Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പത്തിൽ ഗണ്യമായ കുറവ്; ആർബിഐ റിപ്പോ നിരക്കുകളിൽ മാറ്റം വരുത്തുമോ?

ന്യൂഡൽഹി: രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പത്തിൽ കാര്യമായ കുറവ്. ജൂലൈയിൽ ഇത് 3.54 ശതമാനമായി കുറഞ്ഞുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലകൾ താഴേക്ക് എത്തിയതിനാൽ, ഏകദേശം 5 വർഷത്തിനിടെ ആദ്യമായി റിസർവ് ബാങ്ക് ലക്ഷ്യമിട്ട 4 ശതമാനത്തേക്കാൾ താഴെയായി റീട്ടെയിൽ പണപ്പെരുപ്പം എന്നാണ് സർക്കാർ പുറത്തുവിട്ട കണക്കുകളിൽ പറയുന്നത്.

നേരത്തെ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള റീട്ടെയിൽ പണപ്പെരുപ്പം 2024 ജൂണിൽ 5.08 ശതമാനവും 2023 ജൂലൈയിൽ 7.44 ശതമാനവുമായിരുന്നു. നാഷണൽ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂണിലെ 9.36 ശതമാനത്തിൽ നിന്ന് ജൂലൈയിൽ 5.42 ശതമാനമായിരുന്നു ഭക്ഷ്യവസ്‌തുക്കളുടെ പണപ്പെരുപ്പം.

retailinflationjuly

2019 സെപ്റ്റംബറിലാണ് അവസാനമായി റീട്ടെയിൽ പണപ്പെരുപ്പം 4 ശതമാനത്തിൽ താഴെയായത്. നേരത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഇരുവശത്തും 2 ശതമാനം മാർജിനോടെ 4 ശതമാനത്തിൽ തുടരുന്നുവെന്ന് ഉറപ്പാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ (ആർബിഐ) സർക്കാർ ചുമതലപ്പെടുത്തിയിരുന്നു.

പച്ചക്കറികൾ, പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ ഉപവിഭാഗത്തിലെ ഗണ്യമായ വിലയിടിവാണ് നിലവിലെ റീട്ടെയിൽ പണപ്പെരുപ്പ കണക്കുകൾക്ക് പിന്നിലെന്നാണ് സ്‌റ്റാസ്‌റ്റിറ്റിക്കൽ മന്ത്രാലയവും വ്യക്തമാക്കുന്നത്. കഴിഞ്ഞ 59 മാസങ്ങൾക്ക് ഇടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ റിപ്പോ നിരക്കുകളിൽ ആർബിഐ വെട്ടിച്ചുരുകൾ നടത്തുമോ എന്നാണ് ഏറ്റവും കൂടുതൽ ഉയരുന്ന ചോദ്യം.

റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ മാറുമോ?

പണപ്പെരുപ്പം അവർ ഉദ്ദേശിച്ച പരിധിക്ക് താഴെ കൊണ്ടുവരാൻ ആർബിഐക്ക് കഴിഞ്ഞതിനാൽ 2024 ഒക്‌ടോബർ ആദ്യം വരാനിരിക്കുന്ന ധനനയ പോളിസിയിൽ നിരക്ക് കുറയ്ക്കാനുള്ള സാധ്യത വർധിച്ചിട്ടുണ്ട് എന്നതാണ് വാസ്‌തവം. നിരക്ക് വെട്ടിക്കുറച്ചില്ലെങ്കിൽ, പണനയത്തിൽ മാറ്റം വരാനുള്ള സാധ്യതയും കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഈ ഓഗസ്‌റ്റ് മാസത്തിലും തുടർച്ചയായി ഒമ്പതാം തവണ റിസർവ് ബാങ്ക് റിപ്പോ നിരക്ക് മാറ്റമില്ലാതെ 6.50 ശതമാനമായി നിലനിർത്തിയിരുന്നു. വളർച്ചയെ പിന്തുണയ്‌ക്കുമ്പോൾ തന്നെ ഉപഭോക്തൃ വില സൂചികയുടെ (സിപിഐ) പണപ്പെരുപ്പം +/- 2 ശതമാനത്തിനുള്ളിൽ 4 ശതമാനം എന്ന ഇടത്തരം ലക്ഷ്യം കൈവരിക്കുക എന്ന കണക്ക് കൂട്ടലോടെയാണ് ഈ തീരുമാനങ്ങളെന്ന് ആറംഗ എംപിസി ചൂണ്ടിക്കാട്ടിയിരുന്നു.

ഇത് തന്നെയാണ് ആർബിഐ റിപ്പോ നിരക്കുകൾ കുറയ്ക്കുമോ എന്ന ചോദ്യത്തിലേക്ക് വിരൽ ചൂണ്ടുന്ന പ്രധാന ഘടകം. അതുകൊണ്ട് തന്നെ ശക്തികാന്ത ദാസ് നേതൃത്വം നൽകുന്ന ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റി ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ, പ്രത്യേകിച്ച് കേന്ദ്രബാങ്ക് ലക്ഷ്യമിട്ടതിലും കുറഞ്ഞ നിരക്കിലേക്ക് റീട്ടെയിൽ പണപ്പെരുപ്പം താഴ്ന്ന ഈ സാഹചര്യത്തിൽ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+