വോട്ടും ചോദിച്ച് ഒരുത്തനും ഇങ്ങോട്ട് വരണ്ട; പോളിംഗ് ബഹിഷ്കരിച്ച് ദില്ലിയിലെ ഈ ഗ്രാമം, കാരണം ഇതാണ്
ദില്ലി: വോട്ടെടുപ്പിന് തന്നെ താല്പര്യമില്ലാതിരിക്കുന്ന ഒരു ജനവിഭാഗത്തെ പറ്റി കേട്ടിട്ടുണ്ടോ? അങ്ങനെയുള്ളവര്‍ ഉണ്ട് അങ്ങ് ദില്ലിയില്‍. ഉത്തര പശ്ചിമ ദില്ലിയിലെ ജില്ലയായ കാട്ടേവാര ഗ്രാമത്തിലുള്ളവര്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരിക്കുകയാണ്. വോട്ട് ചോദിച്ച് ഒരു രാഷ്ട്രീയക്കാരനും ഇങ്ങോട്ട് വരേണ്ടെന്നാണ് ഇവരുടെ തീരുമാനം. ഇങ്ങനെ പറയുന്നതിനും കാരണമുണ്ട്.
രാഷ്ട്രീയക്കാരെ കൊണ്ട് അങ്ങേയറ്റം പൊറുതി മുട്ടിയിരിക്കുകയാണ് ഇവര്‍. ഇന്ന് ദില്ലിയില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് നടക്കുകയാണ്. നാല് മണി വരെയായിട്ടും കാട്ടേവാര ഗ്രാമത്തില്‍ നിന്ന് ഒരാള്‍ പോലും വോട്ട് ചെയ്യാന്‍ എത്തിയിട്ടില്ല. ഇങ്ങനൊരു തിരിച്ചടി ജനങ്ങളില്‍ നിന്ന് രാഷ്ട്രീയ നേതാക്കളും പ്രതീക്ഷിച്ചിട്ടില്ല.

ദില്ലി മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഗ്രാമത്തിലെ ഒരാള്‍ പോലും പോകില്ലെന്ന് നേരത്തെ തീരുമാനിച്ചതാണ്. ഇവരുടെ ഗ്രാമതത്തിന് വേണ്ട കാര്യങ്ങളൊന്നും ഇതുവരെ രാഷ്ട്രീയക്കാരില്‍ നിന്ന് കിട്ടിയിട്ടില്ല. ന്യായമായ ആവശ്യങ്ങളാണ് ഇവര്‍ ചോദിക്കുന്നത്. നല്ലൊരു റോഡ് ഈ മേഖലയില്ലെന്ന് ഇവര്‍ പറയുന്നു.

അതുപോലെ ഡ്രെയിനേജുകളാണ് മറ്റൊരു ആവശ്യം. കാനകളില്ലാതെ വലിയ പ്രശ്നം ഇവര്‍ നേരിടുന്നുണ്ട്. ഇതൊന്നും തരാന്‍ രാഷ്ട്രീയക്കാര്‍ തയ്യാറാകാത്തപ്പോള്‍ എന്തിനാണ് അവര്‍ ഞങ്ങള്‍ വോട്ട് ചെയ്യുന്നതെന്ന് കാട്ടേവാരയിലെ ജനങ്ങള്‍ ചോദിക്കുന്നു. അതുകൊണ്ട് പോളിംഗ് ബൂത്തിലേക്ക് അവര്‍ തിരിഞ്ഞ് നോക്കിയില്ല.

പോളിംഗ് ദിനം സാധാരണ ദിനത്തെ പോലെയാണ് ഗ്രാമവാസികള്‍ കാണുന്നത്. അവര്‍ സാധാരണ ചെയ്യുന്ന കാര്യങ്ങളെല്ലാം ചെയ്ത് മുന്നോട്ട് പോയി. പോളിംഗ് അവസാനിക്കാറായിട്ടും ഒരാളെ പോലും ഗ്രാമത്തില്‍ നിന്ന് കാണാതിരുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാരും നിരാശയിലാണ്. ഇവിടെ ആവശ്യത്തിനുള്ള കാര്യങ്ങള്‍ എന്ന് വരുന്നുവോ അന്ന് വോട്ട് ചെയ്യുന്ന കാര്യം പരിഗണിക്കാം.

മുടി നരയ്ക്കുന്നതാണോ നിങ്ങളുടെ പ്രശ്നം; അത് മറന്നേക്കൂ, ഇക്കാര്യങ്ങള്‍ നിങ്ങളെ ചെറുപ്പമാക്കും
അതുവരെ വോട്ട് ചെയ്യില്ലെന്ന് ശപഥം ചെയ്തിരിക്കുകയാണ് ഗ്രാമവാസികള്‍. ഈ തീരുമാനം അധികാരികളില്‍ സമ്മര്‍ദം ചെലുത്താന്‍ വേണ്ടിയാണ്. ഇവിടെ റോഡുകള്‍ വേണം. ഞങ്ങളുടെ പരാതികളും സങ്കടങ്ങളും അവര്‍ കേള്‍ക്കണമെന്നും കാട്ടേവാരയിലെ ഗ്രാമവാസിയായ ഈശ്വര്‍ ദത്ത് പറയുന്നു.

ഈ ഗ്രാമത്തില്‍ നിന്ന് വോട്ട് ചെയ്യാന്‍ ആരെയും പ്രതീക്ഷിക്കേണ്ട. ഈ സമ്മര്‍ദം അധികാരികള്‍ക്ക് വേണ്ടിയാണ്. ദീര്‍ഘകാലമായി മുടങ്ങി കിടക്കുന്ന മൂന്ന് റോഡുകള്‍ ഉടന്‍ നിര്‍മാണം നടത്തി പൂര്‍ത്തിയാക്കണമെന്ന ആവശ്യമാണ് ഗ്രാമവാസികള്‍ ഉന്നയിക്കുന്നത്. ദീര്‍ഘകാലമായി ഉള്ള ആവശ്യമാണിത്. ഇത് ആദ്യമായിട്ടാണ് ഞങ്ങള്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നത്.

അടുത്ത തിരഞ്ഞെടുപ്പും ഞങ്ങള്‍ ബഹിഷ്കരിക്കും. ഞങ്ങളുടെ ആവശ്യം യാഥാര്‍ഥ്യമാകുന്നത് വരെ ഇത് തുടരുമെന്നും ഈശ്വര്‍ ദത്ത് പറഞ്ഞു. തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച ഗ്രാമവാസികള്‍ ഇവിടെയിരുന്ന ചീട്ട് കളിക്കുന്നതും, പുറത്ത് പോയി മറ്റ് ഉല്ലാസങ്ങളുടെ ഭാഗമാകുന്നതും കാണാം. എന്നാല്‍ പോളിംഗ് നടക്കുന്ന ഭാഗത്തേക്ക് പോകുന്നതേയില്ല.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications