കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെയും ഭര്‍ത്താക്കന്മാരോ? ഭാര്യയുണ്ടാക്കുന്ന ഭക്ഷണത്തിന് ഗ്രേഡ്; ഇഷ്ടമായില്ലെങ്കില്‍ പ്രശ്‌നം

Google Oneindia Malayalam News

ലണ്ടന്‍: ഭര്‍ത്താക്കന്മാര്‍ എന്ന് പറഞ്ഞാല്‍ പല തരത്തിലുള്ളവരാണ്. ഭാര്യയെ സഹായിക്കുന്നവരുണ്ട്, ഭാര്യ ഉണ്ടാക്കുന്ന ഭക്ഷണം നല്ല രീതിയില്‍ കഴിക്കുന്നവരുണ്ട്. എന്നാല്‍ ഭാര്യ ഉണ്ടാക്കുന്ന ഭക്ഷണത്തിന് മാര്‍ക്കിടുന്നവരെ പറ്റി കേട്ടിട്ടുണ്ടോ? അത്തരത്തിലൊരു അനുഭവം ഒരു യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്.

താനുണ്ടാക്കുന്ന ഭക്ഷണത്തെ കുറിച്ച് ഭര്‍ത്താവ് പറയുന്ന കാര്യങ്ങള്‍ ആരെയും വിഷമത്തിലാക്കുന്നതാണ് എന്നായിരുന്നു യുവതിയുടെ പരാമര്‍ശം. അത് മാത്രമല്ല, തന്റെ ഭക്ഷണം ഇഷ്ടപ്പെടാത്ത ദിവസങ്ങളില്‍ ഭര്‍ത്താവ് ചെയ്യുന്ന കാര്യങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമാണെന്ന് യുവതി വെളിപ്പെടുത്തുന്നു. വിശദമായ വിവരങ്ങളിലേക്ക്.....

1

തന്റെ ഭര്‍ത്താവ് ഭക്ഷണത്തിന്റെ കാര്യത്തില്‍ ചില പിടിവാശികള്‍ ഉള്ളയാളാണെന്ന് യുവതി പറയുന്നു. താന്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന് ഗ്രേഡ് ഇടുന്ന രീതി പോലും അദ്ദേഹത്തിനുണ്ടെന്ന് റെഡിറ്റില്‍ പങ്കുവെച്ച കുറിപ്പില്‍ യുവതി പറയുന്നു. താന്‍ എത്ര പറഞ്ഞിട്ടും, ഉണ്ടാക്കുന്ന ഭക്ഷണത്തിന് അദ്ദേഹം മാര്‍ക്കിട്ട് കൊണ്ടിരിക്കുകയാണെന്നും ഇവര്‍ പറയുന്നു. വീട്ടിലെ ഭക്ഷണം പൂര്‍ണമായും ഞാനാണ് പാചകം ചെയ്യുന്നത്. വീട്ടിലെ മറ്റ് കാര്യങ്ങള്‍ ഞങ്ങള്‍ ഒരുമിച്ചാണ് ചെയ്യുന്നതെന്നും യുവതി പറഞ്ഞു.

2

ബ്രിട്ടീഷ് രാജകുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാകും; ഹാരിയുമായി ഏറ്റുമുട്ടലുണ്ടാവുമെന്ന് പ്രവചനംബ്രിട്ടീഷ് രാജകുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാകും; ഹാരിയുമായി ഏറ്റുമുട്ടലുണ്ടാവുമെന്ന് പ്രവചനം

ഭര്‍ത്താവ് പാചകം ചെയ്യാത്തതില്‍ തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. കാരണം പാചകം ഞാന്‍ ആസ്വദിച്ച് ചെയ്യുന്ന കാര്യമാണ്. ഞങ്ങള്‍ മുഴുവന്‍ സമയവും ജോലി ചെയ്യുന്നതാണ്. പണം തുല്യമായിട്ടാണ് ചെലവിടുന്നത്. പതിനഞ്ച് വര്‍ഷത്തോളമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. എന്നാല്‍ ഇത്രയും കാലത്തിനിടയില്‍ എന്റെ ഭര്‍ത്താവിന് ഇഷ്ടമില്ലാത്ത കാര്യങ്ങളുടെ പട്ടിക നീണ്ടു കൊണ്ടിരിക്കുകയാണെന്നും യുവതി പറഞ്ഞു.

3

താന്‍ എന്ത് പാചകം ചെയ്താലും ഭര്‍ത്താവിന് അതിന് ഗ്രേഡ് നല്‍കും. എത്ര പറഞ്ഞിട്ടും അദ്ദേഹമത് മാറ്റുന്നില്ല. എ ഗ്രേഡ് എന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ടത് എന്നാണ്. എഫ് എന്നാണെങ്കില്‍ ഞാന്‍ ഉണ്ടാക്കിയ ആ ഭക്ഷണം അദ്ദേഹം കഴിക്കില്ല. തന്റെ ഭര്‍ത്താവിന് കറി ഇഷ്ടമല്ല. ഇന്ത്യന്‍, ചൈനീസ് ഫ്‌ളേവറുകളും ഇഷ്ടമല്ല. ബ്രൗണ്ട് നിറത്തിലുള്ള ചോറ്, പാസ്ത, സ്‌ക്വാഷ്, എന്നിവയും ഇഷ്ടമല്ല. ആരോഗ്യപ്രദമല്ലാത്ത ഭക്ഷണമാണ് അദ്ദേഹത്തിന് ഇഷ്ടം. ബാക്കിവന്ന ഭക്ഷണം പോലും കഴിക്കില്ലെന്നും യുവതി പറഞ്ഞു.

4

ചര്‍മത്തില്‍ എണ്ണമയമുണ്ടോ; എങ്കില്‍ ഇക്കാര്യങ്ങള്‍ ഒഴിവാക്കരുത്; മുഖം പട്ടുപോലെയാകും!!

അടുത്തിടെ തന്റെ ഭക്ഷണത്തിന് അധികം ബി മൈനസ്, സി എന്നിങ്ങനെയാണ് അദ്ദേഹം ഗ്രേഡ് നല്‍കാറുള്ളത്. താന്‍ ഭര്‍ത്താവിന് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നു എന്ന പരിഗണന പോലും അദ്ദേഹം നല്‍കാറില്ല. എനിക്ക് ഇഷ്ടമുള്ള ഭക്ഷണം പോലും കഴിക്കാന്‍ പാടില്ല. അത് ഭര്‍ത്താവിന് ഇഷ്ടമല്ല. ആരോഗ്യപ്രദമായ ഭക്ഷണം പാചകം ചെയ്താല്‍ അതും പറ്റില്ല. ഇതൊക്കെ ഉണ്ടാക്കുന്നത് ശരീരത്തിന് ആവശ്യമായത് കൊണ്ടാണ്. ചിലത് അദ്ദേഹത്തിന് ഇഷ്ടപ്പെടും, ചിലത് പറ്റില്ല. ആ സമയത്ത് അദ്ദേഹത്തിന് പുറത്ത് നിന്ന് ഭക്ഷണം കഴിക്കണമെങ്കില്‍ ആവാമെന്നും ഞാന്‍ പറഞ്ഞിരുന്നു.

5

ബിസ്‌കറ്റ് വാങ്ങാനിറങ്ങിയാന്‍ ഇങ്ങനെയും സംഭവിക്കുമോ; നോര്‍ത്ത് കരോലിനക്കാരി കോടീശ്വരി, സംഭവം ഇങ്ങനെബിസ്‌കറ്റ് വാങ്ങാനിറങ്ങിയാന്‍ ഇങ്ങനെയും സംഭവിക്കുമോ; നോര്‍ത്ത് കരോലിനക്കാരി കോടീശ്വരി, സംഭവം ഇങ്ങനെ

വീട്ടില്‍ ചിക്കന്‍ കറി ഉണ്ടാക്കിയപ്പോള്‍ അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടില്ല. പകരം പിസ ഓര്‍ഡര്‍ ചെയ്തു. ഇനി ഭര്‍ത്താവിന് ഇഷ്ടമില്ലാത്ത ഭക്ഷണം പാചകം ചെയ്താല്‍ താന്‍ പുറത്ത് നിന്ന് ഭക്ഷണം വാങ്ങുമെന്നും, ഭാര്യയായ ഞാന്‍ അതിന് പണം നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന് എന്ത് വേണമെങ്കിലും കഴിക്കാമെന്നും, ഞാന്‍ അദ്ദേഹത്തിനായി പ്രത്യേകം ഭക്ഷണമൊന്നും ഉണ്ടാക്കി കൊടുക്കില്ലെന്നും, ഓര്‍ഡറിന്റെ പണം നല്‍കില്ലെന്നും അറിയിച്ചു. ഞാന്‍ വളരെ മോശക്കാരിയാണെന്നും അദ്ദേഹം പറഞ്ഞു. ഭര്‍ത്താവ് അദ്ദേഹത്തിന്റെ അമ്മയെ വരെ ഇതില്‍ കൊണ്ടുവന്നുവെന്നും യുവതി പറഞ്ഞു.

English summary
a women shares experience on husband gaving grades to her cooking food's taste goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X