'സമാജ്‌വാദി പാർട്ടി ബിജെപിയുടെ ബി ടീം പോലെ..'; ആഞ്ഞടിച്ച് ആദിത്യ താക്കറെ, പിന്നാലെ ഈ വിശദീകരണവും
മുംബൈ: മഹാരാഷ്ട്രയിലെ സമാജ്‍വാദി പാർട്ടി ഘടകത്തിനെതിരെ ആഞ്ഞടിച്ച് ശിവസേന യുബിടി വിഭാഗം നേതാവ് ആദിത്യ താക്കറെ. സംസ്ഥാനത്തെ സമാജ്‌വാദി പാർട്ടി പലപ്പോഴും ബിജെപിയുടെ ബി ടീമിനെ പോലെയാണ് പ്രവർത്തിക്കുന്നത് എന്നായിരുന്നു ആദിത്യയുടെ വിമർശനം. മഹാവികാസ് അഘാഡി സഖ്യം തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് മുന്നണിയിലെ പടലപ്പിണക്കങ്ങൾ മറനീക്കി പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പ്രമുഖ സമാജ്‌വാദി പാർട്ടി നേതാവും എംഎൽഎയുമായ അബു അസ്‌മി മുന്നണി വിടുകയാണെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് ആദിത്യ വിമർശനം കടുപ്പിക്കുന്നത്. എന്നാൽ ദേശീയ തലത്തിൽ പ്രതിപക്ഷ മുന്നണിയിലെ പ്രധാന കക്ഷിയായ സമാജ്‌വാദി പാർട്ടിയേയും അഖിലേഷ് യാദവിനെയും കുറിച്ചല്ല താൻ പറഞ്ഞതെന്നും സംസ്ഥാനത്തെ സാഹചര്യമാണ് ചൂണ്ടിക്കാട്ടിയതെന്നും ആദിത്യ പിന്നീട് വിശദീകരിക്കുകയും ചെയ്‌തു.

തന്റെ പ്രതികരണം ഒരിക്കലും അഖിലേഷ് യാദവിനെ ഉൾപ്പെടുത്തിയുള്ളതല്ല എന്നാണ് ആദിത്യ പറയുന്നത്. 'അഖിലേഷ് ജി പോരാടുകയാണ്... എന്നാൽ ഇവിടെ അവർ ചിലപ്പോൾ ബിജെപിയുടെ ബി ടീമിനെ പോലെയാണ് പെരുമാറുന്നത്, ഇതും നമ്മൾ കണ്ടിട്ടുള്ളതാണ്' ആദിത്യ താക്കറെ അബു അസ്‌മിയെ ചൂണ്ടിക്കാട്ടി വിമർശിച്ചു. ഇതോടെ മഹാ വികാസ് അഘാഡി സഖ്യത്തിലെ ഭിന്നതകൾ കൂടുതൽ വ്യക്തമായി വരികയാണ്.
ശിവസേനയുടെ ഹിന്ദുത്വ അജണ്ട ചൂണ്ടിക്കാട്ടിയാണ് അബു അസ്‌മി മുന്നണി വിടുകയാണെന്ന തീരുമാനം സ്വീകരിച്ചത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു പത്ര പരസ്യവും സോഷ്യൽ മീഡിയ പോസ്‌റ്റുമാണ് അസ്‌മിയെ പ്രകോപിപ്പിച്ചത്. ബാബറി മസ്‌ജിദ് തകർത്തതുമായി ബന്ധപ്പെട്ട പോസ്‌റ്റിൽ ഉദ്ധവിന്റെയും മകൻ ആദിത്യയുടേയും ചിത്രങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഇതോടെയാണ് അസ്‌മി മുന്നണി വിടുകയാണെന്ന് പ്രഖ്യാപിച്ചത്.
'ബാബറി മസ്‌ജിദ് തകർത്തവരെ അഭിനന്ദിച്ച് ശിവസേന (യുബിടി) ഒരു പത്രത്തിൽ പരസ്യം നൽകി. ഉദ്ധവ് താക്കറെയുടെ സഹായിയും മസ്‌ജിദ് തകർത്തതിനെ അഭിനന്ദിച്ച് എക്‌സിൽ പോസ്‌റ്റ് പങ്കുവച്ചിട്ടുണ്ട്. ഞങ്ങൾ എംവിഎ വിടുകയാണ്. ഞാൻ (സമാജ്‌വാദി പാർട്ടി അധ്യക്ഷൻ) അഖിലേഷ് യാദവുമായി ചർച്ചയിലാണ്' അസ്‌മി അറിയിച്ചു.
ഇതിന് പിന്നാലെയാണ് ആദിത്യ ഇപ്പോൾ മറുപടിയുമായി രംഗത്ത് വന്നത്. ഞങ്ങളുടെ ഹിന്ദുത്വം വ്യക്തമാനിന്നായിരുന്നു ആദിത്യ ഇന്ന് പറഞ്ഞത്. 'ഞങ്ങൾ ഹിന്ദുത്വവാദികളല്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ഞങ്ങളുടെ ഹിന്ദുത്വത്തിന്റെ ഹൃദയത്തിൽ രാമനും കൈകളിൽ കർമ്മവുമാണ്. ഞങ്ങളുടെ ഹിന്ദുത്വം എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകുന്നതാണ്' ആദിത്യ പ്രതികരിച്ചു.
എന്നാൽ ആദിത്യയുടെ പ്രതികരണം മഹാവികാസ് അഘാഡിയിലെ അഭിപ്രായഭിന്നത കൂടുതൽ ശക്തമാക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നേരത്തെ കഴിഞ്ഞ മാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന് വമ്പൻ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. സംസ്ഥാനത്ത് ഇരുനൂറിലധികം സീറ്റുകളുമായി ബിപി നേതൃത്വം നൽകുന്ന മഹായുതിയാണ് അധികാരത്തിൽ എത്തിയത്. ഇതിന് പിന്നാലെയാണ് എംവിഎയിൽ ഭിന്നത രൂക്ഷമാവുന്നത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications