Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞങ്ങൾ സന്തോഷത്തിൽ, ഇനിയും ഒരുമിച്ചുണ്ടാകും: പുതിയ തുടക്കം.. ആരാധകരോട് തുറന്ന് പറഞ്ഞ് ആമിറും കിരണും

15 വർഷം നീണ്ട ദാമ്പത്യത്തിന് വിരാമമിട്ടിരിക്കുകയാണ് നടൻ ആമിർ ഖാനും സംവിധായിക കരൺ റാവുവും. ജൂലൈ 3 ന് ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് തങ്ങൾ വിവാഹമോചിതരാവുന്നതായി ഇരുവരും പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഒരുമിച്ച് വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇരുവരും.

വിവാദങ്ങളുടേയും ഗോസിപ്പുകളുടേയും സ്വന്തം ബോളിവുഡ്, ചില അറിയാക്കഥകൾ

1


തങ്ങൾ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചുവെങ്കിലും തങ്ങൾ സന്തോഷത്തെടെയിരിക്കുന്നുണ്ടെന്നും ഇനിയും ഒരുമിച്ചുണ്ടാകുമെന്നുമാണ് ആമിർ വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം എല്ലാവർക്കും തങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും ആമിർ പറഞ്ഞു. ഈ വാർത്തയിൽ നിങ്ങളെല്ലാം വിഷമിക്കുന്നുണ്ടെങ്കിലും തങ്ങൾ സന്തോഷത്തിലാണെന്നാണ് ആമിർ ആരാധകരുമായി പങ്കുവെച്ചിട്ടുള്ള സന്ദേശം.

2

തങ്ങളുടെ ജീവിതത്തിലെ പുതിയ ഒരു അധ്യായത്തിലേക്ക് പ്രവേശിക്കുകയാണെന്നും തങ്ങൾക്കിടയിൽ ഇനി ഭർത്താവ്-ഭാര്യ എന്നീ സ്ഥാനങ്ങളുണ്ടാവില്ലെന്നുമാണ് ആമിറും കിരണും വ്യക്തമാക്കിയത്. ഇരുവരും തമ്മിലുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഏറെ നാളായി തീരുമാനിച്ചിരുന്നു. എന്നാൽ ഉചിതമായ സമയമായെന്ന് തോന്നിയത് ഇപ്പോഴാണ്. അതേ സമയം മകൻ ആസാദിന് വേണ്ടി നല്ല മാതാപിതാക്കളായി എന്നും നിലകൊള്ളുമെന്നും മകനെ ഒരുമിച്ച് തന്നെ വളർത്തുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെല്ലാം പുറമേ പാനി ഫൌണ്ടേഷന് വേണ്ടിയും ചിത്രങ്ങളിലും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരും. വിവാഹമോചനമെന്നാൽ അവസാനമല്ല, മറിച്ച് പുതിയ ജീവിതത്തിന്റെ തുടക്കമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടിരുന്നു.

3


കഴിഞ്ഞ 15 വർഷം കൊണ്ട് ഒരു ജീവിതകാലത്തെ അനുഭവങ്ങൾ പങ്കുവെച്ചു. ഒരുമിച്ച് സന്തോഷിക്കുകയും ചിരിക്കുകയും ചെയ്തു, ഞങ്ങളുടെ ബന്ധം വിശ്വാസത്തിലും സ്നേഹത്തിലും ബഹുമാനത്തിലും മാത്രമാണ് വളർന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ജീവിതത്തിൽ പുതിയ ഒരു അധ്യായം ആഗ്രഹിക്കുന്നുവെന്നും ആമിർ വ്യക്തമാക്കി.

4


ബന്ധത്തിന്റെ വിലയും മാറ്റവും മനസ്സിലാക്കുന്നതിനും എപ്പോഴും കൂടെ നിൽക്കുന്നതിനും സുഹൃത്തുക്കൾക്കും കുടുംബത്തിനും ഇരുവരും നന്ദി പറഞ്ഞിരുന്നു. നിങ്ങളില്ലായിരുന്നുവെങ്കിൽ ഇത്രയധികം സുരക്ഷിതത്വം തോന്നില്ലായിരുന്നുവെന്നും കുറിച്ചു. തുടർന്നും എല്ലാവരുടേയും അനുഗ്രവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആമിർ വ്യക്തമാക്കി.

Recommended Video

cmsvideo
    15 വർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിട്ട് Aamir Khan and Kiran Rao | Oneindia Malayalam
    5


    നടി റീനാ ദത്തയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയാണ് അന്ന് സംവിധായക സഹായിയായിരുന്ന കിരൺ റാവുവിനെ വിവാഹം ചെയ്യുന്നത്. 20 വർഷം മുമ്പ് ലഗാൻ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. തുടർന്ന് 2005 ഡിസംബർ 28ന് വിവാഹിതരായ ഇവർക്ക് ആസാദ് റാവു ഖാൻ എന്ന പേരിൽ ഒരു മകനുണ്ട്. 2011ൽ വാടകഗർഭധാരണത്തിലൂടെയാണ് ആസാദ് ജനിക്കുന്നത്. അതേ സമയം ആമിർ ഖാന് റീന ദത്തയിൽ രണ്ട് ആൺമക്കളുണ്ട്.

    ഗ്ലാമര്‍ ലുക്കില്‍ നിക്കി തംമ്പോലി-ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+