മെറ്റയില്‍ ജോലി ചെയ്തത് 3 ദിവസം മാത്രം; പിരിച്ചുവിട്ടു, ഇന്ത്യക്കാരന് പക്ഷേ ലഭിച്ചത് മഹാഭാഗ്യം

വാഷിംഗ്ടണ്‍: മെറ്റയില്‍ നിന്ന് പിരിച്ചുവിട്ട ഇന്ത്യക്കാരന്റെ അനുഭവക്കുറിപ്പ് വൈറലാവുന്നു. കാനഡയില്‍ ജോലി ചെയ്യുകയെന്ന ദീര്‍ഘകാലത്തെ ആഗ്രഹം ഒടുവില്‍ സാധിച്ചപ്പോള്‍ ബെംഗളൂരുകാരനായ വിശ്വജിത്ത് ജാ എ ത്തിയത് മെറ്റയിലാണ്. എന്നാല്‍ അവിടെ ആകെ ജോലി ചെയ്യാനായത് വെറും മൂന്ന് ദിവസവും. കമ്പനി അത്രയും ദിവസങ്ങള്‍ക്കുള്ളില്‍ ഇയാളെ പിരിച്ചുവിടുകയായിരുന്നു.
മെറ്റ 11000 ജീവനക്കാരെ പുറത്താക്കിയപ്പോള്‍ വിശ്വജിത്തിനും ജോലി നഷ്ടപ്പെടുകയായിരുന്നു. അതേസമയം ഈ പുറത്താക്കല്‍ ഇയാളുടെ ജീവിതത്തില്‍ പുതിയ ഭാഗ്യം കൊണ്ടുവന്നിരിക്കുകയാണ്. ഫോണ്‍ പേയിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് വിശ്വജിത്ത് ഇന്ന്. ഇന്ത്യയില്‍ തന്നെയാണ് ജോലി.
നാല് മാസം മുമ്പാണ് വിശ്വജിത്തിനെ അടക്കം 11000 പേരെ മെറ്റ പിരിച്ചുവിടുന്നത്. വളരെ കഷ്ടപ്പെട്ടായിരുന്നു അവിടെയെത്തിയത്. വിസ നടപടികളൊക്കെ കുറച്ച് സമയമെടുത്തു. എന്നാല്‍ മൂന്ന് ദിവസം മാത്രമായിരുന്നു മെറ്റയില്‍ ജോലി ചെയ്യാന്‍ സാധിച്ചത്. ജോലി നഷ്ടപ്പെട്ട എല്ലാവരുടെ കാര്യത്തില്‍ ദു:ഖമുണ്ടെന്നും വിശ്വജിത്ത് കുറിച്ചു.

അതേസമയം ഈ മാസം വിശ്വജിത്തിന് ഫോണ്‍ പേയില്‍ ജോലി ലഭിക്കുകയായിരുന്നു. നേരത്തെ ആമസോണിനൊപ്പവും ജാ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഫോണ്‍ പേയില്‍ പുതിയ ജോലി ആരംഭിച്ചെന്ന് ലിങ്ക്ഡിനിലാണ് വിശ്വജിത്ത് കുറിച്ചത്.
അതേസമയം വിശ്വജിത്തിനെ പോലെ എല്ലാവര്‍ക്കും പിരിച്ചുവിട്ടതിന് ശേഷം മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടില്ല. മെറ്റയില്‍ തന്നെ രണ്ടാം ഘട്ട പിരിച്ചുവിടല്‍ ആരംഭിച്ച് കഴിഞ്ഞു. ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് മെറ്റ കൂടുതല്‍ ആളുകളെ പുറത്താക്കുന്നത്. പുതിയ ആളുകളെ എടുക്കുന്നത് അടക്കം നിര്‍ത്തിവെച്ചിരിക്കുകയാണ് മെറ്റ.
പുതുതായി തുടങ്ങാനിരുന്ന പ്രൊജക്ടുകള്‍ എല്ലാം മെറ്റ ഉപേക്ഷിച്ചിരിക്കുകയാണ്. പിരിച്ചുവിടപ്പെടുന്ന എല്ലാ ജീവനക്കാര്‍ക്കും കൃത്യമായ ആനുകൂല്യം ഉറപ്പാക്കുമെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് നേരത്തെ തന്നെ വ്യക്തമാക്കിയിരരുന്നു. ചെലവുകള്‍ക്ക് പകരം കഴിവുകള്‍ കൃത്യമായി തെളിയിക്കേണ്ട വര്‍ഷമാണിതെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു.












Click it and Unblock the Notifications