Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോളും ഡീസലിനും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുമോ? കേന്ദ്രത്തെ വെല്ലുവിളിച്ച് എഎപി മന്ത്രി!!

ദില്ലി: പെട്രോള്‍-ഡീസല്‍ വിലവര്‍ധനവിനിടെ കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ച് ദില്ലി മന്ത്രി സത്യേന്ദര്‍ ജെയിന്‍. കേന്ദ്ര സര്‍ക്കാരിന് പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ദില്ലി നിയമസഭയില്‍ ബജറ്റ് സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക വിഷയത്തില്‍ ഗൗരവത്തോടെ ഇടപെടാന്‍ കേന്ദ്രം തയ്യാറാവണമെന്നും സത്യേന്ദര്‍ ജെയിന്‍ ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് കര്‍ഷകര്‍ക്ക് ദോഷകരമാകുന്ന നിയമം പിന്‍വലിക്കണമെന്നും ജെയിന്‍ ആവശ്യപ്പെട്ടു.

1

പെട്രോള്‍ ഡീസല്‍ വില ദില്ലിയില്‍ കുറച്ച് കുറവാണ്. മറ്റ് നഗരങ്ങളെ അപേക്ഷിച്ചുള്ള കാര്യമാണിത്. നിവലില്‍ 91 രൂപ 17 പൈസയാണ് പെട്രോളിന് ദില്ലിയില്‍ വില. ഡീസലിന് അത് 81.47 പൈസയാണ്. ഇക്കാര്യവും ജെയിന്‍ ചൂണ്ടിക്കാണിച്ചു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ ഭോപ്പാലിലെ സാഹചര്യമെടുക്കു. അവിടെ പെട്രോളിന് 99 രൂപയാണ് ഈടാക്കുന്നത്. ഡീസലിനാണെങ്കില്‍ 89 രൂപയുമാണ് ഈടാക്കുന്നതെന്നും ജെയിന്‍ പറഞ്ഞു. അതേസമയം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ദീര്‍കാലമായി പെട്രോള്‍-ഡീസല്‍ എന്നിവ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും ജെയിന്‍ പറഞ്ഞു.

ബിജെപിക്കാണ് പെട്രോള്‍-ഡീസല്‍ എന്നിവയെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരാതിരിക്കാന്‍ താല്‍പര്യം. കാരണം അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൂടുതല്‍ പണം ഇന്ധനത്തിന് ഈടാക്കാന്‍ ബിജെപിക്ക് സാധിക്കില്ല. എന്നാല്‍ ഇന്ന് ഞാന്‍ ബിജെപി സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ്. അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ പെട്രോളും ഡീസലും ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരട്ടെയെന്നും സത്യേന്ദ്ര ജെയിന്‍ പറഞ്ഞു. അതേസമയം നേരത്തെ കേന്ദ്ര ധനമന്ത്രി ഇവയെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ സന്നദ്ധമാണെന്ന് പറഞ്ഞിരുന്നു. സന്നദ്ധത അറിയിക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു.

Recommended Video

cmsvideo
    ശ്രീധരന്റെ പ്രചരണത്തിനായി പ്രത്യേക ഹെലികോപ്റ്റര്‍ | Oneindia Malayala

    നന്ദിഗ്രാമില്‍ ആക്രമണശ്രമത്തിനിടെ പരിക്കേറ്റ് മമതാ ബാനര്‍ജി, ചിത്രങ്ങള്‍ കാണാം

    അതേസമയം കഴിഞ്ഞ കുറച്ച് ദിവസമായി സര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചിട്ടില്ല. ഇത് അഞ്ചിടത്തേക്ക് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് മുന്നില്‍ കണ്ടാണ്. ഫെബ്രുവരിയില്‍ ഇന്ധന വില നൂറ് രൂപയ്ക്ക് അടുത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. എന്നാല്‍ എണ്ണ കമ്പനികളാണ് വില നിയന്ത്രിക്കുന്നതെന്നാണ് സര്‍ക്കാര്‍ ന്യായീകരണം.

    മനം കവരുന്ന അഴക്, നഭ നടേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+