Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് കെജ്‌രിവാള്‍.... 3 സംസ്ഥാനങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കും!!

ദില്ലി: ആംആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ പാളി. കോണ്‍ഗ്രസുമായി യാതൊരു വിധി സഖ്യത്തിനുമില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എഎപി വ്യക്തമാക്കി. കോണ്‍ഗ്രസിന് വലിയ ധാര്‍ഷ്ട്യമാണെന്നും കെജ്രിവാള്‍ കുറപ്പെടുത്തി. ഷീലാ ദീക്ഷിത് ദില്ലി കോണ്‍ഗ്രസ് അധ്യക്ഷയായി ചുമതല ഏറ്റെടുത്തതോടെ എഎപി കോണ്‍ഗ്രസ് സഖ്യം ഉണ്ടാവുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ദീക്ഷിത് തന്നെ ഈ സഖ്യത്തെ എതിര്‍തെന്നാണ് സൂചന. പഞ്ചാബ്, ദില്ലി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ എല്ലാ മണ്ഡലങ്ങളിലും എഎപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

1

അതേസമയം രണ്ട് പേരാണ് കോണ്‍ഗ്രസുമായുള്ള സഖ്യത്തെ പൊളിച്ചതെന്ന് എഎപി നേതാവ് ഗോപാല്‍ റായ് പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും ഷീല ദീക്ഷിതുമാണ് ഇവരെന്നും അദ്ദേഹം വ്യക്തമാക്കി. അമരീന്ദര്‍ സിംഗ് എഎപി പഞ്ചാബില്‍ ഒരു ശക്തിയേ അല്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. രാജ്യത്തിന്റെ ഭാവിക്ക് വേണ്ടി കോണ്‍ഗ്രസ് ചെയ്ത എല്ലാ തെറ്റുകളും മറക്കാന്‍ പാര്‍ട്ടി തയ്യാറായിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് നിരന്തരം ഉണ്ടാവുന്ന പ്രസ്താവനകള്‍ പാര്‍ട്ടിയെ അപമാനിക്കുന്നതും വിലകുറച്ച് കാണുന്നതുമാണ്. ഇത് സഹിക്കാനാവില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എഎപിയുടെ ശക്തി അറിയുമെന്നും ഗോപാല്‍ റായ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+