Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റയ്ക്ക് നിന്നാല്‍ ഒന്നും കിട്ടില്ല, കോണ്‍ഗ്രസിനെ വിടാതെ പിടിച്ച് എഎപി; ഹരിയാനയില്‍ തന്ത്രം ഇങ്ങനെ

ന്യൂഡല്‍ഹി: ഹരിയാനയില്‍ ആംആദ്മി പാര്‍ട്ടിയുണ്ടോ? ഇങ്ങനെ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടെന്ന് മാത്രം പറയാന്‍ സാധിക്കുന്നതാണ് അവരുടെ അവസ്ഥ. ഇതുവരെ അവര്‍ എല്ലാ കരുത്തും ഉപയോഗിച്ച് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. സമീപ സംസ്ഥാനങ്ങളിലെല്ലാം അവര്‍ അധികാരം വരെ പിടിച്ചെടുത്തിട്ടും എന്തുകൊണ്ട് ഹരിയാനയില്‍ മാത്രം സാധിക്കുന്നില്ല. ഇത് ഇപ്പോഴും അജ്ഞാതമായ കാര്യമാണ്.

എന്തായാലും ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പ് അവര്‍ക്ക് നേട്ടമായി മാറാനാണ് സാധ്യത. കോണ്‍ഗ്രസുമായി എഎപി ഉണ്ടാക്കുന്ന സഖ്യമാണ് അതിന് കാരണം. സഖ്യം അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കും. ഏഴ് സീറ്റിലായിരിക്കും എഎപി മത്സരിക്കുക.

aap-congress-alliance

സഖ്യമായി മത്സരിക്കുമ്പോള്‍ എഎപി മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ സഖ്യമുണ്ടാക്കിയിരുന്നു. എഎപിക്ക് ഒരു സീറ്റ് ലഭിച്ചെങ്കിലും വിജയിക്കാനായിരുന്നില്ല. എന്നാല്‍ വോട്ട് വര്‍ധിപ്പിക്കാനായി. എഎപിയുടെ സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്. കുരുക്ഷേത്ര മണ്ഡലത്തില്‍ നിന്നാണ് എഎപി സ്ഥാനാര്‍ത്ഥി മത്സരിച്ചത്. ഇവിടെ ബിജെപിയുമായി കടുത്ത മത്സരമാണ് നടന്നത്.

സുശീല്‍ ഗുപ്തയാണ് മത്സരിച്ചത്. 29000 വോട്ടിനായി ഗുപ്തയുടെ തോല്‍വി. എന്നാല്‍ 5.13 ലക്ഷം വോട്ടുകള്‍ നേടാന്‍ അദ്ദേഹത്തിന് നേടാനായി. 2014ലായിരുന്നു ആദ്യമായി എഎപി ഹരിയാനയില്‍ മത്സരിച്ചത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഹരിയാനയിലെ സിവാനി ഗ്രാമവാസിയാണ്.

കെജ്രിവാളിന്റെ പശ്ചാത്തലമെല്ലാം അനുകൂലമാകുമെന്ന് പലപ്പോഴും എഎപി വിചാരിച്ചിരുന്നു. എന്നാല്‍ 2014ല്‍ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെട്ടിവെച്ച കാശ് നഷ്ടമായി. 2024ല്‍ എഎംപി 3.94 ശതമാനം വോട്ട് പിടിക്കാനായി ഒരു സീറ്റില്‍ മാത്രമാണ് അവര്‍ മത്സരിച്ചതെന്ന് ഓര്‍ക്കണം. നിയമസഭാ മണ്ഡലങ്ങളിലും എഎപി നേട്ടമുണ്ടാക്കി.

നാല് നിയമസഭാ സീറ്റുകളില്‍ അവര്‍ ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് 42 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ഈ കണക്ക് നോക്കുമ്പോള്‍ കോണ്‍ഗ്രസും എഎപിയും ഒന്നിച്ചാല്‍ ബിജെപിക്കെതിരെ ഭൂരിപക്ഷം നേടാനുള്ള സാധ്യതയുണ്ട്. രാഹുല്‍ ഗാന്ധി ഇന്ത്യ സഖ്യം വേണമെന്ന് നിര്‍ബന്ധം പിടിച്ചതും അതുകൊണ്ടാണ്.

അതേസമയം എഎപിക്കായിരുന്നു ഈ സഖ്യം ഏറ്റവും ആവശ്യം. ഗെയിം ചേഞ്ചറായിട്ടാണ് അവര്‍ കോണ്‍ഗ്രസ് സഖ്യത്തെ കാണുന്നത്. ബിജെപിയെ വീഴ്ത്തുകയാണ് ഏറ്റവും വലിയ ലക്ഷ്യമെന്ന് എഎപി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. എഎപി സഖ്യത്തിന് നല്ലൊരു ശതമാനം സംസ്ഥാന നേതാക്കളും എതിരാണ്. എഎപി ഇല്ലാതെ തന്നെ വിജയിക്കാന്‍ കരുത്തുള്ള ശക്തമായ നിലയിലാണ് കോണ്‍ഗ്രസ് എന്ന് പാര്‍ട്ടി പറയുന്നു.

ഒറ്റയ്ക്ക് മത്സരിച്ച് സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡ പറയുന്നു. എന്നാല്‍ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഈ സഖ്യം വരുന്നതിലൂടെ വഴിയൊരുക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഭയപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+