പഞ്ചാബില്‍ കോണ്‍ഗ്രസ് ഫോര്‍മുല പരീക്ഷിച്ച് എഎപി, ഭഗവന്ത് മന് മന്ത്രിസഭയില്‍ നാല് ദളിതര്‍
ദില്ലി: പഞ്ചാബില്‍ മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ കോണ്‍ഗ്രസ് ഫോര്‍മുല പിന്തുടര്ന്ന് ആംആദ്മി പാര്‍ട്ടി. മന്ത്രിസഭയില്‍ ദളിത് പ്രാതിനിധ്യം കൊണ്ടുവന്നിരിക്കുകയാണ് എഎപി. മന്ത്രിമാരില്‍ നാല് പേര് ദളിത് വിഭാഗത്തില്‍ നിന്നുള്ളതാണ്. സംസ്ഥാനത്തെ 32 ശതമാനം വരുന്ന ദളിത് വോട്ടുബാങ്ക് മുന്നില്‍ കണ്ടുള്ള നീക്കമാണിത്. ഭഗവന്ത് മന്നിന്റെ നേതൃത്വത്തില്‍ എല്ലാ വിഭാഗങ്ങളുടെ വോട്ട് നേടാന്‍ എഎപിക്ക് സാധിച്ചിരുന്നു. ഇത് നിലനിര്‍ത്തുക എന്നതാണ് ഇനി എഎപി ലക്ഷ്യമിടുന്നത്. പ്രമുഖ നേതാക്കള്‍ മന്ത്രിസഭയില്‍ ഇടംപിടിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് നല്കിയ വാക്ക് പാലിച്ചില്ലെങ്കില്‍ മന്ത്രിസഭയിലുണ്ടാവില്ലെന്ന മുന്നറിയിപ്പ് അരവിന്ദ് കെജ്രിവാള് നല്‍കിയിട്ടുണ്ട്.

എതിരാളികളോട് പോലും സൗമ്യമായി പെരുമാറാനാണ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ നിര്‍ദേശം. അതേസമയം പ്രമുഖ നേതാവ് ഹര്‍പല്‍ സിംഗ് ചീമ മന്ത്രിസഭയില്‍ ഇടംപിടിച്ചവരുണ്ട്. പ്രമുഖ ദളിത് നേതാവാണ് അദ്ദേഹം. മുന്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. ശനിയാഴ്ച്ച പത്ത് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇനിയുള്ള ഏഴ് ഒഴിവുകളാണ്. ഉടനെ ഈ സീറ്റുകളിലേക്കും മന്ത്രിമാരെ പ്രഖ്യാപിക്കും. നേരത്തെ തന്നെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതായിരിക്കും എഎപിയുടെ സര്‍ക്കാരെന്ന സൂചന മന്നും കെജ്രിവാളും നല്‍കിയിരുന്നു. ദളിതുകള്‍ക്ക് കൃത്യമായ പ്രാധാന്യം സര്ക്കാരിലുണ്ടാവുമെന്നും അറിയിച്ചിരുന്നു.
പറഞ്ഞത് പോലെ തന്നെ നാല് പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് എഎപി. നേരത്തെ കോണ്‍ഗ്രസ് ഇതേ ഫോര്‍മുല നടപ്പാക്കിയെങ്കിലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. ചരണ്‍ജിത്ത് സിംഗ് ചന്നി ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവായിട്ടും രണ്ട് മണ്ഡലങ്ങളിലും അദ്ദേഹം തോറ്റു. ദളിതുകളുടെ വോട്ടിനായി കോണ്‍ഗ്രസ് എല്ലാ നീക്കങ്ങളും നടത്തിയിട്ടും വലിയ തോതില്‍ അവര്‍ എഎപിക്കാണ് വോട്ട് ചെയ്തത്. മാറ്റം ഇവര്‍ ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തം. ദളിത് മുഖം മുഖ്യമന്ത്രിയായിട്ടും കോണ്‍ഗ്രസ് തോറ്റത് മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് എഎപി. പാര്‍ട്ടിയുടെ വിജയത്തില്‍ വലിയ പങ്കുവഹിച്ചത് ദളിതുകളാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. ഇവര്‍ക്ക് മതിയായ പ്രാതിനിധ്യം നല്കി കൂടെ നിര്‍ത്തണമെന്നാണ് പാര്‍ട്ടി കരുതുന്നത്.
അതേസമയം ദളിതര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്കുന്ന ദേശീയ പ്ലാന്‍ തന്നെ എഎപിയുടെ മനസ്സിലുണ്ടെന്ന് നേതാക്കള്‍ പറയുന്നു. പഞ്ചാബില്‍ മാത്രം ഒതുങ്ങി നില്ക്കാന് എഎപി ആഗ്രഹിക്കുന്നില്ല. ദേശീയ തലത്തില്‍ വലിയ പ്ലാന്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് എഎപി. പല സംസ്ഥാനങ്ങളിലായി വ്യാപിക്കാന്‍ ഒരുങ്ങുകയാണ് അവര്‍. അതിന് അവര്‍ക്ക് ദളിത് വോട്ടുകള്‍ ആവശ്യമാണ്. ദേശീയ തലത്തില്‍ തന്നെ ദളിതുകള്ക്കൊപ്പമാണ് തങ്ങളെന്ന സന്ദേശം നല്കാന് കൂടിയാണ് ഇത്ര പേര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയത്. എന്നാല്‍ ദോബയില്‍ നിന്നുള്ള നേതാക്കള്‍ കലിപ്പിലാണ്. ഇവിടെ നിന്നുള്ള ബ്രഹ്മ ശങ്ക ജിമ്പ മാത്രമാണ് മന്ത്രിയായിരിക്കുന്നത്. ദോബ ദളിത് മേഖലയാണ്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications