• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആമിര്‍ഖാനെതിരെ വാളെടുത്ത് കോണ്‍ഗ്രസും... പിന്നാലെ എത്തി വിച്ച്പി, ഇന്ത്യാ വിരുദ്ധര്‍ക്കൊപ്പം!!

Google Oneindia Malayalam News

ദില്ലി: ബോളിവുഡ് താരം ആമിര്‍ ഖാന്‍ തുര്‍ക്കി പ്രഥമ വനിത എമിനി ഉര്‍ദുഗാനെ കണ്ടത് വന്‍ വിവാദമായി മാറുന്നു. സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസും വിശ്വ ഹിന്ദു പരിഷത്തും കടുത്ത എതിര്‍പ്പ് അറിയിച്ചിരിക്കുകയാണ്. ചില വ്യക്തികളും നടന്മാരും ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ക്ക് പ്രശസ്തരായവരുമായി ബന്ധം പുലര്‍ത്തുകയാണ്. ഒരു നടന്‍ തുര്‍ക്കിയുടെ പ്രഥമ വനിതയെ കണ്ടതില്‍ അഭിമാനം പുലര്‍ത്തുകയാണ്. ഇത് ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കി തരുന്നുണ്ടെന്ന് വിഎച്ച്പിയുടെ അന്താരാഷ്ട്ര ഘടകത്തിന്റെ വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു.

പുതിയ ചിത്രമായ ലാല്‍ സിംഗ് ഛദ്ദയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് ആമിര്‍ ഖാന്‍ തുര്‍ക്കി സന്ദര്‍ശിച്ചത്. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ടിംഗുകള്‍ നടന്നത്. ഇന്ത്യന്‍ പ്രേക്ഷരാണ് ഇവരെ വളര്‍ത്തിയത്. ഇന്ന് ഇന്ത്യാ വിരുദ്ധരായ തുര്‍ക്കിയുമായി അടുപ്പം സ്ഥാപിക്കുന്നതില്‍ ഈ നടന്മാര്‍ അഭിമാനം കൊള്ളുകയാണ്. ഇന്ത്യന്‍ പ്രേക്ഷകരെ ഇത് വേദനിപ്പിക്കുന്നത് ഇത് സ്വാഭാവികമാണ്. ഇക്കാര്യം നമ്മള്‍ ചിന്തിക്കണമെന്നും വിഎച്ച്പിയുടെ ദേശീയ വക്താവ് വിനോദ് ബന്‍സല്‍ പറഞ്ഞു.

ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായിരുന്ന സഫറുല്‍ തീവ്ര ഇസ്ലാം രാഷ്ട്രങ്ങളെ കാണിച്ച് ഇന്ത്യയെ ഭയപ്പെടുത്താനാണ് ശ്രമിച്ചത്. ഇപ്പോഴിതാ മറ്റൊരു ഇന്ത്യാ വിരുദ്ധരായ രാജ്യമായ തുര്‍ക്കിയെ സിനിമയുടെ പ്രമോഷന് വേണ്ടി ഉപയോഗപ്പെടുത്തുകയാണ് ബോളിവുഡ് താരമെന്ന് വിനോദ് ബന്‍സല്‍ പറഞ്ഞു. ഇതിന് പിന്നാലെ കോണ്‍ഗ്രസും ഇക്കാര്യത്തില്‍ പ്രതികരിച്ചു. അഭിഷേക് മനു സിംഗ്വി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനെതിരെയായിരുന്നു ആഞ്ഞടിച്ചത്. ഉര്‍ഗുഗാന് ഇന്ത്യാ വിരുദ്ധ നിലപാടാണ് ഉള്ളത്. സ്വയം ചമഞ്ഞ ഖലീഫയാണ് അയാള്‍. തുര്‍ക്കി ഇന്ത്യക്ക് അദൃശ്യനായ ശത്രുവാണെന്നും തുറന്നടിച്ചു.

അതേസമയം കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റില്‍ ആമിര്‍ഖാനെ പേരെടുത്ത് വിമര്‍ശിക്കുന്നില്ല. ഇന്ത്യയില്‍ ഭീകരവാദം ഫണ്ട് ചെയ്യുന്നത് തുര്‍ക്കിയാണെന്നും, അത് ഉര്‍ദുഗാന്‍ നേതൃത്വം നല്‍കുന്നുണ്ടെന്നും സിംഗ്വി ആരോപിച്ചു. ഉര്‍ദുഗാനെയും അദ്ദേഹത്തിന് ഒപ്പമുള്ളവരെയും വിശ്വസിക്കാന്‍ സാധിക്കില്ലെന്നും സിംഗ്വി പറഞ്ഞു. ആമിര്‍ ഖാന്‍ ഇത് ആദ്യമായിട്ടല്ല വിമര്‍ശനത്തിന് വിധേയമാകുന്നത്. നേരത്തെ പികെ എന്ന ചിത്രത്തിന്റെ പേരിലും വ്യാപക വിമര്‍ശനം അദ്ദേഹം നേരിട്ടിരുന്നു. ദംഗലിനെതിരെ ബഹിഷ്‌കരണ ആഹ്വാനം ഉണ്ടായിരുന്നെങ്കിലും അതൊന്നും വിജയിച്ചിരുന്നില്ല. സിനിമ വമ്പന്‍ വിജയമാവുകയും ചെയ്തു.

English summary
aamir khan facing ire from congress and vhp after meeting turkey first lady
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X