സംഗിയോട്ടെ ഗ്രാമവാസികള്‍ ഈദ് ആഘോഷിക്കില്ല; കണ്ണീരായി പൂഞ്ചിലെ സൈനികര്‍, സംഭവിച്ചത് ഇങ്ങനെ
ശ്രീനഗര്‍: പൂഞ്ച് മേഖലയാകെ ഈദ് ദിനത്തില്‍ നിശബ്ദതയിലാണ്. ഭീകരാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടതിന്റെ ദു:ഖത്തിലാണ് അവര്‍. പൂഞ്ച് ജില്ലയിലെ സംഗിയോട്ടെ ഗ്രാമവാസികള്‍ ഈദ് ആഘോഷിക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. സൈനികര്‍ ആ ട്രക്കില്‍ സാധനങ്ങളുമായി വന്നിരുന്നത് ഈ ഗ്രാമത്തിലേക്കായിരുന്നു.
ഇവിടെ നടക്കുന്ന ഇഫ്താര്‍ ചടങ്ങുകളിലേക്ക് വേണ്ട പഴങ്ങളും മറ്റ് വിഭവങ്ങുമായി ഈ സൈനിക വാഹനത്തില്‍ ഉണ്ടായിരുന്നത്. സംഗിയോട്ടെയില്‍ കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു ഇഫ്താര്‍ നടക്കാനിരുന്നത്. ഭീകരാക്രമണത്തില്‍ അഞ്ച് സൈനികരാണ് കൊല്ലപ്പെട്ടത്. നാലായിരം പേര്‍ താമസിക്കുന്ന ഒരു ഗ്രാമമാണ് സംഗിയോട്ടെ.

നിരവധി ആളുകള്‍ക്ക് ഈ ഇഫ്താറില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിരുന്നു. ഏഴ് മണിയോടെയാണ് ഇത് നടത്താനിരുന്നതെന്ന് ഗ്രാമവസാികള്‍ പറയുന്നു. രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റ് ഇതിനായുള്ള ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു. ബാലാക്കോട്ടിലെ ബസൂനിയിലുള്ള ആര്‍ആര്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഈ സാധനങ്ങളെല്ലാം കയറ്റി ട്രക്കുമായി സൈനികര്‍ സംഗിയോട്ടെയിലേക്ക് പുറപ്പെട്ടത്.
വരുന്ന വഴിയില്‍ ഭിംബര്‍ ഗാലി മേഖലയില്‍ നിന്ന് വേറെയും സാധനങ്ങള്‍ ട്രക്കില്‍ കയറ്റിയിരുന്നു. പൂഞ്ചിനും രജൗരിക്കും ഇടയില്‍ സൈനിക വാഹനങ്ങള്‍ നിരവധി തവണ കടന്നുപോകുന്നതില്‍ ഇവിടെ വലിയ സ്വാധീനം രാഷ്ട്രീയ റൈഫിള്‍സിനുണ്ടായിരുന്നു.മൂന്ന് മണിയോടെ സാധനങ്ങള്‍ നിറഞ്ഞ സൈനിക ടോട്ട ഗാലി പിന്നിട്ടു. ആ സമയം സംഗിയോട്ടെയിലേക്ക് വെറും എട്ട് കിലോമീറ്റര്‍ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്.
ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്
ഈ സമയത്താണ് പലയിടങ്ങളില്‍ നിന്നായി തീവ്രവാദികള്‍ സൈനിക വാഹനത്തിന് നേരെ ആക്രമണം നടത്തിയത്. ആര്‍മി ട്രൂപ്പുകളും, നാട്ടുകാരും, അടുത്ത ഭട്ടാ ധുരിയാനില്‍ നിന്ന് സംഭവസ്ഥലത്തേക്ക് എത്തുമ്പോഴേക്ക് രക്തത്തില്‍ കുളിച്ച് കിടക്കുന്ന അഞ്ച് ജവാന്മാരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. മറ്റൊരു സൈനികന്റെ നില ഗുരുതരമാണ്. തെരുവിലാകെ പഴങ്ങളും, മറ്റ് സാധനങ്ങളും ചിതറി കിടക്കുകയാണ്. ആരുടെ മനസ്സും മരവിച്ച് പോകുന്ന കാഴ്ച്ചയായിരുന്നു ഇത്.
സംഗിയോട്ടെ പഞ്ചായത്തിലെ സര്‍പഞ്ച് ആയ മുക്തിയാസ് ഖാന്‍ വളരെ വിഷമത്തിലാണ് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. ഇഫ്താറിന് അദ്ദേഹത്തെയും ക്ഷണിച്ചിരുന്നു. നമ്മുടെ അഞ്ച് ജവാന്മാര്‍ വീരമൃത്യു വരിച്ചിരിക്കുന്ന ഈ സമയത്ത് എന്ത് ഇഫ്താര്‍ പാര്‍ട്ടിയെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ വിവരം അറിഞ്ഞത് മുതല്‍ സങ്കടക്കടലിലാണ് ഈ ഗ്രാമം. നാട്ടുകാര്‍ക്കെല്ലാം ആക്രമണം നടന്ന സ്ഥലത്തേക്ക് പോകണമെന്നുണ്ട്.
എന്നാല്‍ പോലീസും, സൈന്യവും ഈ മേഖലയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. ആരെയും അകത്തേക്ക് കടത്തിവിടുന്നില്ല. അതുകൊണ്ട് ഈദും ഗ്രാമവാസികള്‍ ആഘോഷിക്കുന്നില്ല. ഈദ് നമസ്‌കാരം മാത്രമാണ് ഉണ്ടാവുക. ഇവരുടെ ഗ്രാമത്തില്‍ സുരക്ഷയ്ക്ക് നിയോഗിച്ച സൈനികരാണ് കൊല്ലപ്പെട്ടത്. അവരുടെ കുടുംബത്തില്‍ ദു:ഖത്തില്‍ പങ്കുചേരുന്നതായും ഇവര്‍ അറിയിച്ചു.












Click it and Unblock the Notifications