Get Updates
Get notified of breaking news, exclusive insights, and must-see stories!

12 കാരിയെ ബലാത്സംഗം ചെയ്തവർ 30 വർഷം സുഖിച്ച് ജീവിച്ചു, ഒടുവില്‍ പിടിയില്‍: അമ്മക്കായി പോരാടി മകനും

ദില്ലി: ആഗസ്ത് 11ന് രാവിലെ സവിതയെന്ന 42 കാരി ജോലിക്ക് പോകാനൊരുങ്ങുമ്പോഴാണ് അഭിഭാഷകന്റെ ആ ഫോൺ കോൾ വന്നത്. ഏകദേശം 30 വർഷം മുമ്പ് സവിതയെ തുടർച്ചയായി ബലാത്സംഗം ചെയ്തുവെന്ന കേസില്‍ രണ്ട് പേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തുവെന്ന വിവരമായിരുന്നു അഭിഭാഷകന് അറിയിക്കാനുണ്ടായിരുന്നത്.

വിശ്വാസം വരുന്നില്ലേ.. ഇത് നമ്മുടെ മീരാജാസ്മിന്‍ തന്നെയാണ്: വൈറലായി താരത്തിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട്

ആ വാർത്ത കേട്ടപ്പോള്‍ "എനിക്ക് ആശ്വാസം, ക്ഷീണം, സങ്കടം, സന്തോഷം, ദേഷ്യം - എല്ലാം ഒറ്റയടിക്ക് അനുഭവപ്പെട്ടു," എന്നാണ് സവിതയെ ഉദ്ധരിച്ച് ന്യൂസ്‌ലൗണ്ട്രി റിപ്പോർട്ട് ചെയ്യുന്നത് "എനിക്ക് രണ്ടുപേരെയും ഒരിക്കൽ കാണണം, അവർക്ക് ഒരു അടി കൊടുക്കണം. അവർ എന്റെ ജീവിതം നശിപ്പിച്ചു."- എന്നും അവർ കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
    മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

    ആ ക്രൂരകൃത്യം നടക്കുമ്പോള്‍ 12 വയസ്സ് മാത്രമായിരുന്നു

    ആ ക്രൂരകൃത്യം നടക്കുമ്പോള്‍ 12 വയസ്സ് മാത്രമായിരുന്നു സവിതയുടെ പ്രായം. മുഹമ്മദ് റാസി (48), നഖി ഹസൻ (51) എന്നീ സഹോദരങ്ങളാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. ബലാത്സംഗത്തിന്റെ ഫലമായി സവിതയ്ക്ക് 13 വയസ്സുള്ളപ്പോൾ ഒരു കുഞ്ഞ് പിറന്നിരുന്നു. കുട്ടിയുടെ ഡി എന്‍ എ ഫലവും പ്രതികളിലൊരാളുടെ ഡി എന്‍ എ ഫലവും പൊരുത്തപ്പെട്ടതാണ് കേസില്‍ നിർണ്ണായകമായത്. "അവളുടെ മകനായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ തെളിവ്," ഷാജഹാൻപൂരിലെ സീനിയർ പോലീസ് സൂപ്രണ്ട് എസ് ആനന്ദ് പറഞ്ഞു. ബലാത്സംഗം നടന്ന് വർഷങ്ങൾക്ക് ശേഷം പോലീസിൽ പരാതിപ്പെടാൻ സവിതയെ ബോധ്യപ്പെടുത്തിയതും അവരുടെ മകനാണ് എന്നതും ശ്രദ്ധേയമാണ്.

    നീ എന്‍ ഉലക അഴകിയേ... നയന്‍താരയുടെ പുതിയ ചിത്രങ്ങളുമായി വിഘ്നേഷ്: നിന്നെ പോല്‍ വേറാരും ഇല്ല

    1994 ല്‍ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ

    1994 ല്‍ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ സവിത ഷാജഹാൻപൂർ ജില്ലയിൽ സഹോദരിക്കും അളിയനുമൊപ്പമാണ് താമസിക്കുന്നത്. അമ്മയും മറ്റ് നാല് സഹോദരിമാരും രണ്ട് സഹോദരന്മാരും ഹർദോയിയിലെ മറ്റൊരു ഗ്രാമത്തിലായിരുന്നു താമസം. അച്ഛന്‍ പട്ടാളത്തിലെ ജീവനക്കാരനുമായിരുന്നു. സ്കൂള്‍ വിട്ട് സൈക്കിളിലായിരുന്ന സവിത വീട്ടിലേക്ക് മടങ്ങാറുണ്ടായിരുന്നത്. സൈക്കിള്‍ നല്ല രീതിയില്‍ പഠിച്ചിട്ടില്ലായിരുന്നതിനാല്‍ തന്നെ വീഴ്ചയും പതിവായിരുന്നു. അപ്പോഴൊക്കെ വഴിയില്‍ തമ്പടിച്ച് നില്‍ക്കുന്ന യുവാക്കളുടെ ഒരു സംഘം അവളെ കളിയാക്കുകയും ചെയ്യും. ഈ സംഘത്തിൽ അപ്പോള്‍ 20 ഉം, 22 ഉം വയസ്സുണ്ടായിരുന്നു റാസിയും ഹസനും ഉണ്ടായിരുന്നു.

    ഒരു വേനല്‍കാലത്ത് സവിത വീട്ടില്‍

    ഒരു വേനല്‍കാലത്ത് സവിത വീട്ടില്‍ തനിച്ചായിരിക്കുന്ന സമയത്താണ് പ്രതികള്‍ മതില്‍ ചാടി അകത്തേക്ക് അതിക്രമിച്ചെത്തി പീഢിപ്പിക്കുന്നത്. "അവരിലൊരാൾ എന്റെ വായ പൊത്തി, മറ്റൊരാൾ എന്റെ കാലുകൾ ബന്ധിച്ചു. തുടർന്ന് 45 മിനിറ്റോളം അവർ എന്നെ ബലാത്സംഗം ചെയ്തു," സവിത പറയുന്നു. , ആരോടെങ്കിലും പറഞ്ഞാൽ അവർ എന്റെ സഹോദരിയെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. സവിത വീട്ടിൽ തനിച്ചായിരിക്കുമ്പോഴെല്ലാം ഇത് വീണ്ടും വീണ്ടും ആവർത്തിച്ചു. ആറ് മാസത്തോളം അവർ ആരോടും ഇക്കാര്യം പറഞ്ഞില്ല

    ബലാത്സംഗം ആരംഭിച്ച് ഏതാനും മാസങ്ങൾക്ക്

    ബലാത്സംഗം ആരംഭിച്ച് ഏതാനും മാസങ്ങൾക്ക് ശേഷമാണ് അവൾക്ക് ആദ്യത്തെ ആർത്തവം സംഭവിക്കുന്നത് ഇതേകുറിച്ച് "അത് എന്താണെന്ന് എനിക്കറിയില്ലായിരുന്നു. അവർ എന്നോട് ചെയ്യുന്നതിന്റെ കാരണമാണ് രക്തം വരുന്നതെന്ന് ഞാന്‍ കരുതി."-സവിത പറയുന്നു. എന്നാൽ ആദ്യത്തെ ആർത്തവത്തിന് ശേഷം അവൾക്ക് രക്തസ്രാവം ഉണ്ടായില്ല. ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിയാതെ അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. പിന്നീട് സഹോദരി ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന കാര്യം അറിയുന്നത്.

    അപ്പോള്‍ മാത്രമാണ് സവിത എല്ലാ കാര്യവും

    അപ്പോള്‍ മാത്രമാണ് സവിത എല്ലാ കാര്യവും തുറന്ന് പറയുന്നത്. 12 വയസ്സ് കാരിയും ഗർഭം മൂന്ന് മാസം അയതിനാലും ഗർഭച്ഛിദ്രം സാധ്യമല്ലെന്ന് ഡോക്ടർ വിധിയെഴുതുകയും ചെയ്തു. പോലീസില്‍ പരാതിപ്പെടാന്‍ ഡോക്ടർ അവരോട് ആവശ്യപ്പെട്ടെങ്കിലും കുടുംബം അതിന് തയ്യാറായില്ല. പകരം, സവിതയുടെ സഹോദരിയും അളിയനും വൈകുന്നേരം റാസിയുടെയും ഹസന്റെയും മാതാപിതാക്കളുടെ അടുത്ത് ചെന്ന് സംഭവിച്ചത് അവതരിപ്പിച്ചു. എന്നാല്‍ അവരുടെ കുടുബം സവിതയുടെ കുടുംബം പറയുന്നത് വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല.

    അന്നുരാത്രി റാസിയും ഹസനും നാടൻ

    അന്നുരാത്രി റാസിയും ഹസനും നാടൻ തോക്കുമായി സവിത താമസിക്കുന്ന വീട്ടിലേക്ക് എത്തുകയും ചെയ്തു. "അവർ എന്റെ സഹോദരിയെയും അളിയനെയും മർദ്ദിച്ചു. ഞങ്ങൾ ആരോടെങ്കിലും ഈ വിവരം പറഞ്ഞാൽ ഞങ്ങളെ എല്ലാവരെയും കൊല്ലുമെന്നും ഞങ്ങളുടെ വീട് കത്തിച്ചുകളയുമെന്നും അവർ ഭീഷണിപ്പെടുത്തി." - സവിത പറയുന്നു. ഭയപ്പെട്ട് പോയ അവർ മൂവരും ബാഗുകൾ പാക്ക് ചെയ്ത് പിറ്റേന്ന് 160 കിലോമീറ്റർ അകലെയുള്ള രാംപൂരിലേക്ക് പോയി. ആറുമാസം കഴിഞ്ഞ് പ്രസവം ആസന്നമാകുന്നതുവരെ സവിതയുടെ സഹോദരിയും മാതാപിതാക്കളോട് എന്താണ് സംഭവിച്ചതെന്ന് പറഞ്ഞിരുന്നില്ല.

    പ്രസവം നടക്കുമ്പോള്‍ സവിതയ്ക്ക് 13 വയസ്സ്

    പ്രസവം നടക്കുമ്പോള്‍ സവിതയ്ക്ക് 13 വയസ്സ് മാത്രമായിരുന്നു പ്രായം. കുട്ടിയെ സവിതയെ കാണിക്കാന്‍ കുടുംബം തയ്യാറായിരുന്നില്ല. ഇത് മറന്ന് മുന്നോട്ട് പോകണം എന്നായിരുന്നു കുടുംബം നിർദേശിച്ചത്. അല്ലെങ്കിൽ ആരും വിവാഹം കഴിക്കില്ലെന്നും പറഞ്ഞു. ഇതോടെ എന്റെ കുട്ടിയെ കുറിച്ച് എനിക്ക് ഒരു ചോദ്യം പോലും ചോദിക്കാൻ കഴിഞ്ഞില്ല. അധികം വൈകാതെ തന്നെ എന്റെ ഈ അവസ്ഥ കാരണം സഹോദരിയുടെ ഭർത്താവ് അവളെ ഉപേക്ഷിച്ചെന്നും അവള്‍ വ്യക്തമാക്കുന്നു.

    v

    പിന്നീട് വീണ്ടും പഠനം തുടർന്ന് സവിത പത്താക്ലാസ് പൂർത്തിയാക്കി. ഇതിനിടയില്‍ തന്നെ വിവാഹവും നടന്നു. 2002ൽ സവിതയ്ക്ക് ഒരു ആൺകുഞ്ഞ് പിറന്നു. അവളുടെ ജീവിതത്തിലെ സന്തോഷകരമായ സമയമായിരുന്നു അത്. "എനിക്ക് ഒരു പുതിയ ജീവിതം ലഭിച്ചു, എന്റെ കുട്ടി ജനിച്ചു, ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾക്ക് കുറച്ച് സന്തോഷകരമായ വർഷങ്ങൾ ഉണ്ടായിരുന്നു" എന്നാൽ 2006-ൽ, അവളുടെ മാതാപിതാക്കൾ താമസിക്കുന്ന സവിതയുടെ ഗ്രാമത്തിൽ നിന്നുള്ള ഒരാളിലൂടെ അവളുടെ ഭർത്താവ് നേരത്തെ സംഭവിച്ച കാര്യങ്ങളെല്ലാം അറിഞ്ഞതോടെ അയാള്‍ ബന്ധം ഉപേക്ഷിച്ച് പോയി.

    പിന്നീട് മകനോടൊപ്പം വിവിധ ജോലികള്‍ ചെയ്തായിരുന്നു

    പിന്നീട് മകനോടൊപ്പം വിവിധ ജോലികള്‍ ചെയ്തായിരുന്നു സവിതയുടെ ജീവിതം. അങ്ങനെയിരിക്കെ, 2007-ലെ ഒരു ദിവസം രാവിലെ, വീടിന്റെ മുൻവാതിൽ തുറന്നപ്പോഴാണ്, 13 വയസ്സുള്ള ഒരു ആൺകുട്ടി വാതിൽപ്പടിയിൽ നിൽക്കുന്നതായി കണ്ടത്. "നീ ആരാണെന്ന് ഞാൻ അവനോട് ചോദിച്ചു. അവൻ എന്റെ മകനാണെന്ന് പറഞ്ഞു. എനിക്ക് വിശ്വസിക്കാനായില്ല. ഞാൻ കരയാൻ തുടങ്ങി. എന്റെ മകനെ ഇനി കാണുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അങ്ങനെ മകനെ എനിക്ക് തിരിച്ച് കിട്ടിയെന്നും സവിത പറയുന്നു.

    ജനിച്ചപ്പോള്‍ തന്നെ രാജു അകലേയുള്ള ഒരു

    ജനിച്ചപ്പോള്‍ തന്നെ രാജു അകലേയുള്ള ഒരു ബന്ധുവീട്ടിലേക്കായിരുന്നു മാറ്റപ്പെട്ടത്. കുറച്ച് വർഷങ്ങൾക്ക് ശേഷം, അവന്റെ വളർത്തു മാതാപിതാക്കൾക്ക് സ്വന്തം കുട്ടിയുണ്ടായപ്പോള്‍ ഇവനോട് മോശമായി പെരുമാറാന്‍ തുടങ്ങുകയും മറ്റ് കുട്ടികള്‍ അവനെ കളിയാക്കാനും തുടങ്ങി. പിന്നീട് സവിത ഭർത്താവുമായി വേർപിരിഞ്ഞെന്ന് അറിഞ്ഞപ്പോഴാണ് വളർത്തു മതാപിതാക്കള്‍ സ്വന്തം അമ്മയോടൊപ്പം ജീവിക്കൂ എന്ന് പറഞ്ഞ് ലഖ്നൌവിലേക്ക് ബസ് കയറ്റി വിടുന്നത്.

    രാജു ലഖ്‌നൗവിൽ എത്തുമ്പോൾ സവിതയ്ക്ക് 25 വയസ്സായിരുന്നു. അവൻ അവളുടെയും മകന്റെയും ഒപ്പം താമസം മാറ്റി. തന്റെ ജോലിയ്‌ക്കൊപ്പം, സവിതയും സ്‌കൂളിലേക്ക് മടങ്ങി, 2010-ൽ 12-ാം ക്ലാസ് പാസായി തുടർന്ന് പൊളിറ്റിക്സില്‍ ബിരുദാനന്തര ബിരുദവും നേടി. "ഞാൻ പകൽ ജോലി ചെയ്യുകയും വൈകുന്നേരം കുട്ടികളെ നോക്കുകയും അവരെ പാഠഭാഗങ്ങള്‍ ചെയ്യാൻ പ്രേരിപ്പിക്കുകയും ഉറങ്ങാൻ കിടത്തിയതിന് രാത്രിയിൽ പഠിക്കുകയും ചെയ്‌തു.എന്റെ ജീവൻ രക്ഷിക്കാനുള്ള ഒരേയൊരു കാര്യം വിദ്യാഭ്യാസമാണെന്ന് എനിക്കറിയാമായിരുന്നു."- സവിത ആ കാലം ഓർമ്മിക്കുന്നു.

    സദർ ബസാറിലെ പോലീസിലാണ്

    രാജു വളർന്നപ്പോൾ സവിതയോട് അച്ഛനെ കുറിച്ച് ആവർത്തിച്ച് ചോദിക്കാന്‍ തുടങ്ങി. "ഞാൻ അവനെ അടിക്കുകയും ചോദ്യം നിർത്താൻ പറയുകയും ചെയ്യുമായിരുന്നു. പക്ഷേ, അവന് ഒരു കുടുംബപ്പേര് ആവശ്യമാണെന്ന് അവൻ പറഞ്ഞുകൊണ്ടേയിരിക്കും, അവനറിയണം ആരാണ് പിതാവെന്ന്. ഒരു ദിവസം, തന്നോട് ആ പേരിപറഞ്ഞില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് അവൻ ഭീഷണിപ്പെടുത്തി. അങ്ങനെ അവസാനം ഞാൻ അവനെ ഇരുത്തി എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ചു.''- അവർ പറയുന്നു. 2019ലായിരുന്നു ഇത്. തുടർന്ന് പോലീസിൽ പരാതിപ്പെടാൻ രാജുവാണ് അമ്മയെ പ്രേരിപ്പിക്കുന്നത്.

    സദർ ബസാറിലെ പോലീസിലാണ് സവിത പരാതി നല്‍കിയത്. എന്നാല്‍ എഫ്‌ഐആർ ഫയൽ ചെയ്യാൻ വിസമ്മതിച്ചു. "പ്രതികളുടെ പേരോ ഫോട്ടോകളോ അവരെ ബന്ധപ്പെടാനുള്ള വിവരങ്ങളോ എന്റെ പക്കൽ ഇല്ലായിരുന്നു. കേസ് വളരെ പഴയതാണെന്നും സൂചനകളൊന്നുമില്ലെന്നുമായിരുന്നു പൊലീസ് നിലപാടെന്നും അവർ ഓർക്കുന്നു. ഇതേ തുടർന്ന് 2020 ഓഗസ്റ്റിൽ ഒരു ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ കോടതിയിൽ കേസ് അഭിഭാഷകനായ മുഹമ്മദ് മുഖ്താർ ഖാന്‍ മുഖേനെ സവിത പരാതി നല്‍കി. ഇതുപ്രകാരം ക്രിമിനൽ നടപടിച്ചട്ടത്തിലെ 156(3) വകുപ്പ് പ്രകാരം, കോടതി പോലീസ് എഫ്‌ഐആർ ഫയൽ ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

    പ്രതികള്‍ നേരത്തെയുണ്ടായിരുന്ന ഗ്രാമത്തില്‍


    പ്രതികള്‍ നേരത്തെയുണ്ടായിരുന്ന ഗ്രാമത്തില്‍ നിന്നും മാറിപ്പോയത് അന്വേഷണം ദുഷ്കരമാക്കി. "അവർ എവിടെയാണെന്ന് ആർക്കും അറിയില്ലായിരുന്നു. അതൊരു മുസ്ലീം കോളനിയായിരുന്നു, അവിടെ ആരും ഹിന്ദു പോലീസുകാരോട് സംസാരിക്കാറില്ല. എനിക്ക് പോലീസ് മിറ്റർമാരുടെ (വിവരദാതാക്കളുടെ) സഹായത്തോടെ പ്രവർത്തിക്കേണ്ടിവന്നു.''അന്ന് സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന ഇൻസ്പെക്ടർ മംഗൾ സിംഗ് വ്യക്തമാക്കുന്നു. എഫ്‌ഐആർ ഫയൽ ചെയ്ത് ഏകദേശം 25 ദിവസങ്ങൾക്ക് ശേഷമാണ് സഹോദരങ്ങളായ റാസിയും ഹസനും ഷാജഹാൻപൂരിൽ ഒരു ബിസിനസ്സ് നടത്തുന്നതായി കണ്ടെത്തുന്നത്. അന്വേഷണത്തില്‍ സവിതയും പങ്കാളിയായിരുന്നു. സവിതയാണ് ഫോണ്‍ നമ്പർ കണ്ടെത്തി പൊലീസിന് നല്‍കുന്നത്.

    ഇൻസ്പെക്ടർ സിംഗ് റാസിയെ ബന്ധപ്പെടുകയും ഒരു

    ഇൻസ്പെക്ടർ സിംഗ് റാസിയെ ബന്ധപ്പെടുകയും ഒരു അപകട കേസിന്റെ പേരിൽ റാസിയോട് പോലീസ് സ്റ്റേഷനിലേക്ക് വരാൻ പറയുകയും ചെയ്തു. തുടക്കത്തിൽ ചില നിസ്സഹകരണങ്ങൾ ഉണ്ടായിരുന്നിട്ടും, റാസിയും ഹസനും ഒടുവിൽ പോലീസ് സ്റ്റേഷനിൽ ഹാജരായി. ഇവരാണ് പ്രതികളെന്ന് സ്ഥിരീകരിക്കുക എന്നുള്ളതായിരുന്നു അടുത്ത കടമ്പ.
    2021 ജൂണിൽ രാജുവിൽ നിന്നും സഹോദരന്മാരില്‍ നിന്നും പോലീസ് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. 2022 ഏപ്രിലിൽ, നഖി ഹസന്റെ ഡിഎൻഎ രാജുവിന്റെ ഡിഎൻഎയുമായി പൊരുത്തപ്പെടുന്നതായി ഒരു പരിശോധനാ ഫലം പൊലീസിന് ലഭിച്ചു.

    ഇതോടെ രണ്ട് സഹോദരന്മാരും ഒളിവിൽ പോയി. ഒടുവിൽ ഹൈദരാബാദിൽ വെച്ചാണ് ഇവരെ കണ്ടെത്തിയത്. റാസി ഓഗസ്റ്റ് 3 നും ഹസൻ ഓഗസ്റ്റ് 10 നും അറസ്റ്റിലായി. ഇത്രയും വർഷങ്ങൾക്ക് ശേഷം കേസ് തുറക്കുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് റാസിയുടെ കുറ്റസമ്മത പ്രസ്താവനയിൽ പറയുന്നത്. ഹസനും കുറ്റം സമ്മതിച്ചതായും പൊലീസ് പറയുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+