ബിജെപിയെ ഞെട്ടിച്ച് അഭയ് ചൗത്താല, എംഎല്‍എ സ്ഥാനം രാജിവെച്ചു, ട്രാക്ടറുമായി അതിര്‍ത്തിയിലേക്ക്!!
ചണ്ഡീഗഡ്: ഹരിയാനയില്‍ ബിജെപിയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി അഭയ് സിംഗ് ചൗത്താലയുടെ രാജി. ഐഎന്‍എല്‍ഡി നേതാവായ ചൗത്താല എംഎല്‍എ സ്ഥാനം രാജിവെച്ചിരിക്കുകയാണ്. കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചാണ് രാജി. സിംഘു അതിര്‍ത്തിയിലേക്ക് ട്രാക്ടറുമായി പോകാന്‍ ഒരുങ്ങുകയാണ് ചൗത്താല. അദ്ദേഹത്തെ പോലൊരു കര്‍ഷക നേതാവ് രാജിവെച്ച് സമരത്തിനൊപ്പം പോകുന്നത് കാര്യങ്ങള്‍ ദുഷ്യന്ത് ചൗത്താലയ്ക്ക് കടുപ്പമാക്കും. ജെജെപിയുടെ അടിത്തറ ഈ വിഷയത്തില്‍ തകരുമെന്ന് ഉറപ്പാണ്. ചൗത്താല അതിര്‍ത്തിയിലേക്ക് പോകുന്നത് കര്‍ഷക സമരത്തെ കൂടുതല്‍ കടുപ്പമേറിയതാകാനും സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസമാണ് ചൗത്താല സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. ഇതിന് പിന്നാലെ ചണ്ഡീഗഡില്‍ എത്തി കര്‍ഷക സമരത്തിനൊപ്പം ചേര്‍ന്നിരുന്നു. ഇവിടെ നിന്നാണ് ഇനി ദില്ലയിലേക്ക ചൗത്താല പോവുക. ഒമ്പതാം വട്ട ചര്‍ച്ചയും പരാജയമായ സാഹചര്യത്തില്‍ ചൗത്താല സമരം കടുപ്പിക്കുക തന്നെ ചെയ്യും. ജനുവരി 19ന് സിംഘു അതിര്‍ത്തിയില്‍ എത്താനാണ് ചൗത്താലയുടെ പ്ലാന്‍. ചണ്ഡീഗഡില്‍ കര്‍ഷക സമരത്തിനൊപ്പം നിരവധി പേര് ട്രാക്ടറുമായി ചേര്‍ന്നിട്ടുണ്ട്. ഈ ട്രാക്ടറുമായി ഇവര്‍ ദില്ലിയിലേക്ക് പോകും. ചൗത്താലയും അതേ മാര്‍ഗം തന്നെയാണ് സ്വീകരിക്കുക. ജനുവരി 26ന് വലിയൊരു ട്രാക്ടര്‍ റാലി ഒരുക്കുന്നുണ്ട് കര്‍ഷകര്‍.
അതേസമയം ദുഷ്യന്തിന് വലിയ വെല്ലുവിളിയാണ് അഭയ് സിംഗ് ചൗത്താല നല്‍കുന്നത്. ഇരുവരും ഒരേ വോട്ടുബാങ്കിനെയാണ് ലക്ഷ്യമിടുന്നത്. കര്‍ഷകര്‍ കൂടുതല്‍ ഐഎന്എല്ഡിക്കൊപ്പം പോകുമെന്നാണ് സൂചന. ഹരിയാനയില്‍ രാഷ്ട്രീയ പ്രതാപം തിരിച്ചുപിടിക്കാനുള്ള അഭയ് ചൗത്താലയുടെ മാസ് നീക്കം കൂടിയാണിത്. ജെജെപി ഇതുവരെ ബിജെപിക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല. കര്‍ഷക നിയമത്തെ അവര്‍ പിന്തുണയ്ക്കുകയും ചെയ്തു. എന്നാല്‍ ബിജെപിയുടെയും ജെജെപിയുടെ മന്ത്രിമാരെ സ്വന്തം ഗ്രാമങ്ങളില്‍ കയറാന്‍ പോലും അനുവദിക്കില്ലെന്ന് കര്‍ഷകര്‍ പറയുന്നു. മന്ത്രിമാരില്‍ പലരും ഔദ്യോഗിക വസതിയിലാണ് കഴിയുന്നത്.
Recommended Video
അതേസമയം നിരവധി ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. ജെജെപിയുടെ എംഎല്‍എമാരും ബന്ധപ്പെട്ടതായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ കുമാരി സെല്‍ജ പറഞ്ഞു. ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎല്‍എമാരും സഖ്യത്തെ കൈവിടുമെന്നാണ് സൂചന. കര്‍ഷക പ്രക്ഷോഭത്തില്‍ ഇവരുടെ എല്ലാം അടിത്തറ തകരുമെന്നാണ് സൂചന. ഞങ്ങളായിട്ട് ബിജെപി സര്‍ക്കാരിനെ തള്ളിയിടില്ല. പക്ഷേ സര്‍ക്കാര്‍ വീണാല്‍ വലിയൊരു വിടവുണ്ടാകും. അത് നികത്താന്‍ കോണ്‍ഗ്രസിന് ബാധ്യതയുണ്ടെന്ന് സെല്‍ജ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് ആദ്യം സ്വന്തം എംഎല്‍എമാരെ സംരക്ഷിക്കട്ടെയെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പ റഞ്ഞു.
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം











Click it and Unblock the Notifications