കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ അമ്പരപ്പിച്ച് ആംആദ്മി പാര്‍ട്ടി, ആദ്യ ജയം, സിംഗ്രോലിയില്‍ ചരിത്രെഴുതി

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ചരിത്രമെഴുതി ആംആദ്മി പാര്‍ട്ടി. സംസ്ഥാനത്ത് ആദ്യ ജയം നേടിയിരിക്കുകയാണ് പാര്‍ട്ടി. സിംഗ്രോലിയിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ എഎപിയുടെ റാണി അഗര്‍വാള്‍ 9300 വോട്ടിനാണ് വിജയിച്ചത്. ആദ്യ മത്സരത്തില്‍ തന്നെ വരവറിയിക്കാനും എഎപിക്ക് സാധിച്ചു. വിന്ധ്യ മേഖലയിലാണ് ഈ മുന്നേറ്റമുണ്ടായിരിക്കുന്നത്. കിഴക്കന്‍ ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണിത്. ബിജെപിയുടെ ചന്ദ്രപ്രതാപ് വിശ്വകര്‍മയെയാണ് റാണി പരാജയപ്പെടുത്തിയത്. സിംഗ്രോലി കൗണ്‍സിലിന്റെ ചെയര്‍മാന്‍ കൂടിയാണ് വിശ്വകര്‍മ.

പ്രളയം, വരള്‍ച്ച... ബാബ വംഗയുടെ പ്രവചനം കൃത്യം; രണ്ടെണ്ണം സംഭവിച്ചു, ഇനി വരാനുള്ളത്....പ്രളയം, വരള്‍ച്ച... ബാബ വംഗയുടെ പ്രവചനം കൃത്യം; രണ്ടെണ്ണം സംഭവിച്ചു, ഇനി വരാനുള്ളത്....

1

എഎപി കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ റാണി അഗര്‍വാളിനെ അഭിനന്ദിച്ചു. എഎപിയുടെ സംശുദ്ധ രാഷ്ട്രീയത്തെ രാജ്യത്തുള്ളവര്‍ മുഴുവന്‍ അഭിനന്ദിക്കുകയാണെന്നും കെജ്രിവാള്‍ പറഞ്ഞു. മധ്യപ്രദേശിലെ ഏറ്റവും സമ്പത്തുള്ള രണ്ടാമത്തെ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ്. ആദ്യത്തേത് ഇന്‍ഡോറാണ്. വരുമാനത്തിന്റെ കാര്യത്തില്‍ അത്ര മുമ്പിലാണ് ഇത്. മധ്യപ്രദേശിലാകെ വൈദ്യുതി എത്തിക്കുന്ന ഇടമെന്ന പേര് കൂടി സിംഗ്രോലിക്കുണ്ട്. ഇവിടെ കല്‍ക്കരി-ധാതുലവണ ഖനന മേഖലയാണ്.

11 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപിക്കാണ് പലതിലും ആധിപത്യം. ബുര്‍ഹാന്‍പൂര്‍, സത്‌ന, ഖണ്ഡ്വ, സാഗര്‍ എന്നിവിടങ്ങളില്‍ ബിജെപി ഇതിനോടകം ജയിച്ചു. സിംഗ്രോലിയില്‍ എഎപിയും അക്കൗണ്ട് തുറന്നു. കോണ്‍ഗ്രസ് ഇതുവരെ ഒരു സീറ്റില്‍ വിജയിച്ചിട്ടുണ്ട്. ബിജെപിയുടെ സ്ഥാനാര്‍ത്ഥികളായ മാധുരി പട്ടേല്‍, യോഗേഷ് തമര്‍ക്കര്‍, അമൃത അമര്‍ യാദവ്, സംഗീത തിവാരി. എന്നിവര്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചു. ബുര്‍ഹാന്‍പൂര്‍, സത്‌ന, കാണ്ഡ്വ, സാഗര്‍ എന്നിവിടങ്ങളിലെ മേയര്‍ തിരഞ്ഞെടുപ്പിലാണ് ഇവര്‍ വിജയിച്ചത്.

ബിജെപിയുടെ സംഗീത തിവാരി ,ാദഖിസ് 12665 വോട്ടിനാണ് ജയിച്ചത്. ബിജെപിയുടെ തന്നെ എംഎല്‍എ ശൈലേന്ദ്ര ജെയിന്റെ സഹോദര ഭാര്യ നിധി ജെയിനിനെയാണ് പരാജയപ്പെടുത്തിയത്. ഭോപ്പാല്‍, ഇന്‍ഡോര്‍, ഉജ്ജയിന്‍ എന്നിവിടങ്ങളിലും ബിജെപിയാണ് മുന്നേറുന്നത്. കമല്‍നാഥിന്റെ കോട്ടയായ ചിന്ദ്വാരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിക്രം ആഖെ 3500 വോട്ടിന് വിജയിച്ചു. മേയര്‍ തിരഞ്ഞെടുപ്പിലായിരുന്നു വിജയം. ജബല്‍പൂരിലും ഗ്വാളിയോറിലും കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്.

മാളവിക അമുല്‍ ബേബിയല്ല, ബുദ്ധിജീവിയാണ്, കൈയ്യിലെ പുസ്തകം കണ്ടാല്‍ ഞെട്ടും, വൈറലായി ചിത്രങ്ങള്‍

ഇന്ന് രാവിലെ തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ തുടങ്ങിയത്. അതേസമയം കോണ്‍ഗ്രസ് വളരെ ജാഗ്രതയോടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രത്യേക തിരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂം തയ്യാറാക്കി നിര്‍ത്തിയിരുന്നു. വോട്ടെണ്ണലില്‍ എവിടെയെങ്കിലും കൃത്രിമം നടന്നാല്‍ കമല്‍നാഥിന് അവിടേക്ക് പെട്ടെന്നെത്താന്‍ ഹെലികോപ്ടര്‍ വരെ തയ്യാറാക്കി നിര്‍ത്തിയിരുന്നു.

മാസം 25 ലക്ഷം, ഭാര്യയായിരിക്കണം, വിശാലിന്റെ നായികയോട് ബിസിനസുകാരന്റെ ഓഫര്‍, വെളിപ്പെടുത്തല്‍ വൈറല്‍മാസം 25 ലക്ഷം, ഭാര്യയായിരിക്കണം, വിശാലിന്റെ നായികയോട് ബിസിനസുകാരന്റെ ഓഫര്‍, വെളിപ്പെടുത്തല്‍ വൈറല്‍

English summary
aap makes grand debut in madhya pradesh, wins singrauli mayoral poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X