അത്താഴത്തിന് ബിരിയാണി ഉണ്ടാക്കിയില്ല; കലിപൂണ്ട ഭര്‍ത്താവ് കത്തിയെടുത്ത് ഭാര്യയെ കുത്തി, കേസ്
മുംബൈ: അത്താഴത്തിന് ബിരിയാണി ഉണ്ടാക്കാത്തതിന് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച് യുവാവ്. മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയില്‍ മദ്യലഹരിയിലായിരുന്ന യുവാവാണ് ബിരിയാണി കിട്ടാത്തതിന്റെ പേരില്‍ ഭാര്യയോട് ക്രൂരത ചെയ്തത്. ആഗസ്റ്റ് 31 ന് നന്ദേഡ് റോഡ് ഏരിയയിലെ കുഷ്ടാടത്ത് നടന്ന സംഭവത്തില്‍ പ്രതിയായ വിക്രം വിനായക് ദേഡേയ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്ന് ഇന്‍സ്‌പെക്ടര്‍ സുധാകര്‍ ബാവ്കര്‍ പറഞ്ഞു.

ആഗസ്റ്റ് 31ന് രാത്രി മദ്യലഹരിയിലായിരുന്ന പ്രതി വീട്ടിലെത്തി അത്താഴത്തിന് ബിരിയാണി ഉണ്ടാക്കാത്തതിന് ഭാര്യയുമായി വഴക്കിടുകയായിരുന്നു. മറ്റ് കുടുംബാംഗങ്ങള്‍ ഇടപെടാന്‍ ശ്രമിച്ചപ്പോഴും പ്രതി ഭാര്യയെ മര്‍ദിക്കുകയാണ് ചെയ്തത്. പിന്നീട് കത്തിയെടുത്ത് കുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

ആകാശത്തെ മാലഖ നേരിട്ട് ഭൂമിയിലേക്ക് വന്നോ...അശ്വതി എന്തായി കാണുന്നത്, അതിസുന്ദരി
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യയെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് യുവതിയെ രക്ഷിക്കാന്‍ സാധിച്ചതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ മദ്യപിച്ച ഭര്‍ത്താക്കന്മാര്‍ ഭാര്യയെ ആക്രമിക്കുന്ന സംഭവം സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണില്‍ മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് 46 കാരിയായ ഭാര്യയെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കുത്തി പരിക്കേല്‍പ്പിച്ചിരുന്നു.

ഇക്കാര്യങ്ങൾ ശീലിച്ചു നോക്കൂ...താരൻ പറപറക്കും, വീട്ടിലുള്ള എളുപ്പ വഴികൾ
സംഭവത്തെ തുടര്‍ന്ന് സെക്ഷന്‍ 323 (സ്വമേധയാ മുറിവേല്‍പ്പിക്കുക) പ്രകാരവും മറ്റ് പ്രസക്തമായ വകുപ്പുകള്‍ പ്രകാരവും പ്രതി നാരായണ്‍ ഉത്തം ഗാര്‍ട്ടെയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ശനിയാഴ്ച രാത്രി ആധാര്‍വാഡി പ്രദേശത്താണ് സംഭവം നടന്നത്, മദ്യം വാങ്ങാനും ചൂതാട്ടത്തിനും പ്രതി ഭാര്യയോട് പണം ചോദിക്കുകയായിരുന്നു.

എന്നാല്‍ യുവതി വിസമ്മതിച്ചപ്പോള്‍ പ്രതി അടുക്കളയില്‍ കയറി കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications