Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗജന്യമായി ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള കാലാവധി വീണ്ടും നീട്ടി, പുതുക്കിയ തിയതി ഇങ്ങനെ

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം എന്നിവ സൗജന്യമായി പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. 2024 മാര്‍ച്ച് 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം. ഡിസംബര്‍ പതിനാല് വരെയായിരുന്നു നേരത്തെ നല്‍കിയിരുന്ന സമയപരിധി. അതേസമയം അന്തിമ തിയതി അടുത്തതോടെ വലിയ തിരക്ക് ആധാര്‍ വിവരങ്ങള്‍ പുതുക്കാനായി അനുഭവപ്പെട്ടിരുന്നു.

മൈആധാര്‍ പോര്‍ട്ടലിലാണ് സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ് ചെയ്ത് തരിക. എന്നാല്‍ ആധാര്‍ സ്റ്റോറുകളാണെങ്കില്‍ 50 രൂപ ഫീസായി നല്‍കേണ്ടി വരും. പത്ത് വര്‍ഷം മുമ്പ് ആധാര്‍ പുതുക്കുകയും, പിന്നീട് അത് അപ്‌ഡേറ്റ് അത് ചെയ്യാത്തവര്‍ക്കുമായിട്ടാണ് ഇത്തരമൊരു സേവനം നല്‍കുന്നത്. പേര്, ജനന തിയതി, വിലാസം മുതലായി വിവരങ്ങളാണ് ഓണ്‍ലൈനായി തിരുത്താന്‍ സാധിക്കുക.

aadhar-update

അതേസമയം ഫോട്ടോ, ബയോമെട്രിക് പോലുള്ള വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ ആധാര്‍ കേന്ദ്രങ്ങളില്‍ നേരിട്ട് പോകണം. പത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യമമെന്നാണ് യൂനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ നിര്‍ദേശം. ജൂണ്‍ പതിനാലായിരുന്നു ആധാര്‍ പുതുക്കാനായി നല്‍കിയ സമയം. പിന്നീട് ഇത് നീട്ടുകയായിരുന്നു.

https://myaadhaar.uidai.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച ശേഷം വിവരങ്ങള്‍ നിങ്ങള്‍ക്ക് തന്നെ അപ്‌ഡേറ്റ് ചെയ്യാം. ആധാര്‍ നമ്പര്‍ മാത്രമാണ് ഉപയോഗിച്ചാല്‍ മതി. ഒടിപി നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത നമ്പറിലേക്ക് വരും. ഡോക്യുമെന്റ് അപ്‌ഡേറ്റില്‍ തെറ്റുണ്ടെങ്കിലും മാറ്റാവുന്നതാണ്. പകരം പുതിയ രേഖകള്‍ നല്‍കണം. ഐഡന്റിറ്റി വിവരങ്ങളും, അഡ്രസും വെബ്‌സൈറ്റില്‍ നല്‍കണം.

ആധാര്‍ പുതുക്കുന്ന സമയത്ത് ഒരു ഒടിപി നിങ്ങള്‍ക്ക് ലഭിക്കേണ്ടതുണ്ട്. ഇത് ലഭ്യമാവണമെങ്കില്‍ ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണം. ഇക്കാര്യം ഉറപ്പ് വരുത്തണം. ഐഡന്റിറ്റി, മേല്‍വിലാസം, ജനന തിയതി, ലിംഗം, എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പിയും കൈയ്യിലുണ്ടാവണം. ആധാര്‍ വെബ്‌സൈറ്റില്‍ അക്കൗണ്ട് ഉള്ളവരാണെങ്കില്‍ ആദ്യം അതില്‍ ലോഗിന്‍ ചെയ്യണം. ഇല്ലാത്തവരാണെങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ട് വേണം ആധാര്‍ പുതുക്കാന്‍ തുടങ്ങേണ്ടത്.

അപ്‌ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ പരിശോധിക്കുക. ഡോക്യുമെന്റ് അപ്‌ഡേറ്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ആധാറിന്റെ 12 അക്ക നമ്പര്‍ എന്റര്‍ ചെയ്യുക. മൊബൈല്‍ നമ്പറില്‍ ഒടിപി പിന്നാലെ ലഭിക്കും. അത് എന്റര്‍ ചെയ്യുക. എന്താണോ മാറ്റേണ്ടത് അത് തിരഞ്ഞെടുക്കുക. അതിന് ആവശ്യമായ രേഖകള്‍ നല്‍കുക. മേല്‍വിലാസത്തില്‍ ലഭിച്ച ബില്ലുകള്‍ എല്ലാം സാധുതയുള്ള രേഖകളാണ്. പുതിയ വിവരങ്ങള്‍ തുടര്‍ന്ന് നല്‍കിയ ശേഷം സബ്മിറ്റ് ചെയ്യുക. പിന്നീട് ലഭിക്കുന്ന യുആര്‍എന്‍ ഉപയോഗിച്ച് അപേക്ഷ സ്വീകരിച്ചോ എന്നറിയാനാവും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+