എഎപി സഖ്യത്തിൽ അതൃപ്‌തി; ഡൽഹി കോൺഗ്രസിൽ പൊട്ടിത്തെറി, അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് അരവിന്ദർ സിംഗ് ലവ്‌ലി
ന്യൂഡൽഹി: എഎപി സഖ്യവുമായി ബന്ധപ്പെട്ട് ഡൽഹി കോൺഗ്രസിൽ വൻ പൊട്ടിത്തെറി. ഡൽഹി ഘടകം അധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്ലി സ്ഥാനം രാജിവെച്ചു. വിഷയം ചൂണ്ടിക്കാട്ടി കൊണ്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ലവ്ലി കത്തയക്കുകയും ചെയ്‌തിട്ടുണ്ട്. ഡൽഹിയിലെ കോൺഗ്രസ് പ്രവർത്തകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിയാത്തതിനാൽ തന്നെ അധ്യക്ഷനായി തുടരാൻ ഒരു കാരണവും താൻ കാണുന്നില്ലെന്ന് അരവിന്ദർ സിംഗ് ലവ്ലി പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നു കൊണ്ടിരിക്കെയാണ് ഈ സംഭവ വികാസം. മെയ് 25നാണ് ഡൽഹിയിലെ ഏഴ് സീറ്റുകളിലേക്കും കൂടി ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിൽ എഎപിയുമായി സഖ്യം ചേരാനുള്ള കോൺഗ്രസിന്റെ തീരുമാനമാണ് ഇപ്പോൾ തലസ്ഥാന നഗരിയിലെ പാർട്ടിയിൽ ഭിന്നതയ്ക്ക് ഇടയാക്കിയിരുന്നത്.

"കോൺഗ്രസ് പാർട്ടിക്കെതിരെ വ്യാജവും കെട്ടിച്ചമച്ചതും ദുരുദ്ദേശ്യപരവുമായ അഴിമതി ആരോപണങ്ങൾ ഉന്നയിക്കാൻ വേണ്ടി രൂപീകരിച്ച പാർട്ടിയുമായുള്ള സഖ്യത്തിന് ഡൽഹി കോൺഗ്രസ് ഘടകം എതിരായിരുന്നു. എന്നിട്ട് പോലും ഡൽഹിയിൽ ആം ആദ്‌മി പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ പാർട്ടി തീരുമാനിച്ചു." കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തിൽ അരവിന്ദർ സിംഗ് ചൂണ്ടിക്കാണിച്ചു.
ഡൽഹി കോൺഗ്രസ് അധ്യക്ഷനെന്ന നിലയിൽ താൻ എടുത്ത പല തീരുമാനങ്ങളും എഐസിസി ജനറൽ സെക്രട്ടറി (ഡൽഹിയുടെ ചുമതലയുള്ള) വീറ്റോ ചെയ്‌തുവെന്നും ലവ്‌ലി ആരോപിച്ചു. ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി ഞാൻ നിയമിതനായതു മുതൽ, എഐസിസി ജനറൽ സെക്രട്ടറി എന്നെ ഡിപിസിസിയിൽ മുതിർന്നവരുടെ നിയമനങ്ങളൊന്നും നടത്താൻ അനുവദിച്ചിട്ടില്ല; എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
വോട്ടെടുപ്പിന് ഇനി ഒരു മാസത്തിൽ താഴെ മാത്രം ദിവസങ്ങൾ ശേഷിക്കെയാണ് ഡൽഹിയിൽ കോൺഗ്രസിനുള്ളിൽ ഇത്തരമൊരു ഭിന്നത ഉടലെടുത്തിരിക്കുന്നത്. നേരത്തെ പഞ്ചാബിൽ ഉൾപ്പെടെ കോൺഗ്രസ് പ്രാദേശിക ഘടകങ്ങൾ എഎപിയുമായുള്ള സഖ്യത്തിന് എതിരായിരുന്നു എന്നതും നാം കൂട്ടിവായിക്കണം.
ഇതിന്റെ തുടർച്ചയാണ് ഡൽഹിയിൽ നടക്കുന്നത്. മുൻപ് പതിറ്റാണ്ടുകളോളം ഡൽഹി ഭരിച്ചിരുന്ന പാർട്ടിയായ കോൺഗ്രസിനെ കടപുഴക്കിയാണ് അരവിന്ദ് കെജ്രിവാളും കൂട്ടരും തലസ്ഥാന നഗരിയുടെ ഭരണ സാരഥ്യം പിടിച്ചെടുത്തത്. പഞ്ചാബിലും കോൺഗ്രസിൽ നിന്ന് എഎപി അധികാരം പിടിച്ചെടുത്തിരുന്നു. ഇതാണ് പ്രാദേശിക ഘടകങ്ങൾക്ക് എഎപിയോടുള്ള എതിർപ്പിന് കാരണം. എന്നാൽ കോൺഗ്രസും കൂടിയുള്ള ഇന്ത്യാ മുന്നണിയിലെ പ്രധാന കക്ഷികളാണ് എഎപിയും കോൺഗ്രസും.
-
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ്












Click it and Unblock the Notifications