കൊച്ചുമകളെ പീഡിപ്പിച്ചെന്ന ആരോപണം; ഉത്തരാഖണ്ഡ് മുൻ മന്ത്രി സ്വയം വെടിവെച്ച് മരിച്ചു
ദില്ലി; ദില്ലി; കൊച്ചുമകളെ പീഡിപ്പിച്ചെന്ന മരുമകളുടെ ആരോപണത്തിന് പിന്നാലെ ഉത്തരാഖണ്ഡിലെ മുൻ മന്ത്രി സ്വയം വെടിവെച്ച് മരിച്ചു. മുൻ മന്ത്രി രാജേന്ദ്ര ബഹുഗുണ (59) ആണ് മരിച്ചത്. വെള്ള ടാങ്കിന് മുകളിൽ കയറി സ്വയം വെടിവെയ്ക്കുകയായിരുന്നു. മരുമകളുടെ ആരോപണത്തിൽ രാജേന്ദ്ര ബഹുഗുണ ഏറെ അസ്വസ്ഥനായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പോലീസിനെ വിളിച്ചറിയിച്ച ശേഷമായിരുന്നു ബഹുഗുണ വെടിവെച്ചത്. പോലീസ് എത്തുമ്പോൾ ബഹുഗുണ വാട്ടർ ടാങ്കിന് മുകളിൽ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. അനുനയിപ്പിച്ച് താഴെ ഇറക്കാൻ നോക്കിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പോലീസും വീട്ടുകാരും നോക്കിനിൽക്കെ തോക്കെടുത്ത് നെഞ്ചിലേക്ക് വെടിവെക്കുകയും തൽക്ഷണം മരിച്ചുവീഴുകയുമായിരുന്നു.
തനിക്കെതിരെ വ്യാജ ആരോപണമാണ് ഉയർത്തുന്നതെന്ന് മരിക്കുന്നതിന് മുൻപ് ബഹുഗുണ ആവർത്തിച്ചിരുന്നു. മരുമകളുടെ പരാതിയിൽ പോസ്കോ വകുപ്പ് പ്രകാരമായിരുന്നു ബഹുഗുണയ്ക്കെതിരെ കേസെടുത്തത്. സംഭവത്തിൽ മകൻ അജയ് യുടെ പരാതിയിൽ മരുമകൾ, മരുമകളുടെ പിതാവ്, അയൽവാസി എന്നിവർക്കെതിരെ പോലീസ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
കോൺഗ്രസുമായി ബന്ധമുള്ള ബഹുഗുണയ്ക്ക് 2004-05 കാലഘട്ടത്തിൽ എൻഡി തിവാരി സർക്കാരിൽ സഹമന്ത്രി പദവി ലഭിച്ചിരുന്നു.
'ഗോപിയേട്ടൻ പിറന്നാളിന് വന്നില്ലേ?'... വായടപ്പിച്ച് അഭയ ഹിരൺമയിയുടെ മറുപടി..വൈറൽ












Click it and Unblock the Notifications