ദിലീപിന്റെ ഫോണ്‍ എന്‍ഐഎ ലാബില്‍, 12 നമ്പറിലെ വിവരങ്ങള്‍ പുറത്തുവരുമെന്ന് സംവിധായകന്‍
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദിലീപിന് കുരുക്ക് മുറുകയാണെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. കഴിഞ്ഞ ദിവസം പിസി ജോര്‍ജുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ ബൈജു നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപിന്റെ ഫോണുകള്‍ എന്‍ഐഎ ലാബിലേക്ക് അയക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.
ഇത് ദിലീപിന് കുരുക്കായി മാറുമെന്ന് പറയുകയാണ് ബൈജു കൊട്ടാരക്കര. തീവ്രവാദികളുടെ കൈയ്യിലുള്ള ഫോണുകളില്‍ നിന്ന് വരെ ഏത് വിവരങ്ങളും എന്‍ഐഎ കണ്ടെത്താറുള്ളത് ഈ ലാബില്‍ നിന്നാണെന്നും ബൈജു പറയുന്നു. ന്യൂസ് ഗ്ലോബ് ടിവിയിലൂടെ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

രാജ്യദ്രോഹക്കുറ്റത്തിന് പിടിക്കപ്പെട്ടവരുടെ രഹസ്യവിവരങ്ങള്‍ അടങ്ങിയ എന്തെങ്കിലും കിട്ടിയാല്‍ അന്വേഷണ ഏജന്‍സികള്‍ സാധാരണ എന്‍ഐഎക്കാണ് കൈമാറുക. അവര്‍ അത് ചണ്ഡീഗഡിലുള്ള ലാബിലേക്ക് അയക്കം. ഏത് ഫോണിലെയും വിവരങ്ങള്‍ റിട്രീവ് ചെയ്‌തെടുക്കാനുള്ള സോഫ്റ്റ് വെയര്‍ അവരുടെ കൈയ്യിലുണ്ട്. ഇത് എല്ലാ രാജ്യങ്ങളിലുമുണ്ട്. രാജ്യത്തെ പല കേസുകളിലും ചാറ്റുകള്‍ അടക്കം വീണ്ടെടുക്കാനായി ഈ ലാബിന്റെ സഹായം തേടാറുണ്ട്. മുംബൈയിലെ സ്ഥാപനത്തില്‍ നിന്ന് ക്രൈംബ്രാഞ്ച് കണ്ടെടുത്ത മിറര്‍ ഇമേജുകളും ഫോണുകളും അടക്കം അമൃത്സറിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. 12 ഫോണുകളില്‍ നിന്നുള്ള വിവരങ്ങള്‍ അടക്കം ഇവയിലുണ്ടെന്നാണ് വിവരമെന്ന് ബൈജു കൊട്ടാരക്കര പറയുന്നു

എന്‍ഐഎയ്ക്ക് ഈ ഫോണ്‍ ക്രൈംബ്രാഞ്ച്് കൈമാറിയെന്നാണ് വിവരം. ദിലീപിന്റെ രണ്ട് ഫോണിലുള്ള വിവരങ്ങള്‍ നിര്‍ണായകമാണ്. 12
ഫോണ്‍ നമ്പറുകളിലേക്ക് നിരന്തരം അയച്ച മെസേജുകള്‍. ദുബായിലേക്ക് അയച്ച മെസേജുകള്‍, പല രാജ്യങ്ങളിലെ നമ്പറുകളിലേക്ക് വിളിച്ച വിവരങ്ങള്‍ അടക്കം ഒരുപാട് കാര്യങ്ങള്‍ കേസില്‍ ഒരുപാട് വഴിത്തിരിവുണ്ടാക്കുമെന്ന് ക്രൈംബ്രാഞ്ച് പറയുന്നുണ്ടെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. എന്‍ഐഎ ലാബില്‍ ഈ വിവരങ്ങളെല്ലാം കിട്ടുമെന്നാണ് സൂചന. കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ച ശേഷമാണ് ഈ ഫോണിലെ വിവരങ്ങളെല്ലാം ഡിലീറ്റ് ചെയ്യുന്നത്. 12 ഫോണിലേക്ക് പോയ കോള്‍ വിവരങ്ങളെല്ലാം മായ്ച്ച് കളഞ്ഞതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

ഫോണുകളിലുള്ള തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ദിലീപിനെതിരെ ക്രൈംബ്രാഞ്ച് ഉയര്‍ത്താം. അതാണ് ചെയ്തിരിക്കുന്നത്. കോടതിയുടെ ജാമ്യവ്യവസ്ഥയാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. ഇത് ജാമ്യം റദ്ദാക്കാനുള്ള കാരണം കൂടിയാണ്. ഫോറന്‍സിക് ലാബില്‍ പരിശോധിച്ചപ്പോല്‍ പല ഭാഗങ്ങളും ഫോര്‍മാറ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് ക്രൈംബ്രാഞ്ചിന് മനസ്സിലായത്. അങ്ങനെയാണ് ക്രൈംബ്രാഞ്ച് മുംബൈയിലെ സ്ഥാപനത്തെ ബന്ധപ്പെട്ടത്. ദിലീപിന്റെ തന്നെ കൊച്ചിയിലെ അഭിഭാഷകനാണ് ഈ ഫോണ്‍ മുംബൈയിലേക്ക് അയച്ചതെന്നാണ് വിവരം. ഡിലീറ്റ് ചെയ്ത ശേഷം ഈ ഫോണ്‍ വാങ്ങാന്‍ നാല് അഭിഭാഷകര്‍ അടക്കമാണ് എത്തിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

കോഴിക്കോട്ടുകാരനായ സായ് ശങ്കര്‍ എന്നയാള്‍ ഇപ്പോള്‍ വെളിപ്പെടുത്തലൊക്കെ നടത്തിയിട്ടുണ്ട്. ഇയാള്‍ 2015ല്‍ പോലീസ് വേഷം ധരിച്ച് ബ്ലാക് മെയില്‍ കേസില്‍ അറസ്റ്റിലായതാണ്. ഇയാളൊരു ഐടി വിദഗ്ധനാണ്. ഫോണിലെ വിവരങ്ങളൊക്കെ മറച്ചുവെക്കാന്‍ ദിലീപ് നേരത്തെ സായ് ശങ്കറുമായി ബന്ധപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഇങ്ങനത്തെ കാര്യങ്ങള്‍ ആരൊക്കെ ചെയ്യുമെന്നെല്ലാം ദിലീപ് അന്വേഷിച്ചിരുന്നു. ഐഫോണില്‍ നിന്ന് വിവരങ്ങള്‍ റിട്രീവ് ചെയ്യാന്‍ സലീഷിനെ മുമ്പ് ദിലീപ് ബന്ധപ്പെട്ടിരുന്നു. അതുപോലെയുള്ളയാളാണ് സായ് ശങ്കര്‍. ഇയാളൊരു കേസിലെ പ്രതിയാണെന്ന് ആലോചിക്കണം. ക്രൈംബ്രാഞ്ച് രാമന്‍ പിള്ളയുടെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നു എന്നാണ് ഇയാളിപ്പോള്‍ കോടതിയില്‍ പറയുന്നത്.

ഈ കേസില്‍ വരുന്നവരെല്ലാം പറയുന്നത് അന്വേഷണ സംഘം സമ്മര്‍ദത്തില്‍പ്പെടുത്തിയെന്നാണ്. സായ് ശങ്കറിനെ പോലുള്ള ഒരു ക്രിമിനലാണ് ഇതെല്ലാം പറയുന്നത്. പോലീസ് സുരക്ഷയൊക്കെ വേണെന്നാണ് ഇയാള്‍ പറയുന്നത്. കോഴിക്കോട്ടുള്ള ഒരാള്‍ എറണാകുളത്ത് വന്ന് കേസ് കൊടുക്കണമെങ്കില്‍ തന്നെ ആരാണ് ഇതിന് പിന്നിലുള്ളതെന്ന് വ്യക്തമാണ്. ഈ ഫോണുകളിലെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ദിലീപ് ആദ്യം സമീപിച്ച വ്യക്തിയാണ് ഈ സായ് ശങ്കര്‍. ഇയാളെ ക്രൈംബ്രാഞ്ചിന് അറസ്റ്റ് ചെയ്‌തേ മതിയാവൂ. രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. അപ്പോഴേക്കും കേസ് സായ് ശങ്കര്‍ അത് മാറ്റി. രാമന്‍പ്പിള്ളയ്ക്ക് അനുകൂലമായി കേസ് മാറ്റാനാണ് സായ് ശങ്കറിന്റെ ശ്രമം. കേസില്‍ സായ് പ്രതിയായോ സാക്ഷിയായോ വരാനുള്ള സാധ്യത ശക്തമാണെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം രാമന്‍ പിള്ളയുടെ പേര് പറയണമെന്ന് നിര്‍ബന്ധിച്ചതെന്ന് സായ് ശങ്കര്‍ പറഞ്ഞിരുന്നു. ദിലീപിന്റെ ഫോണിലെ ഫോട്ടോകള്‍ അടക്കമുള്ള വിവരങ്ങള്‍ ഡിലീറ്റ് ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴാണ് ദിലീപിന്റെ അഭിഭാഷകന്റെ പേര് പറയാന്‍ നിര്‍ബന്ധിച്ചതെന്ന് സായ് ശങ്കര്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതെന്ന് ആരോപിച്ച് സായ് ശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. രാമന്‍ പിള്ളയുടെ ചാരനാകണമെന്നും ഇല്ലെങ്കില്‍ കുടുംബത്തെ കുടുക്കുമെന്ന് ഡിവൈഎസ്പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്നും സായ് ശങ്കര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒരു ദിവസം രാത്രി ബൈജു പൗലോസ് വിളിച്ചത്. തൃശൂര്‍ പോലീസ് അക്കാദമിയിലേക്ക് എന്നെ കൊണ്ടുപോയി. അവിടെയായിരുന്നു മൂന്ന് മണിക്കൂറോളം. അവിടെ നടന്ന എല്ലാ കാര്യങ്ങളും ഞാന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ആരും അറിയാതെ എനിക്കും റെക്കോര്‍ഡ് ചെയ്യാന്‍ അറിയാം. നിന്നെ ദ്രോഹിക്കില്ലെന്നും രാമന്‍ പിള്ളയുടെ ചാരനാവണമെന്നും ബൈജു പൗലോസ് പറഞ്ഞു. ഇതെല്ലാം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. രണ്ട് കേസിലും എന്നെ കുടുക്കിയത് ബൈജു പൗലോസാണ്. ദിലീപ് പറഞ്ഞിട്ടാണ് അദ്ദേഹത്തിന്റെ ഫോണിലെ ഫോട്ടോസ് താന്‍ പെന്‍ ഡ്രൈവിലേക്ക് കോപ്പ് ചെയ്ത് നല്‍കിയതെന്നും സായ് ശങ്കര്‍ പറഞ്ഞു. ആദ്യമായി ദിലീപിനെ കണ്ടത് അന്നാണെന്നും സായ് ശങ്കര്‍ വ്യക്തമാക്കി.
ഹരീഷ് റാവത്ത് കലിപ്പില്‍, മണ്ഡലം മാറ്റി തോല്‍പ്പിച്ചു, ഹൈക്കമാന്‍ഡിനെതിരെ പരസ്യ വിമര്‍ശനം












Click it and Unblock the Notifications