സത്യേന്ദര്‍ ജെയിന് ജാമ്യം; ഡല്‍ഹി മുന്‍ ആരോഗ്യ മന്ത്രിയുടെ ജാമ്യം 2 വര്‍ഷത്തിന് ശേഷം
ന്യൂഡല്‍ഹി: കള്ളപണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുന്‍ ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന് ജാമ്യം. രണ്ട് വര്‍ഷത്തിന് ശേഷമാണ് ജെയിനിന് ജാമ്യം ലഭിക്കുന്നത്. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. 2022 മെയ് 30നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജെയിനെ അറസ്റ്റ് ചെയ്യുന്നത്. ജെയിനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന നാല് കമ്പനികളിലൂടെ കള്ളപണം വെളുപ്പിച്ചുവെന്നാണ് കേസ്.
വിചാരണയിലെ കാലതാമസവും, 18 മാസത്തോളം ജയിലില്‍ ആണെന്നതും പരിഗണിക്കുമ്പോള്‍ ജെയിന്‍ ജാമ്യത്തിന് അര്‍ഹനാണെന്ന് പ്രത്യേക കോടതി ജഡ്ജി വിശാല്‍ ഗോഖ്‌നെ പറഞ്ഞു. വിചാരണ തുടങ്ങാന്‍ ഇനിയും സമയമെടുക്കുമെന്നതും ജഡ്ജി വിധിയില്‍ ചൂണ്ടിക്കാണിച്ചു. 50000 രൂപയുടെ ജാമ്യ തുക കെട്ടിവെക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

2023 മെയില്‍ സുപ്രീം കോടതി ആരോഗ്യ നില പരിഗണിച്ച് സത്യേന്ദര്‍ ജെയിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ സുപ്രീം കോടതി ജെയിന് സ്ഥിരം ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ തീഹാര്‍ ജയിലിലെത്തി കീഴടങ്ങിയിരുന്നു ജെയിന്‍. അടുത്തിടെ വിവിധ കേസുകളില്‍ ജാമ്യം ലഭിക്കുന്ന മൂന്നാമത്തെ എഎപി നേതാവാണ് ജെയിന്‍.
അരവിന്ദ് കെജ്രിവാളിനും മനീഷ് സിസോദിയക്കും നേരത്തെ ജാമ്യം ല ബിച്ചിരുന്നു. ഇരുവരും മദ്യനയക്കേസുമായി ബന്ധപ്പെട്ട അഴിമതിയിലാണ് അറസ്റ്റിലായത്. 2017ല്‍ കള്ളപണ ഇടപാടുമായി ബന്ധപ്പെട്ട് സിബിഐ ജെയിനെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. ഇതിലാണ് ഇഡി കേസെടുത്തത്.












Click it and Unblock the Notifications