം എടുത്തു. 18 കാരറ്റ് സ്വർണത്തിൽ ലോസ്റ്റ് വാക്‌സ് രീതി ഉപയോഗിച്ചാ ണ് മോതിരം ഉണ്ടാക്കിയത്. 50097 വജ്രങ്ങൾ വിദഗ്ധരായ കരകൗശല വിദഗ്ധർ സൂക്ഷമമായി പരിശോധിച്ചതാണ്യ ഡിസൈൻ ആക്കിയ ശേഷം മോതിരം മിനുക്കി ഗിന്നലസ് ബുക്ക് പ്രകാരം ഫിനിഷിംഗ് ടച്ചിനായി ഇതളുകളിലും ബട്ടർഫ്‌ലൈ ചിറകുകളിലും റോഡിയം പുരട്ടി.
''സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നില്ല, അവ യാഥാർത്ഥ്യമാക്കുന്നതാണെന്നാണ് HK ഗ്രൂപ്പ് വിശ്വസിക്കുന്നത്. അത് ഒരു സ്വപ്നത്തിൽ തുടങ്ങുന്നു. വിശ്വാസം ചേർക്കുക, അത് ഒരു വിശ്വാസമായി മാറുന്നു. പ്രവർത്തനം ചേർക്കുക, അത് ജീവിതത്തിന്റെ ഭാഗം ആകുന്നകാണ് . സ്ഥിരോത്സാഹം ചേർക്കുക, അത് കാഴ്ചയിൽ ഒരു ലക്ഷ്യമായി മാറുന്നു.
ക്ഷമയും സമയവും ചേർക്കുക, അത് ഒരു സ്വപ്നത്തിൽ സത്യമാക്കുന്നതിലാണ് അവസാനിക്കുന്നത്. ഒരു ക്ലാസ്സിൽ തന്നെയുള്ള ഒരു അപൂർവ കലാസൃഷ്ടി സൃഷ്ടിക്കുക എന്നത് ഞങ്ങളുടെ സ്വപ്നമായിരുന്നു, ഈ മോതിരം സൃഷ്ടിച്ചുകൊണ്ട് ഞങ്ങൾ നേടിയെന്ന് ഞാൻ വിശ്വസിക്കുന്നു. നേട്ടത്തെക്കുറിച്ച് സംസാരിച്ച എച്ച്.കെ. ഡിസൈനിന്റെ മാനേജിംഗ് ഡയറക്ടർ ഹസു ധോലകിയ,പറഞ്ഞു:












Click it and Unblock the Notifications