Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കയിലെ പഠനത്തെ കുറിച്ചുള്ള ആരോപണം; മറുപടിയുമായി ദിപ്കെ, സ്‌കോളർഷിപ്പ് കത്ത് പുറത്തുവിട്ടു

ന്യൂഡൽഹി: കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി അന്വേഷിക്കണമെന്ന ആർടിഐ പ്രവർത്തകന്റെ ആവശ്യപ്പെത്തിന് പിന്നാലെ മറുപടിയുമായി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ. അമേരിക്കയിലെ തന്റെ പഠനം ബോസ്‌റ്റൺ സർവകലാശാല നൽകിയ സ്കോളർഷിപ്പും വിദ്യാഭ്യാസ വായ്‌പയും ഉപയോഗിച്ചാണ് പൂർത്തിയാക്കിയതെന്ന് ദിപ്കെ വ്യക്തമാക്കി.

അഭിജീത് ദിപ്‌കെയുടെ പിതാവിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം; സിജെപിക്ക് എതിരെയും പരാതി
അഭിജീത് ദിപ്‌കെയുടെ പിതാവിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം; സിജെപിക്ക് എതിരെയും പരാതി

മുതിർന്ന മാധ്യമപ്രവർത്തക ബർഖ ദത്തയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുടുംബത്തിന്റെ വിശദീകരിക്കാനാകാത്ത സാമ്പത്തിക സ്രോതസുകൾ ഉപയോഗിച്ചാണ് അമേരിക്കയിലെ പഠനം നടത്തിയതെന്ന ആരോപണം അദ്ദേഹം തള്ളി. എന്റെ പഠനച്ചെലവ് ബോസ്റ്റൺ സർവകലാശാല നൽകിയ സ്കോളർഷിപ്പിലൂടെയാണ് വഹിച്ചത്; അദ്ദേഹം പറഞ്ഞു.

abhijeet dipke

കൂടാതെ ഒരു വിദ്യാഭ്യാസ വായ്‌പയും എടുത്തിട്ടുണ്ട്. അത് ഇപ്പോൾ തിരിച്ചടച്ചുകൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ സ്കോളർഷിപ്പ് കത്തും സിജെപി സ്ഥാപകൻ പുറത്തുവിട്ടു. ഓഗസ്‌റ്റ് 1-ന് സൂറത്ത് സ്വദേശിയായ അമിത് തിവാരി മഹാരാഷ്ട്ര സർക്കാരുൾപ്പെടെ വിവിധ അധികാരികൾക്ക് പരാതി നൽകിയിരുന്നു.

മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ ജൂനിയർ എൻജിനീയറായി വിരമിച്ച അഭിജീത് ദിപ്കെയുടെ പിതാവ് ഭഗവാൻറാവു ദിപ്കെയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. മാസം ഏകദേശം 60,000 മുതൽ 65,000 വരെ ശമ്പളം ലഭിച്ചിരുന്ന ഒരു സർക്കാർ ജീവനക്കാരന് മക്കളെ അമേരിക്കയിൽ ഉന്നത പഠനത്തിന് അയയ്ക്കാൻ എങ്ങനെ സാധിച്ചുവെന്ന കാര്യത്തിൽ അന്വേഷണം വേണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

എന്നാൽ ബർഖ ദത്തയുമായുള്ള അഭിമുഖത്തിൽ, സിജെപിയുടെ ഭാവി സാമ്പത്തിക സ്രോതസുകളെക്കുറിച്ചും അഭിജീത് ദിപ്കെ വിശദീകരിച്ചു. പാർട്ടിയുടെ പ്രവർത്തനങ്ങൾ ഇനി മുതൽ ക്രൗഡ് ഫണ്ടിങ്ങിലൂടെ നടത്തുമെന്നും, ജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിക്കുമെന്നും അതിന്റെ എല്ലാ വിവരങ്ങളും പൂർണ സുതാര്യതയോടെ പൊതുജനങ്ങൾക്ക് മുന്നിൽ വെക്കുമെന്നും അദ്ദേഹം പറഞ്ഞു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ രാജ്യവ്യാപക പ്രതിഷേധം ഓർമ്മിപ്പിച്ച അഭിജീത് ദിപ്കെ, പ്രക്ഷോഭത്തിന് സാധാരണ ജനങ്ങളിൽ നിന്നാണ് വലിയ പിന്തുണ ലഭിച്ചതെന്ന് അവകാശപ്പെട്ടു. പ്രതിഷേധത്തിൽ പങ്കെടുത്തവർക്ക് ആളുകൾ ഭക്ഷണവും കുടിവെള്ളവും നൽകി. പലരും സ്വന്തം കുപ്പികളിൽ വെള്ളം കൊണ്ടുവന്നു. ജനങ്ങളാണ് ഈ പ്രക്ഷോഭത്തിന് കരുത്ത് നൽകിയതെന്ന് എല്ലാവർക്കും വ്യക്തമായിരുന്നു; അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവേചനരഹിതമായ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് മോദി; യുവാക്കള്‍ക്ക് പ്രശംസ
വിവേചനരഹിതമായ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് മോദി; യുവാക്കള്‍ക്ക് പ്രശംസ

ചില ഡൽഹി പോലീസ് ഉദ്യോഗസ്ഥരും സ്വകാര്യമായി പ്രക്ഷോഭത്തെ പിന്തുണച്ചിരുന്നുവെന്നും ദിപ്കെ ആരോപിച്ചു. ചില പൊലീസ് ഉദ്യോഗസ്ഥർ ഞങ്ങളുടെ അടുത്ത് വന്ന്, ഞങ്ങൾ കുടിവെള്ള കുപ്പികൾ നൽകാം, പക്ഷേ ഞങ്ങളുടെ പേര് പുറത്തുപറയരുത് എന്ന് പറഞ്ഞിരുന്നു. അവരുടെ മക്കളും നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നുവെന്നും അതുകൊണ്ടാണ് പ്രക്ഷോഭത്തോട് സഹതാപം പ്രകടിപ്പിച്ചതെന്നും അവർ അറിയിച്ചിരുന്നു; സിജെപി സ്ഥാപകൻ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+