Viral Video:ആദ്യം സ്റ്റിയറിംഗ് വീലിൽ ചുംബനം, പിന്നെ വാരിപ്പുണർന്നു ; വിരമിക്കൽ ദിവസം വികാരഭരിതനായി ബസ് ഡ്രൈവർ
നമ്മുടെ ജീവിതവുമായി അത്രമേൽ ബന്ധപ്പെട്ടുകിടിക്കുന്ന എന്തിനോടും നമുക്കൊരു പ്രത്യേക ഇഷ്ടമുണ്ടാകും. നമുക്ക് വളരെ പ്രിയപ്പെട്ട സ്ഥലങ്ങൾ ഉണ്ടാവും, പ്രിയപ്പെട്ട വസ്ത്രങ്ങൾ ഉണ്ടാവും, ചിലപ്പോൾ നമ്മൾ ഉപയോഗിക്കുന്ന പേനയോട് പോലും നമുക്ക് പ്രത്യേക ഇഷ്ടമുണ്ടാകും. അപ്പോൾ വർഷങ്ങളായി നമ്മൾ ചെയ്യുന്ന ജോലിയോടോ? ചിലപ്പോൾ പലവട്ടം നമ്മൾ ജോലിയെ പഴിച്ചിട്ടുണ്ടാകും, പലതവണ രാജിവെയ്ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടും ഉണ്ടാവും. പക്ഷേ ആ ജോലി വിട്ടിറങ്ങേണ്ടി വരുന്ന ദിവസം ഉള്ളിൽ ഒരു വിങ്ങലായിരിക്കും.
ഇപ്പോൾ സോഷ്യൽമീഡിയിൽ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. വർഷങ്ങൾ നീണ്ട സർവ്വീസിന് ശേഷം തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ നിന്ന് വിരമിക്കുന്ന ഡ്രൈവർ തന്റെ അവസാന പ്രവൃത്തി ദിവസം അവസാനിച്ച ശേഷം ബസ്സിന് ചുംബനം നൽക്കിക്കൊണ്ട് യാത്ര പറയുന്ന വീഡിയോയാണ് ട്വിറ്ററിൽ ഇപ്പോൾ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. നൗഷാദ് എന്ന് പേരുള്ള ഒരു ഉപോയ്ക്താവാണ് ആദ്യമായി ഈ വീഡിയോ ട്വിറ്ററിൽ പങ്കിട്ടത്.
മധുരയിൽ നിന്നുള്ള 60കാരനായ മുത്തുപാണ്ടിയാണ് വീഡിയോയിലുള്ള ആൾ. 30 വർഷത്തിലേറയായി അദ്ദേഹം ഈ ജോലി ചെയ്യുന്നു. മധുരയിലെ അനുപാനടി-തിരുപറങ്കുൺരം-മഹാലക്ഷ്മി കോളനി റൂട്ടിലാണ് ഇദ്ദേഹം ബസ്സ് ഓടിച്ചിരുന്നത്. ജോലിയിൽ നിന്ന് വിരമിക്കുന്ന ദിവസമാണ് അദ്ദേഹം വികാരഭരിതനായത്. ബസ്സിന്റെ സ്റ്റിയറിംഗ് വീലിൽ ചുംബിച്ച് പൊട്ടിക്കരയുന്ന മുത്തുപാണ്ടിയെ കാണുമ്പോൾ ആരുടേയും കരളൊന്ന് അലിഞ്ഞുപോകും.

"ഈ തൊഴിൽ സമൂഹത്തിൽ എനിക്ക് ബഹുമാനം നേടിത്തന്നു. എന്റെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകാനും എന്റെ മാതാപിതാക്കളെയും ഭാര്യയെയും പരിപാലിക്കാനും എന്നെ സഹായിച്ചു" വിടവാങ്ങൾ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പ്രസംഗം അവസാനിപ്പിച്ച് പോകും മുമ്പ് അദ്ദേഹം ബസിന്റെ മുൻവശത്ത് ചെന്ന് ബസ്സിനെ കെട്ടിപ്പിടിക്കുന്നതും കാണാം.
നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്. ഇത്രമാത്രം തന്റെ ജോലിയെ സ്നേഹിക്കുന്ന മനുഷ്യന്മാരുണ്ടാകുമോ എന്നാണ് ഒരാളുടെ കമന്റ്. ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള മനുഷ്യനെ കാണാൻ കിട്ടുന്നത് തന്നെ അത്ഭുതമാണ്, പണത്തിന് വേണ്ടി മാത്രമല്ല പണിയെടുക്കേണ്ടത് അർപ്പണ ബോധം കൂടി വേണമെന്ന് ഈ വീഡിയോ കാണുമ്പോൾ തോന്നുന്നുവെന്നാണ് മറ്റൊരു ഉപയോക്താവ് പറയുന്നത്. സ്വന്തം മകളെ വിവാഹം ചെയ്ത് അയക്കുമ്പോൾ ഒരച്ഛന് ഉണ്ടാവുന്ന വിങ്ങലാണ് ഈ മനുഷ്യനിൽ കാണാൻ ആവുന്നത് എന്നാണ് മറ്റൊരാൾ കമന്റിട്ടത്.
വൈറൽ വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications