Get Updates
Get notified of breaking news, exclusive insights, and must-see stories!

നടൻ അല്ലു അർജുൻ അറസ്‌റ്റിൽ; നടപടി പുഷ്‌പ 2 പ്രീമിയറിനിടെ യുവതി മരണപ്പെട്ട സംഭവത്തിൽ

ഹൈദരാബാദ്: നടൻ അല്ലു അർജുനെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. പുഷ്‌പ 2 പ്രീമിയറിനിടെ ഹൈദരാബാദിലെ സന്ധ്യ തീയേറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് പോലീസ് നടപടി. ചിക്കാടപ്പള്ളി പോലീസാണ് അല്ലുവിനെ ജൂബിലി ഹിൽസിലെ വസതിയിൽ നിന്നും കസ്‌റ്റഡിയിൽ എടുത്തത്.

തുടർന്ന് പോലീസ് ജീപ്പിൽ തന്നെ താരത്തെ ചിക്കാടപ്പള്ളി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. സന്ധ്യ തിയേറ്ററിൽ പുഷ്‌പ 2 പ്രീമിയറിനിടെ അനുഭവപ്പെട്ട തിക്കിലും തിരക്കിലുംപെട്ട് യുവതി മരണപ്പെടുകയും മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു. തിയേറ്ററിലേക്ക് അല്ലു അർജുൻ വന്നപ്പോഴുണ്ടായ തിരക്കാണ് അപകടത്തിൽ കലാശിച്ചത്.

alluarjunarrested

തുടർന്ന് യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ സന്ധ്യ തിയേറ്റർ മാനേജ്‌മെന്റ്, അല്ലു അർജുൻ, താരത്തിന്റെ സുരക്ഷാ സംഘം എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ കേസിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. ചിക്കാടപ്പള്ളി പോലീസ് സ്‌റ്റേഷനിൽ എത്തിച്ച ശേഷം അല്ലുവിനെ വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവം അറിഞ്ഞ് പോലീസ് സ്‌റ്റേഷന് പുറത്ത് ആരാധകർ തടിച്ചുകൂടിയിട്ടുണ്ട്.

അതേസമയം, സംഭവം നടക്കുമ്പോൾ സന്ധ്യ തിയേറ്ററിൽ അല്ലു അർജുനും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാർ തിരക്ക് നിയന്ത്രിക്കുന്നതിന് പകരം ആളുകളെ തള്ളിമാറ്റുകയാണ് ചെയ്‌തത്‌ എന്നായിരുന്നു പ്രധാനമായും ഉയർന്ന ആരോപണം. ഇതോടെയാണ് ഇവരെയും പ്രതി ചേർക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം തനിക്കെതിരെയാ കേസ് റദ്ദാക്കണം എന്ന ആവശ്യവുമായി അല്ലു അർജുൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തിയേറ്റർ ഉടമകളെയും, പോലീസിനെയും താൻ സന്ധ്യ തിയേറ്ററിലേക്ക് വരുന്ന കാര്യം നേരത്തെ വിളിച്ച് അറിയിച്ചിരുന്നുവെന്നാണ് അല്ലു ഹർജിയിൽ പറഞ്ഞത്. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം ആണെന്നും നടൻ പറഞ്ഞിരുന്നു.

നേരത്തെ യുവതിയുടെ മരണത്തിലും മകന്റെ പരിക്കിലും ദുഃഖം രേഖപ്പെടുത്തി അല്ലു അർജുൻ രംഗത്ത് വന്നിരുന്നു. അപകടത്തിൽ മരണപ്പെട്ട രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം നൽകുമെന്നും അല്ലു അറിയിച്ചിരുന്നു. മകന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം നൽകുമെന്നും പറഞ്ഞ അല്ലു അർജുൻ കുടുംബത്തിന്റെ വേദനയിൽ താനും പങ്കുചേരുകയാണെന്ന് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു.

സുകുമാർ സംവിധാനം ചെയ്‌ത പുഷ്‌പ രണ്ടാംഭാഗം വലിയ ആരവങ്ങളോടെയാണ് തിയേറ്ററുകളിൽ എത്തിയത്. ആഗോള തലത്തിൽ തന്നെ കളക്ഷൻ റെക്കോർഡുകളുമായി മുന്നേറുകയാണ് ചിത്രം. നോർത്ത് ഇന്ത്യയിലും ചിത്രം വലിയ അഭിപ്രായമാണ് നേടിയത്. ചിത്രത്തിന്റെ വൻ വിജയത്തിന് ഇടയിലാണ് അല്ലു അർജുൻ അറസ്‌റ്റിലാവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+