ഇഡിയുടെ അറസ്റ്റിന് ശേഷം 8 കിലോ കുറഞ്ഞു; കെജ്രിവാളിന്റെ ആരോഗ്യത്തില്‍ ആശങ്കയറിയിച്ച് എഎപി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യ നിലയില്‍ ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി പാര്‍ട്ടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിന് ശേഷം കെജ്രിവാളിന്റെ ആരോഗ്യം മോശമായി വരികയാണെന്ന് എംപി പറഞ്ഞു. മാര്‍ച്ച് 21ന് മദ്യ അഴിമതി കേസില്‍ അറസ്റ്റിലായ ശേഷം ഇതുവരെ എട്ട് കിലോയാണ് കുറഞ്ഞിരിക്കുന്നതെന്ന് പാര്‍ട്ടി അവകാശപ്പെട്ടു.

അറസ്റ്റ് ചെയ്യുന്ന സമയത്ത് 70 കിലോഗ്രാം ഭാരമുണ്ടായിരുന്നു കെജ്രിവാളിന്. എന്നാല്‍ ജൂണ്‍ 22ന് ഭാരം 62 കിലോയായി കുറഞ്ഞിരിക്കുകയാണെന്നും എഎപി പറയുന്നു. തുടര്‍ച്ചയായി ഭാരം കുറഞ്ഞുകൊണ്ടിരിക്കുന്നത് വളരെ ഗൗരവപ്പെട്ട കാര്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അടിയന്തരമായി അദ്ദേഹത്തെ പരിശോധനകള്‍ക്ക് വിധേയനാക്കണം.

arvind-kejriwal

എന്താണ് കെജ്രിവാളിന്റെ ആരോഗ്യനില മോശമാവാനുള്ള കാരണമെന്ന് മനസ്സിലാക്കണമെന്നും എഎപി ആവശ്യപ്പെട്ടു. കെജ്രിവാളിന് തുടര്‍ച്ചയായി ഭാരം കുറയുന്നത് കാരണം പൂരിയും പറാത്തയുമെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ എയിംസ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ടെന്നും എഎപി വ്യക്തമാക്കി.

അരവിന്ദ് കെജ്രിവാളിന് ഒരാഴ്ച്ചത്തെ ഇടക്കാല ജാമ്യം നല്‍കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അതിന് ശേഷവും കെജ്രിവാളിനെ വിദഗ്ധമായ പരിശോധനകള്‍ക്ക് വിധേയമാക്കണം. മാക്‌സ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കെജ്രിവാളിനോട് വിവിധ ടെസ്റ്റുകള്‍ നടത്താനും നിര്‍ദേശിച്ചിട്ടുണ്ടെന്നും ആംആദ്മി പാര്‍ട്ടി പറഞ്ഞു.

മാക്‌സ് ആശുപത്രി പൂര്‍ണമായ മെഡിക്കല്‍ ടെസ്റ്റിന് നിര്‍ദേശിച്ചിട്ടും, കുറച്ച് ബ്ലഡ് ടെസ്റ്റുകള്‍ മാത്രമാണ് നടത്തിയത്. കെജ്രിവാളിന് സുപ്രധാനപ്പെട്ട ഹൃദയ സംബന്ധമായ ടെസ്റ്റുകളോ, ക്യാന്‍സര്‍ സ്‌ക്രീനിംഗ് ടെസ്റ്റുകളോ നടത്തിയിട്ടില്ലെന്നും എഎപി ആരോപിച്ചു.

അതേസമയം കെജ്രിവാള്‍ നേരത്തെ ഇടക്കാല ജാമ്യത്തിനായി അപേക്ഷിച്ചെങ്കിലും കോടതി അനുവദിച്ചിട്ടില്ല. നേരത്തെ വിചാരണ കോടതി കെജ്രിവാലിന് ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ഡല്‍ഹി ഹൈക്കോടതി ഈ വിധിക്ക് ഇടക്കാല സ്‌റ്റേ അനുവദിക്കുകയായിരുന്നു. ഇതോടെ കെജ്രിവാള്‍ പുറത്തിറങ്ങുന്നതും വൈകുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q