Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണം വേണോ വേണ്ടയോ, ആപ്പില്‍ ആശങ്ക തുടരുന്നു

ദില്ലി: തലസ്ഥാന നഗരിയില്‍ കന്നിയങ്കത്തില്‍ത്തന്നെ ഉജ്വലവിജയം നേടിയെങ്കിലും സര്‍ക്കാരുണ്ടാക്കുന്ന കാര്യത്തില്‍ ആം ആദ്മി പാര്‍ട്ടിയിലെ ആശയക്കുഴപ്പം തുടരുന്നു. ദില്ലിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് താല്‍പര്യമില്ലെന്നാണ് മുതിര്‍ന്ന നേതാക്കളായ യോഗേന്ദ്ര യാദവ്, മനീഷ് സിസോദിയ എന്നിവര്‍ ഏറ്റവും ഒടുവില്‍ പറഞ്ഞുവെച്ചിരിക്കുന്നത്. നേരത്തെ എ എ പി സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്ന് പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു.

രണ്ടാമത്തെ വലിയ കക്ഷിയായ ആം ആദ്മി പാര്‍ട്ടിയെ ദില്ലിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ലഫ്. ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പി സര്‍ക്കാരുണ്ടാക്കാന്‍ തങ്ങളില്ല എന്നറിയിച്ചതിനെ തുടര്‍ന്നാണ് ക്ഷണം എ എ പിയിലേക്കെത്തിയത്. ഇത് സംബന്ധിച്ച പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ശനിയാഴ്ച ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താനിരിക്കേയാണ് പാര്‍ട്ടി നേതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയുന്നത്.

aap

15 വര്‍ഷത്തെ ഭരണത്തിന് ശേഷം ജനങ്ങള്‍ ചവറ്റുകുട്ടയിലെറിഞ്ഞ കോണ്‍ഗ്രസ് പാര്‍ട്ടി എ എ പിക്ക് പിന്തുണ നല്‍കാന്‍ താല്‍പര്യം കാണിച്ചിരുന്നു. കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി മുന്‍കൈയെടുത്ത് നടത്തിയ ഈ വാഗ്ദാനം ദില്ലിയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനമാകും എന്ന് കരുതപ്പെട്ടിരുന്നു. വേണ്ടത്ര ഭൂരിപക്ഷമില്ലാത്തതിനാലാണ് ബി ജെ പി ഭരിക്കാന്‍ താല്‍പര്യം കാണിക്കാത്തത്.

70 അംഗ നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പിക്ക് 32 അംഗങ്ങളാണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള ആം ആദ്മി പാര്‍ട്ടിക്ക് 28 ഉം കോണ്‍ഗ്രസിന് 8 ഉം സീറ്റുകളുണ്ട്. സര്‍ക്കാരുണ്ടാക്കാന്‍ ആരും തയ്യാറായില്ലെങ്കില്‍ രാഷ്ട്രപതി ഭരണമോ മറ്റൊരു തിരഞ്ഞെടുപ്പോ ആണ് ദില്ലിക്ക് മുന്നിലുള്ള വഴി. ദില്ലിക്കൊപ്പം തിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും ബി ജെ പിയും മിസോറാമില്‍ കോണ്‍ഗ്രസും ഭരണത്തിലെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+