Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയ വിവാഹം; ഹണിമൂണിനിടെ ഭാര്യയെ കുത്തിക്കൊന്ന് വെള്ളച്ചാട്ടത്തില്‍ തള്ളി യുവാവ്

ചെന്നൈ: ഭാര്യയെ കൊന്നു വെള്ളച്ചാട്ടത്തില്‍ തള്ളിയ കേസില്‍ യുവാവ് ചെന്നൈയില്‍ അറസ്റ്റിലായി. ഹണിമൂണ്‍ യാത്രയ്ക്കിടെ ഉണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് പ്രതി ഭാര്യയെ കുത്തിക്കൊന്ന് ആന്ധ്രപ്രദേശിലെ വെള്ളച്ചാട്ടത്തില്‍ തള്ളിയത്. ചെന്നൈ സ്വദേശി മദന്‍ ആണ് പിടിയിലായത്. വര്‍ങ്ങളായി ഇവര്‍ പ്രണയത്തിലായിരുന്നു. നാലു മാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം.

ചെന്നൈ പുഴല്‍ കതിര്‍വേട് സ്വദേശി തമിഴ്‌ശെല്‍വിയെ ഒരു മാസം മുന്‍പാണു കാണാതായായത്. തമിഴ്‌ശെല്‍വിയും ഭര്‍ത്താവ് മദനും റെഡ് ഹില്‍സിനു സമീപം സെങ്കുണ്ട്രത്തായിരുന്നു താമസം.

crime news

മകളെ ഫോണില്‍ വിളിച്ചു കിട്ടാത്തതിനെ തുടര്‍ന്നു തമിഴ്‌ശെല്‍വിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അപ്പോഴാണ് ശെല്‍വിയെ കാണാതായ വിവരം പുറത്തറിയുന്നത്. ആന്ധ്രപ്രദേശിലെ കോണിയ പാലസ് സന്ദര്‍ശനത്തിനിടെ ഭാര്യ കടന്നു കളഞ്ഞെന്നായിരുന്നു മദന്‍ പറഞ്ഞത്.

വിവരം അറിയുന്നതിന് ചെന്നൈ പൊലീസ് ആന്ധ്രപ്രദേശ് പൊലീസിന്റെ സഹായം തേടി. കോണിയ പാലസിലേക്കു മദനും തമിഴ്‌ശെല്‍വിയും ബൈക്കില്‍ വരുന്നതും പിന്നീട് ഇയാള്‍ മാത്രം തിരികെ പോകുന്നതും സിസിടിവി ക്യാമറകളില്‍നിന്ന് ആന്ധ്ര പൊലീസ് കണ്ടെത്തി.

പ്രായം വഴിമാറും ചിലർ വരുമ്പോൾ..ചേച്ചീ നിങ്ങൾക്ക് വേണ്ടിയാണ് ഈ ക്യാപ്ഷൻ.. മ‍ഞ്ജുപിള്ളയുടെ പുതിയ ചിത്രം വൈറൽ

വെള്ളച്ചാട്ടത്തില്‍ നടത്തിയ തിരച്ചിലില്‍ ജീര്‍ണിച്ച മൃതദേഹം കണ്ടെടുത്തു. മദനനെ സെങ്കുണ്ട്രം പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. യാത്രയ്ക്കിടെ വഴക്കുണ്ടായെന്നും കുത്തിക്കൊന്ന ശേഷം വെള്ളച്ചാട്ടത്തില്‍ തള്ളിയെന്നും മദന്‍ സമ്മതിച്ചു. കൊലപാതകം നടന്നത് ആന്ധ്രയിലായതിനാല്‍ പ്രതിയെ ആന്ധ്ര പൊലീസിനു കൈമാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+