തെറ്റിദ്ധാരണകള്‍ക്ക് കാരണമാകും; ആധാര്‍ വിവരങ്ങള്‍ പങ്കുവെക്കരുതെന്ന നിര്‍ദേശം പിന്‍വലിച്ച് കേന്ദ്രം
ന്യൂദല്‍ഹി: ആധാര്‍ വിവരങ്ങള്‍ പങ്കുവെക്കരുതെന്ന നിര്‍ദേശം പിന്‍വലിച്ച് കേന്ദ്രം. ആധാര്‍ കാര്‍ഡ് പങ്കുവെക്കരുതെന്ന മുന്നറിയിപ്പ് നിരവധി തെറ്റിദ്ധാരണകള്‍ക്ക് കാരണമാകുമെന്ന നിഗമനത്തെത്തുടര്‍ന്നാണ് തീരുമാനം. ഇതോടെ ബംഗളൂരുവിലെ മേഖല കേന്ദ്രം പുറത്തിറക്കിയ നിർദ്ദേശം റദ്ദു ചെയ്തു. ആധാറിന്റെ ദുരുപയോഗം തടയുന്നതിന് വേണ്ടി എന്നറിയിച്ചുകൊണ്ടായിരുന്നു കേന്ദ്രം നിര്‍ദേശം പുറപ്പെടുവിപ്പിച്ചത്.
വിവിധ ആവശ്യങ്ങള്‍ക്ക് കൈമാറ്റം ചെയ്യുമ്പോള്‍ മാസ്‌ക് ചെയ്ത കോപ്പി മാത്രമേ നല്‍കാവൂ എന്നും സ്വകാര്യ സ്ഥാപനങ്ങള്‍ ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് കുറ്റകരമാണെന്നും കേന്ദ്രം പറഞ്ഞിരുന്നു.

ഇതാരാ റൗഡി ബേബിയോ! ലുങ്കി മടക്കിക്കുത്തി അനശ്വര രാജന്‍
ആധാറിന്റെ ഫോട്ടോകോപ്പി ഒരു സ്ഥാപനവുമായും പങ്കിടരുതെന്നും ആധാര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് ആധാര്‍ആരുമായും പങ്കിടരുതെന്നുമാണ് നിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നത്. ആധാറിന്റെ ഫോട്ടോ കോപ്പി നല്‍കുന്നതിന് പകരം ആധാര്‍ നമ്പറിന്റെ അവസാന നാല് അക്കങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന മാസ്‌ക് ആധാര്‍ ഉപയോഗിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ലൈസന്‍സില്ലാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ ഹോട്ടലുകള്‍ക്കും ഫിലിം ഹാളുകള്‍ക്കും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍ ശേഖരിക്കാനോ സൂക്ഷിക്കാനോ അനുവാദമില്ലെന്നും കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു.
'യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് യൂസര്‍ ലൈസന്‍സ് നേടിയിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ വ്യക്തിയുടെ ഐഡന്റിറ്റി സ്ഥാപിക്കാന്‍ ആധാര്‍ ഉപയോഗിക്കാന്‍ കഴിയൂ,' എന്നും ആധാര്‍ കാര്‍ഡുകള്‍ പങ്കിടുന്നതിന് മുമ്പ് സ്ഥാപനത്തിന് യുഐഡിഎഐയില്‍ നിന്ന് സാധുവായ ഉപയോക്തൃ ലൈസന്‍സ് ഉണ്ടെന്ന് പരിശോധിക്കാനും കേന്ദ്രം പറഞ്ഞിരുന്നു.
ഒരു സ്വകാര്യ സ്ഥാപനം ആധാര്‍ കാര്‍ഡ് കാണാന്‍ ആവശ്യപ്പെടുകയോ അല്ലെങ്കില്‍ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി ആവശ്യപ്പെടുകയോ ചെയ്യുകയാണെങ്കില്‍, അവര്‍ക്ക് യുഐഡിഎഐയില്‍ നിന്ന് സാധുവായ ഉപയോക്തൃ ലൈസന്‍സ് ഉണ്ടെന്ന് പരിശോധിക്കുകണമെന്നും നിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നു.
ആധാര്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇന്റര്‍നെറ്റ് കഫേകളിലെ പൊതു കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കരുതെന്നും പൊതു കംപ്യൂട്ടര്‍ ഉപയോഗിക്കുകയാണെങ്കില്‍, ആ കമ്പ്യൂട്ടറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ഇ-ആധാറിന്റെ എല്ലാ പകര്‍പ്പുകളും ശാശ്വതമായി ഇല്ലാതാക്കുന്നു എന്ന് ഉറപ്പാക്കണമെന്നും കേന്ദ്രം നേരത്തെ പറഞ്ഞിരുന്നു.












Click it and Unblock the Notifications