ആംബുലന്‍സില്‍ ഡോക്ടര്‍ക്ക് പകരം മെക്കാനിക്ക്, 16കാരന് വൈദ്യസഹായം കിട്ടിയില്ല, ഒടുവില്‍ സംഭവിച്ചത്!
മെക്കാനിക്കിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്
കൊല്‍ക്കത്ത: പത്താം ക്ലാസ് പരീക്ഷ എഴുതാനിരുന്ന 16കാരന് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നത്. വിദഗ്ധ ചികിത്സ കിട്ടാതെ ഈ കുട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചെന്നാണ് ഈ കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ കുട്ടിയുടെ മരണത്തിന് പിന്നിലെ ഞെട്ടിക്കുന്ന കാരണങ്ങള്‍ പിതാവ് വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ മകന് അടിയന്തര വൈദ്യ സഹായം ലഭിക്കാത്തതിനെ തുടര്‍ന്നാണ് മരിച്ചതെന്ന് അദ്ദേഹം പറയുന്നു. ആംബുലന്‍സില്‍ ഡോക്ടര്‍ എന്ന വ്യാജേന കയറിയ എസി മെക്കാനിക്കിന് ജീവന് രക്ഷാ ഉപകരങ്ങള്‍ ഉപയോഗിക്കാന്‍ അറിയില്ലായിരുന്നു. തുടര്‍ന്നാണ് അര്‍ജിത് ദാസ് എന്ന കുട്ടിക്ക് ദാരുണാന്ത്യമുണ്ടായത്.

അതേസയം മെക്കാനിക്കിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അര്‍ജിത്തിനെ രോഗം കൂടിയതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ബര്‍ദ്വാനിലെ നഴ്സിങ് ഹോമില്‍ നിന്നും കൊല്‍ക്കത്തിയിലെ ആശുപത്രിയിലെ കൊണ്ടുപോകുമ്പോഴാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആശുപത്രിയിലേക്ക് മകനുമായി പോകാന്‍ ആംബുലന്‍സും ഡോക്ടറെയും വിട്ടുതരണമെന്ന് മാതാപിതാക്കള്‍ നഴ്സിങ് ഹോം അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി അവര്‍ ഡോക്ടറെയും വിട്ടുനല്‍കിയിരുന്നു. എന്നാല്‍ ഡോക്ടറെന്ന വ്യാജേന ആംബുലന്‍സിലിരുന്നത് എസി മെക്കാനിക്കാണെന്ന് മകന് മരിച്ചതിന് ശേഷമാണ് ഇവര്‍ തിരിച്ചറിഞ്ഞത്.

ഇതോടെ ഇയാള്‍ക്കെതിരെ അര്‍ജിത്തിന്റെ കുടുംബം പരാതി നല്‍കുകയായിരുന്നു. ക്ലിനിക്കില്‍ വെച്ച് അര്‍ജിത്തിന് രക്തപരിശോധന നടത്തിയിട്ടും അസുഖം എന്താണെന്ന് കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. ഇതോടെ വിദഗ്ധ ചികിത്സയ്ക്കായിട്ട് ഇവര്‍ കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ഈ ആശുപത്രിയിലേക്ക് പോകാന്‍ ഒരുപാട് ദൂരമുണ്ടായിരുന്നതിനാലാണ് ഇവര്‍ ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടത്. ഇതിനായി ഇവര്‍ ആംബുലന്‍സ് വാടകയും ഡോക്ടറുടെ വാടകയും നല്‍കിയിരുന്നു. എന്നാല്‍ ക്ലിനിക്ക് അധികൃതരും ആംബുലന്‍സിന്റെ ഡ്രൈവറും ചേര്‍ന്ന് നടത്തിയ നീക്കങ്ങളാണ് തന്റെ മകന്റെ ജീവനെടുത്തതെന്ന് പിതാവ് പറയുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications