ഓടുന്ന കാറിൽ യുവാവിന് ക്രൂര മർദ്ദനവും തെറിവിളിയും, കാലുനക്കിച്ചു; വീഡിയോ പുറത്ത്
ഗ്വാളിയർ: ഓടുന്ന കാറിനുള്ളിൽ യുവാവിന് ക്രൂരമായ മർദ്ദനം. യുവാവിനെ മർദ്ദിക്കുന്നതിന്റേയും കാലുനക്കിക്കുന്നതിന്റെയും വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
യുവാവിനെ തുടർച്ചയായി അടിക്കുന്നതും ഗോലു ഗൂർജർ അച്ഛനാണെന്ന് പറയാൻ ആവശ്യപ്പെടുന്നതും കാണാം. സംഘത്തിലെ ഒരാൾ യുവാവിനോട് ഉള്ളംകാൽ നക്കാൻ പറയുന്നു. യുവാവിനെ കൊണ്ട് ഇവർ കാലുനക്കിപ്പിക്കുകയും ചെയ്യുന്നത് കാണാം. ഇതിന് പിന്നാലെ ഇയാളെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്യുന്നുണ്ട്. മറ്റൊരു വീഡിയോയിൽ യുവാവിനെ ചെരിപ്പ് കൊണ്ട് അടിക്കുന്നതും കാണാം.

'കലാപം അവസാനിപ്പിക്കാൻ വൈകുന്നത് എന്തിനാണ്'; മണിപ്പൂർ കലാപത്തിൽ കേന്ദ്രത്തിനെതിരെ മാർ ക്ലിമ്മിസ് ബാവ
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. 'വെള്ളിയാഴ്ച വൈകുന്നേരം ഒരാളെ വാഹനത്തിൽ മർദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോ ക്ലിപ്പ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി ദബ്ര സബ് ഡിവിഷണൽ ഓഫീസർ ഓഫ് പോലീസ് (എസ്ഡിഒപി) വിവേക് കുമാർ ശർമ്മ പറഞ്ഞു.
ഇരയുടെ കുടുംബത്തിന്റെ പരാതിയെത്തുടർന്ന് തട്ടിക്കൊണ്ടുപോകലിനും മർദനത്തിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ശർമ്മ പറഞ്ഞു.
അതേസമയം, നേരത്തെ മധ്യപ്രദേശിലെ സിധി ജില്ലയിൽ ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിക്കുന്ന വീഡിയോ ചൊവ്വാഴ്ച്ച പുറത്തുവന്നിരുന്നു. പ്രവേശ് ശുക്ല എന്ന ആളായിരുന്നു ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചത്.
കടവരാന്തയിൽ ഇരുന്ന ദശ്മത് റാവത്ത് എന്ന ആദിവാസി യുവാവിന്റെ മുഖത്താണ് ഇയാൾ മൂത്രമൊഴിച്ചത്. സോഷ്യൽ മീഡിയിയൽ വീഡിയോ വൈറൽ ആയതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
ബുധനാഴ്ചയാണ് പ്രവേശ് ശുക്ലയെ പോലീസ് അറസ്റ്റ് ചെയ്തത്. രൂക്ഷ വിമർശനം ഉയർന്നതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദേശിയ സുരക്ഷ നിയമം ചുമത്തി ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രവേശ് ശുക്ല ഇപ്പോൾ ജയിലിലാണ്.
അതേസമയം ഇയാളെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദശ്മത് റാവത്ത് രംഗത്തുവന്നിരുന്നു. പ്രവേശ് ചെ്യതത് വലിയ തെറ്റ് തന്നെ ആണെന്നും എന്നാൽ അത് അദ്ദേഹത്തിന് മനസ്സിലായെന്നുമാണ് ദശ്മത് പറയുന്നത്. സംഭവിച്ചത് സംഭവിച്ചുവെന്നും അദ്ദേഹത്തിന് തന്റെ തെറ്റ് മനസ്സിലായി, ഇനി പ്രേവശ് ശുക്ലയെ മോചിപ്പിക്കണമെന്നുമാണ് ദശ്മത് ആവശ്യപ്പെട്ടത്.
അദ്ദേഹം ഞങ്ങളുടെ ഗ്രാമത്തിലെ പണ്ഡിതനാണ്, ഗ്രാമത്തിൽ റോഡ് പണിയണമെന്ന് അല്ലാതെ സർക്കാരിനോട് വേറൊന്നും ഞങ്ങൾക്ക് ആവശ്യപ്പെടാനില്ല'' ദശ്മത് പറയുന്നു.












Click it and Unblock the Notifications