നിതാരി കൂട്ടക്കൊലയ്ക്ക് സമാനമായ ക്രൂരകൃത്യം വീണ്ടും
ദില്ലി: 2005,2006 വര്‍ഷങ്ങളിലാണ് നോയ്ഡയിലെ നിതാരി ഗ്രാമത്തില്‍ നിന്ന് പെണ്‍കുട്ടികളെയും സ്ത്രീകളെയും കാണാതാകുന്നത്. പിന്നീട് ബലാത്സംഗം ചെയ്ത് കൊന്ന നിലയില്‍ ശരീരങ്ങള്‍ കണ്ടെത്തുകയായിരുന്നു. ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം ശരീരഭാഗങ്ങള്‍ മുറിച്ചു ശീതീകരണിയില്‍ സൂക്ഷിക്കുകയും പിന്നീട് അഴുക്കുചാലില്‍ ഉപേക്ഷിക്കുകയുമാണ് ചെയ്തത്.
ഒരു ബിസുനസ്സുകാരന്റെ വീട്ടുജോലിക്കാരനായിരുന്ന സുരീന്ദര്‍ കോലിയായിരുന്നു നിതാരി കൂട്ടക്കൊലയ്ക്ക് പിന്നില്‍. ഇയാളുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പതിനഞ്ച് തലയോട്ടികള്‍ അഴുക്കുചാലില്‍ നിന്നും സെപ്റ്റിക് ടാങ്കില്‍ നിന്നുമായി പോലീസ് കണ്ടെത്തിയിരുന്നു.

2006 ഡിസംബര്‍ 29ന് നോയ്ഡ സെക്ടര്‍ 31ലെ പാന്ഥറിന്റെ ഡിഅഞ്ച് ബംഗ്ലാവിന്റെ പിന്നിലുള്ള ഓടയില്‍നിന്നാണ് 15 തലയോട്ടികളും എല്ലുകളും കണ്ടെടുത്തുന്നത്. സുരീന്ദര്‍ കോലിക്ക് വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് അത് ജീവപരന്ത്യമായി വെട്ടിച്ചുരുക്കുകയാണുണ്ടായത്. ഇതുമായി ബന്ധപ്പെട്ട പല കേസുകളും ഇനിയും പുറത്തുവന്നിട്ടില്ല.












Click it and Unblock the Notifications