അഞ്ചിടത്തും പ്രതിപക്ഷമാകും, ഭരണസാധ്യതയുള്ളത് രണ്ടിടത്ത്, എഎപിയുടെ ദേശീയ പ്ലാനുമായി കെജ്രിവാള്‍
ദില്ലി: പഞ്ചാബിലെ ജയത്തിന് പിന്നാലെ ആംആദ്മി പാര്‍ട്ടി കടുത്ത ആവേശത്തിലാണ്. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കാനുള്ള ഒരുക്കത്തിലാണ് അവര്‍. അതിലുപരി കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് പ്രാദേശികാടിസ്ഥാനത്തില്‍ അവരിലേക്ക് ഒഴുകുകയാണ്. പഞ്ചാബില്‍ മാത്രം കണ്ട പ്രതിഭാസമാണ് എഎപി എന്ന് കരുതിയാല്‍ തെറ്റി. ദില്ലിയില്‍ തുടങ്ങിയതാണ് ഈ ട്രെന്‍ഡ്.
ദിലീപിന്റെ ഫോണ്‍ എന്‍ഐഎ ലാബില്‍, 12 നമ്പറിലെ വിവരങ്ങള്‍ പുറത്തുവരുമെന്ന് സംവിധായകന്‍
അവിടെ കോണ്‍ഗ്രസ് വട്ടപൂജ്യമായി. പഞ്ചാബില്‍ ഭാവിയില്‍ അങ്ങനെ സംഭവിച്ചാലും അദ്ഭുതപ്പെടാനില്ല. ഈ വര്‍ഷം തന്നെ ചണ്ഡീഗഡില്‍ അമ്പരപ്പിക്കുന്ന നേട്ടം എഎപി സ്വന്തമാക്കിയിരുന്നു. അവരെ വിലകുറച്ച് കണ്ട കോണ്‍ഗ്രസ് തരിപ്പണമായി. എന്നാല്‍ ബിജെപി കൂട്ടുപിടിച്ച് എഎപിയെ അധികാരത്തില്‍ നിന്ന് അകറ്റുകയായിരുന്നു കോണ്‍ഗ്രസ്. ഇനി എഎപി എത്തുന്ന സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് മുഖ്യ പ്രതിപക്ഷമായ ഇടങ്ങളാണ്.

അരവിന്ദ് കെജ്രിവാള്‍ കൃത്യമായ പ്ലാനോടെയാണ് മുന്നോട്ട് പോകുന്നത്. 2024ന് മുമ്പ് ദേശീയ രാഷ്ട്രീയത്തില്‍ വലിയ മാറ്റം വരുമെന്നാണ് സൂചന. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകളില്‍ വലിയ മാറ്റം എഎപി കൊണ്ടുവന്നേക്കും. നേരത്തെ ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന അമ്പരപ്പിച്ചുള്ള പ്രകടനമായിരുന്നു എഎപി നടത്തിയത്. അവിടെ കോണ്‍ഗ്രസിന്റെ വോട്ടാണ് എഎപി ചോര്‍ത്തുന്നത്. കോണ്‍ഗ്രസിന്റെ എല്ലാ സ്വഭാവ ഗുണങ്ങളുമുള്ള, എന്നാല്‍ കോണ്‍ഗ്രസിനേക്കാള്‍ വിശ്വാസ്യതയും സ്വീകാര്യതയും നേടിക്കൊണ്ടിരിക്കുകയാണ് എഎപി. ഇത് മനസ്സിലാക്കാന്‍ വൈകിയാല്‍ ഹിന്ദി ഹൃദയ ഭൂമിയില്‍ കോണ്‍ഗ്രസിന് ബദലായി എഎപി മാറും.

എഎപി ഹരിയാനയിലും മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പഞ്ചാബിന് സമീപമുള്ള സംസ്ഥാനമാണിത്. പഞ്ചാബിലെ സാഹചര്യങ്ങള്‍ ഇവിടെയും സ്വാധീനിക്കാം. ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും ഇവിടെ അത്ര ശക്തമല്ല. ബിജെപിക്ക് കഴിഞ്ഞ തവണ ഭൂരിപക്ഷം കിട്ടിയിരുന്നില്ല. കോണ്‍ഗ്രസിന്റെ സംഘടനാശേഷിയും ഇവിടെ കുറഞ്ഞ് വരികയാണ്. ഹരിയാനയില്‍ അവരുടെ സാന്നിധ്യം കോണ്‍ഗ്രസിനെയാണ് ഏറ്റവുമധികം ബാധിക്കുക. 2024ലാണ് ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഇനിയും രണ്ട് വര്‍ഷമുള്ളത് കൊണ്ട് എഎപിക്ക് ശക്തമായ പ്രവര്‍ത്തനം നടത്താം. 90 മണ്ഡലങ്ങളിലും പാര്‍ട്ടി ഓഫീസ് തുറക്കാനാണ് പ്ലാന്‍.

ബൂത്ത് തലത്തില്‍ നിന്ന് പാര്‍ട്ടി കെട്ടിപ്പടുക്കും. മനീഷ് സിസോദിയയെ പോലുള്ള നേതാക്കള്‍ കെജ്രിവാളിന്റെ പ്ലാന്‍ നടപ്പാക്കാന്‍ മുന്നിലുണ്ട്. മൃദു ഹിന്ദുത്വവും ഇതിനൊപ്പം കെജ്രിവാളും എഎപിയും പയറ്റുന്നുണ്ട്. ഹരിയാനയിലെ സീനിയര്‍ ഐഎഎസ് ഓഫീസര്‍ അശോക് കെമ്ക്ക എഎപിയില്‍ ചേര്‍ന്നേക്കും. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്നില്‍ കണ്ടുള്ള നീക്കമാണ് കെജ്രിവാള്‍ നടത്തുന്നത്. സത്യസന്ധമായ ഇമേജ് അദ്ദേഹത്തിനുണ്ട്. ഭഗവന്ത് മന്നിനെ പോലെ ഹരിയാനയിലെ രാഷ്ട്രീയ സാഹചര്യം തന്നെ അദ്ദേഹം മാറ്റിയേക്കും. 30 വര്‍ഷത്തെ കരിയറിനിടെ 54 ട്രാന്‍സ്ഫറുകളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്.

1991 ബാച്ച് ഉദ്യോഗസ്ഥനായ കെമ്ക്ക 2025 ഏപ്രില്‍ മുപ്പതിനാണ് അദ്ദേഹം വിരമിക്കുക. കെജ്രിവാളുമായി അടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട് കെമ്ക്ക. ഇവര്‍ ഖരഗ്പൂര്‍ ഐഐടി മുതലുള്ള ബന്ധമാണ്. പാര്‍ട്ടിയില് നല്ല പദവി ലഭിച്ചാല്‍ അശോക് എഎപിയില്‍ ചേരുമെന്ന് ഉറപ്പാണ്. കെജ്രിവാളിന്റെ സീനിയറാണ് കെംക്ക. എന്നാല്‍ ഇരുവര്‍ക്കും ദീര്‍ഘകാലമായി അറിയാം. 2024ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യ ഉപദേഷ്ടാവ് കെംക്കയായിരിക്കുമെന്നാണ് എഎപിയുടെ വക്താക്കള്‍ പല ഘട്ടങ്ങളിലായി സൂചിപ്പിക്കുന്നത്. ഐഎഎസ് പദവി ഉടന്‍ അദ്ദേഹം ഉപേക്ഷിക്കുമെന്നാണ് സൂചന. അഴിമതി വിരുദ്ധ നിലപാടിന് പേരുകേട്ട നേതാവാണ് അദ്ദേഹം.

റോബര്‍ട്ട് വദ്രയുടെയും ഡിഎല്‍എഫിന്റെ ഭൂമി ഇടപാടുകള്‍ റദ്ദാക്കിയ നടപടിയാണ് കെംക്കയെ പ്രശസ്തനാക്കിയത്. ഇത് ബിജെപിക്ക് പോലും നേട്ടമുണ്ടാക്കി കൊടുത്തിരുന്നു. എന്നാല്‍ 2014ല്‍ ഖട്ടാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പല വകുപ്പുകളിലേക്കായി കെംക്കയെ സ്ഥലം മാറ്റി കൊണ്ടിരിക്കുകയായിരുന്നു. ഹരിയാനയിലെ മുനിസിപ്പല്‍-പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ എഎപി ആദ്യം മത്സരിക്കും. ഇതില്‍ വിജയിച്ചാല്‍ എഎപിക്ക് തിരിഞ്ഞ് നോക്കേണ്ടി വരില്ല. ഐപിഎസ് ഓഫീസറായിരുന്ന കന്‍വര്‍ വിജയ് പ്രതാപ് പഞ്ചാബില്‍ വിആര്‍എസ് എടുത്ത് എഎപി ടിക്കറ്റില്‍ മത്സരിച്ചിരുന്നു. 28000 വോട്ടിനാണ് വിജയ് പ്രതാപ് വിജയിച്ചത്. ഇതാണ് ഹരിയാനയിലും അതേ ഫോര്‍മുല പയറ്റാന്‍ തീരുമാനിച്ചത്. ഹിമാചല്‍, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും എഎപി മത്സരിക്കുന്നുണ്ട്. ഇതെല്ലാം വലിയ മാറ്റങ്ങള്‍ ദേശീയ തലത്തില്‍ ഉണ്ടാക്കും.












Click it and Unblock the Notifications