Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അധ്യാപകന്‍ അറസ്റ്റില്‍

ജയ്പൂര്‍: രാജസ്ഥാന്‍ ചുരു ജില്ലയില്‍ ഏഴാം ക്ലാസുകാരനെ ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ച് അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ സ്‌കൂളിലെ അധ്യാപകന്‍ മനോജ് കുമാറാണ് ഹോംവര്‍ക്ക് ചെയ്തില്ലെന്ന് പറഞ്ഞ് 13 കാരനെ വടി ഉപയോഗിച്ച് മര്‍ദ്ദിച്ചത്. ഈ അധ്യാപകന്‍ കാരണമില്ലാതെ മര്‍ദ്ദിക്കാറുണ്ടെന്ന് കുട്ടി കഴിഞ്ഞ 15 ദിവസത്തിനിടയില്‍ നാലോ അഞ്ചോ തവണ പരാതി പറഞ്ഞിരുന്നതായി കുട്ടിയുടെ പിതാവ് ഓംപ്രകാശ് പൊലീസിനോട് പറഞ്ഞു. ഇന്നലെ രാവിലെ 9.30ന് നിങ്ങളുടെ കുട്ടി കുഴഞ്ഞവീണുവെന്ന് ആരോപണ വിധേയനായ അധ്യാപകന്‍ തന്നെ വളിച്ച് അറിയിക്കുകയായിരുന്നുവെന്നും, കുട്ടി ഹോംവര്‍ക്ക് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അതിനാല്‍ കുട്ടിയെ മര്‍ദിച്ചുരുന്നുവെന്നും മനോജ് തന്നോട് പറഞ്ഞതായി ഓംപ്രകാശ് പറഞ്ഞു. അധ്യാപകന്‍ തന്നെ വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ താന്‍ സ്‌കൂളില്‍ ചെന്നപ്പോഴേക്കും തന്റെ ഭാര്യ അവിടെയുണ്ടായിരുന്നു തുടര്‍ന്ന് ഈ അധ്യാപകന്റെ വണ്ടിയില്‍ തന്നെയാണ് കുട്ടിയെ ആസ്പത്രിയിലേക്ക് കൊണ്ടുപോയത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

 murder

അധ്യാപകന്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും വീണ കുട്ടിയെ കാലുപയോഗിച്ച് ചവിട്ടിയെന്നും മറ്റ് കുട്ടികള്‍തന്നോട് പറഞ്ഞതായി ഓംപ്രകാശ് പറഞ്ഞു. തുടര്‍ന്ന് പിതാവ് ഓംപ്രകാശ് അധ്യാപകനെതിരെ പരാതി നല്‍കുകയും അധ്യാപകനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആരോപണ വിധേയനായ അധ്യാപകന്‍ മനോജ് സ്‌കൂള്‍ ഡയറക്ടറുടെ മകനും കൂടിയാണ്. സെഭവത്തില്‍ വിദ്യാഭ്യാസ വകുപ്പും നടപടിയെടുത്തിട്ടുണ്ട്. വിദ്യാലയത്തിന്റെ അംഗാകാരം നിര്‍ത്തിവെക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. ഓം പ്രകാശിന്റെ മൂന്ന് മക്കളില്‍ ഏറ്റവും ഇളയ കുട്ടിയാണ് മരിച്ച ഗണേശ്. ഗണേശിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തതായും പരാതി ലഭിച്ചയുടനെ അധ്യാപകനെ അറസ്റ്റ് ചെയ്തതായും സലസര്‍ പൊലീസ് എസ്എച്ച്ഒ സന്ദീപ് വിഷ്‌ണോയ് പറഞ്ഞു.

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്ന ദൃശ്യം വൈറലായിരുന്നു. മുട്ടുകുത്തി നിര്‍ത്തിച്ച വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ വടി കൊണ്ടടിക്കുകയും ചവിട്ടുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തമിഴ്‌നാട് ചിദംബരത്തെ സ്‌കൂളിലാണ് സംഭവം. സഹപാഠികളാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചത്. 500 ലേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലാണ് സംഭവം നടന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അധ്യാപകനെതിരെ കര്‍ശന നടപടിയെടുത്തിരുന്നു. ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് രാജ്യത്തങ്ങോളമിങ്ങോളം റിപ്പോര്‍ട്ട് ചെയ്യുന്നത്.

'തമിഴഴകി'..അപർണ ബാലമുരളി എന്തൊരു സുന്ദരിയാണ്.. വയലറ്റ് സാരിയിൽ നടിയുടെ ചിത്രങ്ങൾ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+