Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്സവത്തിനടി, സെവന്‍സിനടി, ഇതാ കല്യാണത്തിനടി, മധുരം കഴിക്കാന്‍ നിര്‍ബന്ധിച്ച വരനിട്ട് പൊട്ടിച്ച് വധു!!

ദില്ലി: അടികള്‍ പലവിധമുണ്ട് അല്ലേ, പൂരത്തിനടി, സെവന്‍സിനടി, അങ്ങനെ ഒരുപാടുണ്ട്. തല്ലുമാല എന്ന ചിത്രത്തില്‍ വിവിധ തരം അടിപിടിയെ സൂചിപ്പിക്കുന്നതാണ് ഈ ഡയലോഗ്. ഇതില്‍ പറയുന്ന കല്യാണത്തിനടി പല സ്ഥലത്തും നടക്കാറുമുണ്ട്. അങ്ങനൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഇത് കല്യാണ പയ്യനിട്ട് ഒന്ന് കിട്ടിയതാണ് സംഭവം. അടി കിട്ടിയിരിക്കുന്നത് വധുവിന്റെ കൈയ്യില്‍ നിന്നാണ്. അതാണ് ഇവിടത്തെ ഏറ്റവും വലിയ ഹൈലൈറ്റ്. അതേസമയം എന്തിനാണ് അടി കിട്ടയത് എന്ന കാര്യമാണ് ഏറ്റവും രസകരമായി വന്നിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്.....

1

സോഷ്യല്‍ മീഡിയയാകെ ഈ വീഡിയോ കണ്ട് ചിരിച്ച് ഒരു വഴിക്കായിരിക്കുകയാണ്. വിവാഹം എന്ന് പറഞ്ഞാല്‍ എന്തിനെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാവുന്ന സ്ഥലങ്ങളാണ്. അതുപോലൊന്നാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. ഒരു വീഡിയോയാണ് ഈ ചിരിക്കെല്ലാം കാരണമായിരിക്കുന്നത്. ഇതില്‍ കല്യാണ പയ്യനും, വധുവും തമ്മിലുള്ള പൊരിഞ്ഞ അടിയാണ് ഉള്ളത്. വരന് ഒരു പ്രശ്‌നത്തിന്റെ പേരിലാണ് വധുവില്‍ നിന്ന് അടിയേല്‍ക്കുന്നത്. ഇത് വൈറലായി മാറിയിരിക്കുകയാണ്.

2

വധുവിന് ഈ വീഡിയോയില്‍ വരന്‍ മധുരം നല്‍കുന്നതാണ് കാണാന്‍ സാധിക്കുക. എന്നാല്‍ ആ യുവതി ഇത് കഴിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. എന്നാല്‍ വേണ്ടെന്ന് വധു പറയുമ്പോഴും, ഈ വരന്‍ അവരെ നിര്‍ബന്ധിപ്പിച്ച് മധുരം കഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. മധുരം ഇവരുടെ വായിലേക്ക് തള്ളിക്കയറ്റുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ വധുവിന്റെ സ്വഭാവം മാറുകയായിരുന്നു. ദേഷ്യം വന്ന വധു യുവാവിന്റെ കരണത്തിട്ട് ഒന്ന് പൊട്ടിക്കുകയായിരുന്നു. പിന്നീട് നടന്നത് പൊരിഞ്ഞ അടിയായിരുന്നു.

3

ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!

ആളുകളുടെ മുന്നില്‍ വെച്ച് വധുവിന്റെ അടിയേറ്റ് വാങ്ങിയത് വരന് നാണക്കേടായി തോന്നുകയും, ഇയാള്‍ വധുവിനെ അടിക്കുകയുമായിരുന്നു. രണ്ട് കവിളിലും ഇയാള്‍ വധുവിനെ അടിക്കുന്നുണ്ട്. ഇയാള്‍ വരനെ നെഞ്ചിന് പിടിച്ച് യുവതി തള്ളുകയായിരുന്നു. ദേഷ്യം വന്ന യുവാവിനെ ഇവരെ വീണ്ടും മര്‍ദിക്കുന്നുണ്ട്. ഒരാള്‍ വരനെയും, കുറച്ച് സ്ത്രീകള്‍ വധുവിനെയും പിടിച്ച് മാറ്റുന്നുണ്ട്. എന്നാല്‍ ഇവര്‍ തമ്മിലുള്ള പൊരിഞ്ഞ തല്ല് തുടരുകയായിരുന്നു.

4

വധുവിന്റെ മുടിയില്‍ പിടിച്ച് വലിക്കുന്നുണ്ട് ഈ യുവാവ്. മുടിക്ക് കുത്തിപ്പിടിച്ചായിരുന്നു ഈ യുവാവ് വധുവിനെ അടിച്ചത്. ഇതേ തുടര്‍ന്ന് വരന്റെ മുടി ഇവര്‍ പിടിച്ച് വലിക്കുന്നുണ്ട്. തുടര്‍ന്ന് ഇയാളെ നിലത്തേക്ക് തള്ളിയിടുന്നുണ്ട്. ഇതിനിടെ വിവാഹത്തിന് ക്ഷണിച്ച അതിഥികളെല്ലാം സ്റ്റേജിലേക്ക് വരുന്നതും, ഇവരുടെ അടി തടയാന്‍ നോക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. എന്നാല്‍ പിടിച്ച് മാറ്റാന്‍ വന്നവര്‍ക്കെല്ലാം ഇവരുടെ പരസ്പരമുള്ള അടിയേല്‍ക്കുന്നുണ്ട്.

5

ഘര്‍ കെ കലേഷ് എന്ന പേജാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതിനോടകം 62000 കാഴ്ച്ചക്കാരുണ്ട് ഈ വീഡിയോയ്ക്ക്. എന്തൊരു ദുരന്തമാണിതെന്ന് ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. എങ്ങനെയാണ് ഈ ദമ്പതിമാര്‍ ജീവിക്കാന്‍ പോകുന്നത്. പരസ്പരം ബന്ധം നീണ്ടുപോകുമെന്ന് തോന്നുന്നില്ലെന്നും ഈ യൂസര്‍ കുറിച്ചു. അതേസമയം ഈ തല്ലിന് ശേഷം ഇവര്‍ ശരിക്കും വിവാഹം കഴിച്ചോ എന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്. ഇതൊരു പ്രീ വെഡ്ഡിംഗ് സെഷനായി പ്രഖ്യാപിക്കാമെന്നും ഇയാള്‍ പരിഹസിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+