ഇന്ത്യ-പാക് പ്രശ്നത്തിന് കാരണം രാഷ്ട്രീയക്കാര്‍ ജനങ്ങള്‍ക്ക് പരസ്പര സ്നേഹം മാത്രം: സണ്ണി ഡിയോള്‍
മുംബൈ: ഇന്ത്യ-പാകിസ്താന് പ്രശ്നത്തില്‍ ബിജെപി എംപിയും നടനുമായ സണ്ണി ഡിയോളിന്റെ പരാമര്‍ശം വൈറല്‍. ഇന്ത്യയിലെയും പാകിസ്താനിലെയും ജനങ്ങള്‍ പരസ്പരം വെറുക്കുന്നില്ല. അവര്‍ പരസ്പരം ഇഷ്ടപ്പെടുന്നവരാണ്. അവര്‍ സ്നേഹവും സമാധാനവുമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളാണ് ഇത് വഷളാക്കുന്നത്. അവരാണ് വിദ്വേഷം വളര്‍ത്തുന്നതെന്നും സണ്ണി ഡിയോള്‍ പറഞ്ഞു.
ഇന്ത്യയിലെയും, പാകിസ്താനിലെയും ജനങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്നവരാണെന്നും സണ്ണി ഡിയോള്‍ പറഞ്ഞു. പുതിയ ചിത്രമായ ഗദര്‍ ടുവിന്റെ പ്രമോഷന്റെ സമയത്തായിരുന്നു സണ്ണിയുടെ പരമര്‍ശം. അതേസമയം പരാമര്‍ശം വിവാദമായിരിക്കുകയാണ്. ബിജെപി പാകിസ്താനുമായി ചര്‍ച്ചയില്ലെന്ന നിലപാടിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിന് വിഭിന്നമായ കാര്യമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ഗദ്ദറില്‍ പാകിസ്താനില്‍ നിന്നുള്ള ശത്രുക്കളെ സണ്ണി ഡിയോള്‍ നേരിടുന്നതാണ് ഉള്ളത്. താരാ സിംഗിന്റെയും, സക്കീനയുടെയും പ്രണയത്തെ ആസ്പദമാക്കി എടുത്ത ഗദ്ദര്‍ എന്ന ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ഇതില്‍ മകനെ രക്ഷിക്കാനായി പാകിസ്താനിലേക്ക് പോകുന്ന താരാ സിംഗിനെയാണ് സണ്ണി ഡിയോള്‍ അവതരിപ്പിക്കുന്നത്. ഇന്ത്യക്കോ, പാകിസ്താനോ പരസ്പരം പോരടിക്കണമെന്നില്ല. ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ യുദ്ധം ആഗ്രഹിക്കാത്തവരാണെന്നും സണ്ണി പറഞ്ഞു.
എല്ലാത്തിലും വലുത് മനുഷ്യത്വമാണ്. ഒരു പ്രശ്നവും ഇന്ത്യയോ പാകിസ്താനോ തമ്മില്‍ ഉണ്ടാവാന്‍ പാടില്ല. പരസ്പര സ്നേഹമാണ് ഇരുപക്ഷത്ത് നിന്നുമുള്ളത്. വിദ്വേഷം ജനിപ്പിക്കുന്നത് രാഷ്ട്രീയക്കാരാണ്. അവരാണ് ഇതിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ സിനിമയിലും അക്കാര്യം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഇരുരാജ്യത്തുമുള്ള ജനങ്ങള്‍ക്ക് പരസ്പരം പോരടിക്കുന്നത് കാണാന്‍ ആഗ്രഹമില്ല. നമ്മളെല്ലാം ഒരു രാജ്യത്ത് നിന്നുള്ളവരാണെന്നും സണ്ണി ഡിയോള്‍ പറഞ്ഞു.
അതേസമയം പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നിന്നുള്ള ബിജെപിയുടെ എംപിയാണ് അദ്ദേഹം. സൂപ്പര്‍ താരം ധര്‍മേന്ദ്രയുടെ മകന് കൂടിയാണ് സണ്ണി ഡിയോള്‍. ഇത്രയും കാലമായിട്ടും ആളുകള്‍ ഗദ്ദറിനെ മറക്കാതിരിക്കുന്നതില് തനിക്ക് പ്രേക്ഷനോട് നന്ദിയുണ്ട്. ഈ ചിത്രത്തിനൊരു രണ്ടാം ഭാഗം എടുക്കുന്നു എന്ന് കേട്ടപ്പോള്‍ ഒരുപാട് ഭയന്നിരുന്നു. കാരണം സമ്പൂര്‍ണമായ ഒരു ചിത്രത്തിന് രണ്ടാം ഭാഗം എങ്ങനെയാണ് ഉണ്ടാക്കാനാവുക.
അനുയോജ്യമായ ഒരു കഥ ലഭിച്ചത് കൊണ്ടാണ് ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുന്നതെനനും സണ്ണി ഡിയോള്‍ പറഞ്ഞു. ഗദറിലെ കഥാപാത്രങ്ങളുടെ ലാളിത്യമാണ് കഥാപാത്രത്തെ ഇപ്പോഴും ആളുകള്‍ ഓര്‍ത്തിരിക്കാന്‍ കാരണം. കുടുംബത്തെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് താരാ സിംഗ് എന്നും സണ്ണി പറഞ്ഞു.
-
സ്ത്രീകൾക്ക് മാസം 2000 രൂപ, വർഷം മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ, തമിഴ്നാട്ടിലെ ബിജെപി പ്രകടന പത്രിക -
'വിഷുവിന് പടക്കം പൊട്ടിച്ച് വൈറലായ ചേട്ടൻ, മരിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചു', കുറിപ്പ് പങ്കുവെച്ച് നടൻ -
ബെംഗളൂരുവിൽ 500 രൂപ മതി ഒരു ദിവസത്തെ ചിലവിന്, ചർച്ചയായി യുവതിയുടെ വീഡിയോ -
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ












Click it and Unblock the Notifications