പതിനാറ് കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നുവെന്ന് 24കാരന്‍
ദില്ലി: പതിനാറ് കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഇരുപത്തിനാലുകാരന്‍. നേരത്തെ നടന്ന നിതാരി കൂട്ട കൊലയ്ക്ക് സമാനമായ സംഭവമാണ് വീണ്ടും പുറത്തുവരുന്നത്. 2009 മുതല്‍ ഇതുവരെ പതിനാറ് പിഞ്ചുകുട്ടികളെ മിഠായിയും പണം നല്‍കിയും താന്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഇതില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടും. വടക്കുപടിഞ്ഞാറന്‍ ദില്ലിയിലെ ബീംഗംപൂരില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നതിന് പിടിയിലായ രവീന്ദര്‍ കുമാര്‍ എന്ന യുവാവാണ് കുറ്റസമ്മതം നടത്തിയത്.

കുട്ടികള്‍ക്ക് മിഠായിയും പണവും നല്‍കി പാട്ടിലാക്കിയശേഷം ആളൊഴിഞ്ഞ ഇടങ്ങളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കും. പിന്നീട് ഇവരെ കൊന്നശേഷം വയലിലോ തോടുകളിലോ അഴുക്ക് ചാലിലോ കൊണ്ടിടുകയോ കുഴിച്ചിടുകയോ ചെയ്യും. ഇയാള്‍ നടത്തിയ ആറ് കൊലപാതകങ്ങളും പോലീസ് സ്ഥിരീകരിച്ചു കഴിഞ്ഞു. നോയിഡ്, അലിഗഡ്, ഉത്തര്‍പ്രദേശിലെ ബദായൂം തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസ് തെരച്ചില്‍ നടത്തിയതിനുശേഷമാണ് സംഭവം സ്ഥിരീകരിച്ചത്.
ബെഗാംപൂരിലെ നിന്ന് കാണാതായ ആറു വയസുകാരിയുടെ മൃതദേഹം നിര്‍മാണം നടന്നുക്കൊണ്ടിരിക്കുന്ന മൂന്നുനില കെട്ടിടത്തില്‍ നിന്നാണ് പോലീസ് കണ്ടെടുത്തത്. കഴിഞ്ഞവര്‍ഷം ആറുവയസുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ഇയാള്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു.

രവീന്ദര്‍ കുമാറിനെതിരെ ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ചോദ്യം ചെയ്യുമ്പോഴായിരുന്നു ഇയാള്‍ പൊട്ടിക്കരഞ്ഞ് എല്ലാ സംഭവവും പോലീസിനോട് പറഞ്ഞത്. നിതാരി കൊലയ്ക്ക് സമാനമായ ക്രൂരകൃത്യമാണ് ഇപ്പോള്‍ വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.












Click it and Unblock the Notifications